കോട്ടയം: ജില്ലയിൽ എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്ന് എത്തിയ മധ്യവയസ്കയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സയിലുള്ളത്. ഡയറിയ പനി എന്നിവ അധികമായതോടെയാണ് 52കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്കാണ് സ്രവങ്ങൾ അയച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എല്ലാവിധ സംവിധാനങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.