വയനാട് ടൗൺഷിപ്പിൽ ആദ്യഘട്ടം കൈമാറാനുള്ള രണ്ട് വീടുകളിൽ വിള്ളൽ; ആശങ്കയിൽ ഗുണഭോക്താക്കൾ

നിർമാണം പൂർത്തിയാക്കുന്ന 178 വീടുകളിൽ ഉൾപ്പെട്ട 7, 8 നമ്പർ വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്.
വയനാട് ടൗൺഷിപ്പ്
വയനാട് ടൗൺഷിപ്പ് Source: Facebook
Published on
Updated on

വയനാട്: ടൗൺഷിപ്പിൽ ആദ്യഘട്ടം കൈമാറാനുള്ള രണ്ട് വീടുകളിൽ വിള്ളൽ കണ്ടെത്തി. നിർമാണം പൂർത്തിയാക്കുന്ന 178 വീടുകളിൽ ഉൾപ്പെട്ട 7, 8 നമ്പർ വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി വീട്ടുടമസ്ഥൻ നൗഫൽ പറഞ്ഞു. തുടർന്ന് ഊരാളുങ്കൽ അധികൃതർ വീടുകൾ സന്ദർശിച്ചു.

വയനാട് ടൗൺഷിപ്പ്
കെഎസ്ഇബി ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി; പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസ്

വീടിൻ്റെ ഡൈനിങ് ഏരിയയിലാണ് വിള്ളൽ കണ്ടത്. വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണിത്. വിള്ളൽ കണ്ടതോടെ അധികൃതരെ ബന്ധപ്പെട്ടതായും, എല്ലാ പ്രശ്നവും പരിഹരിച്ച് നൽകുമെന്ന് അധികൃതർ ഉറപ്പ് തന്നിട്ടുണ്ടെന്നും നൗഫൽ വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടനം മാർച്ച് 1നാണ് മുഖ്യമന്ത്രി നിർവഹിച്ചത്. അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവൻ ദുരന്തബാധിതർക്കും വീട് കിട്ടുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, വീടുകളിലേക്കുള്ള അത്യാവശ്യ ഫർണിച്ചറുകൾ നൽകുമെന്നും മുഖ്യമന്ത്രി ഉദ്‌ഘാടനവേളയിൽ പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com