അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും; ഗതാഗത ക്രമീകരണം ഏർപ്പെടുത്തി പൊലീസ്

മുരിങ്ങൂർ - കൊരട്ടി - ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമാണ് പാലം അടയ്ക്കുന്നത്...
ചാലക്കുടി പാലം
ചാലക്കുടി പാലംSource: Files
Published on
Updated on

തൃശൂർ: ചാലക്കുടി പാലം നാളെ അടയ്ക്കും. ദേശീയപാത 544ന് കുറുകെയുള്ള പഴയ പാലമാണ് ആറു ദിവസത്തേക്ക് അടയ്ക്കുക. മുരിങ്ങൂർ - കൊരട്ടി - ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമാണ് പാലം അടയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂർ റൂറൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമും ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്ത് ഏർപ്പെടുത്തി.

ചാലക്കുടി പാലം
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരായ സിബിഐ അപ്പീലില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

നേരത്തെ ചാലക്കുടി പാലം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ നടന്നിരുന്നു. എന്നാൽ, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ ഫെബ്രുവരി ആറ് മുതൽ ഒൻപത് വരെ നടക്കുന്നതിനാലാണ് നീട്ടിവച്ചത്. 1966 ഡിസംബർ 16നാണ് ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചത്.

News Malayalam 24x7
newsmalayalam.com