തൃക്കരിപ്പൂരിലെ ദയനീയ തോൽവി; സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

തൃക്കരിപ്പൂരിലും, ഉദുമയിലും പാർട്ടിക്ക് തിരിച്ചടിയായത് നേതൃത്വത്തിൻ്റെ പിടിപ്പുകേടാണെന്ന് സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ്
Strong criticism against the state leadership in Kasaragod District Secretariat
സംസ്ഥാന നേതൃത്വത്തിനെതിരെ കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനംSource: Social Media
Published on
Updated on

കാസർഗോഡ്: ഇടതുകോട്ടയായി അറിയപ്പെട്ടിരുന്ന ഉദുമയിലെയും, തൃക്കരിപ്പൂരിലെയും പാർട്ടിയുടെ ദയനീയ തോൽവി ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇടതുകോട്ടയിൽ വിള്ളൽ വീണ സാഹചര്യത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്ററിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

തൃക്കരിപ്പൂരിൽ സംഘടനാ ദൗർബല്യങ്ങൾ ഉണ്ടായത് ഏത് സാഹചര്യത്തിലാണ് എന്ന് പരിശോധിക്കണമെന്ന് വി.പി.പി. മുസ്തഫ ആവശ്യപ്പെട്ടു. സമീപ ജില്ലയിലെ സിപിഐഎമ്മിൻ്റെ സ്ഥാനാർഥി നിർണയവും പരാജയത്തിന് ആക്കം കൂട്ടിയെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. പാർട്ടിക്ക് അടിപതറിയതോടെ ജില്ലയിൽ സിപിഐഎമ്മിന് എംഎൽഎമാരില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

Strong criticism against the state leadership in Kasaragod District Secretariat
"ജില്ലയിൽ പാർട്ടിയുടെ ജനപിന്തുണ ഇടിഞ്ഞു": വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്

മുൻ മുഖ്യമന്ത്രി ഇ.കെ. നയനാർ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സരിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. ഇവിടെയാണ് പാർട്ടിക്ക് അടി കിട്ടിയിരിക്കുന്നത്. ചില സ്ഥാനാർഥികൾക്ക് ഉണ്ടായിരുന്ന കച്ചവട ബന്ധം പുറത്തുവന്നതും പരാജയത്തിന് കാരണമായെന്നും യോഗം വിലയിരുത്തി.

സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ നാളെ ചേരാനിരുന്ന ജില്ലാക്കമ്മിറ്റി യോഗം ഇന്ന് ചേരുമെന്നാണ് വിവരം. ജില്ലാക്കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നേക്കും

Strong criticism against the state leadership in Kasaragod District Secretariat
"എം.വി. ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല, സംസ്ഥാന കമ്മിറ്റി പിരിച്ചു വിടണം"; വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്

Related Stories

വീണാ വിജയൻ
Criticism against the state leadership again in the CPM Thrissur district committee
Criticism against G. Sudhakaran at CPI(M) Alappuzha District Secretariat
M.M. Mani was removed from Udumbanchola due to leadership intervention
News Malayalam 24x7
newsmalayalam.com