"ആശാ സമരത്തിലും പിഎം ശ്രീയിലും അനാവശ്യ വിവാദം ഉണ്ടാക്കി"; ബിനോയ് വിശ്വത്തിനെതിരെ സിപിഐ

ബിനോയ് വിശ്വത്തിന് എതിരെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം...
ബിനോയ് വിശ്വം
ബിനോയ് വിശ്വംSource: Files
Published on
Updated on

പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എതിരെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എൽഡിഎഫ് സർക്കാരിനെതിരെ ആശാ സമരത്തിലും പിഎം ശ്രീയിലും അനാവശ്യ വിവാദം ഉണ്ടാക്കി. ബിനോയ് വിശ്വത്തിൻ്റെ നിലപാട് ആണ് തെരഞ്ഞടുപ്പിലെ തിരിച്ചടിക്ക് കാരണം. സിപിഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ പരാജയമാണ്. പിണറായിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങിയെന്നും വിമർശനം ഉയർന്നു.

ആശാ സമരത്തിലും പിഎം ശ്രീയിലും സർക്കാരിനെ പ്രിതിസന്ധിയിലാക്കുന്ന നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചതെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി. അട്ടപ്പാടിയിലെ ഭൂമി പ്രശ്നം റവന്യൂ മന്ത്രി പരിഹരിച്ചില്ല. നെല്ല് സംഭരണത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ടില്ല. സിപിഐ വകുപ്പുകൾ ഭരിച്ചത് ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങി. പരാജയത്തിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നും വിമർശനമുയർന്നു.

ബിനോയ് വിശ്വം
ബിനീഷ് കോടിയേരിയോട് അവഗണന; നാല് വർഷമായി അംഗത്വം പുതുക്കി നൽകാതെ സിപിഐഎം

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സിപിഐഎം ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് സമാനമായി വിമർശനങ്ങൾ സിപിഐയിൽ നിന്നും ഉയരുന്നത്.

Related Stories

വീണാ വിജയൻ
"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ
ബിനോയ് വിശ്വം
ബിനോയ് വിശ്വം
News Malayalam 24x7
newsmalayalam.com