ഡോ. മമ്മൂട്ടി; എംജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം മമ്മൂട്ടിക്ക്‌ കൈമാറി
Source: News Malayalam 24x7

ഡോ. മമ്മൂട്ടി; എംജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം മമ്മൂട്ടിക്ക്‌ കൈമാറി

ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബഹുമതി സമ്മാനിച്ചത്...
Published on

കോട്ടയം: നടൻ മമ്മൂട്ടി ഉള്‍പ്പടെയുള്ളവർക്ക് എം.ജി. സർവകലാശാല പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം കെെമാറി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബഹുമതി സമ്മാനിച്ചത്. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു.

ഡോ. മമ്മൂട്ടി; എംജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം മമ്മൂട്ടിക്ക്‌ കൈമാറി
'അമ്മ'യിലെ പൊട്ടിത്തെറിക്ക് പിന്നിൽ സാമ്പത്തിക തട്ടിപ്പ്? കുടുംബമേളയുടെയും സംഗീത പരിപാടിയുടെയും പേരിൽ വെട്ടിപ്പെന്ന് ആരോപണം

നാഗസ്വര വിദ്വാൻ തിരുവിഴ ജയങ്കർ, വാസ്‌കുലാർ സർജനും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ. എൻ. രാധാകൃഷ്ണ‌ൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി. മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ട‌ർ ഓഫ് ലെറ്റേഴ്‌സ് ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ട‌ർ ഓഫ് സയൻസ് ബിരുദവുമാണ് നൽകിയത്.

പുരസ്കാരം സിനിമ മേഖലയ്ക്ക് സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി പ്രതികരിച്ചു. മൂന്നാമത്തെ ഡോക്ട്രേറ്റ് പുരസ്കാരമാണ് ലഭിക്കുന്നത്. നടനാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹമാണ് ഇവിടെ എത്തി നിൽക്കുന്നത്. 45 വർഷമായി സിനിമയിൽ തുടരുന്നു. പിതാവ് തന്നെ ഒരു ഡോക്ടർ ആയി കാണാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ചികിത്സിക്കാത്ത ഡോക്ടർ ആകാൻ മൂന്ന് തവണ സാധിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

News Malayalam 24x7
newsmalayalam.com