തകരാർ പരിഹരിക്കാനായില്ല; ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനം എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്നു!

പ്രശ്നം പരിഹരിക്കുന്നതിനായി മറ്റൊരു വിദഗ്ധസംഘം ഉടൻ എത്തും.
F35
എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തിൽSource: News Malayalam 24x7
Published on

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം, എഫ് 35ൻ്റെ മടക്കയാത്രയിൽ അനിശ്ചിതത്വം. ആദ്യമെത്തിയ സാങ്കേതിക വിദഗ്ധർക്ക് പ്രശ്നം പരിഹരിക്കാനായില്ല. പ്രശ്നം പരിഹരിക്കുന്നതിനായി മറ്റൊരു വിദഗ്ധസംഘം ഉടൻ എത്തും. ശേഷം അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റാനാണ് തീരുമാനം.

ജൂൺ 14ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം, എഫ് 35 അടിയന്തരമായി ലാൻഡ് ചെയ്തത്. പരീക്ഷണ പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. എഫ് 35 വിഭാഗത്തിലേതാണ് വിമാനം. സമുദ്ര അതിർത്തിയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന വിമാന വാഹിനി കപ്പലിൽ നിന്നാണ് യുദ്ധവിമാനം എത്തിയത്.

F35
ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനം; ബ്രിട്ടൻ്റെ എഫ്-35 മൂന്നാം ദിവസവും തിരുവനന്തപുരം വിമാനത്താവളത്തില്‍

ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രതിരോധ വകുപ്പിൻ്റെ പരിശോധനകൾ പൂർത്തിയായ ശേഷം വിമാനം വിട്ടയയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, വിമാനം ഇപ്പോഴും തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. ലാൻഡിംഗിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമാണ് എഫ് 35 ബി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com