പത്തനംതിട്ട അഗതി മന്ദിരത്തിലെ ബാലപീഡനം: മൂന്ന് പ്രതികൾ അറസ്റ്റിൽ

റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട അഗതി മന്ദിരത്തിലെ ബാലപീഡനം: മൂന്ന് പ്രതികൾ അറസ്റ്റിൽ
Published on
Updated on

പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ശാരീരിക പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പ്രതികളെയും അല്പസമയത്തിനകം ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

പത്തനംതിട്ട അഗതി മന്ദിരത്തിലെ ബാലപീഡനം: മൂന്ന് പ്രതികൾ അറസ്റ്റിൽ
'കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ടു'; എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തിൽ സിഡബ്യുസിക്ക് മൊഴി നൽകി അന്തേവാസികൾ

കട്ടപ്പന സ്വദേശിയായ 17കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൃദ്ധസദനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥിക്ക് മർദനമേറ്റതായും കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com