"എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കയ്യായിപ്പോയി"; പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ കെ.സി. വേണുഗോപാൽ

അതേസമയം, ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിൽ ഇരുത്താനുള്ള നീക്കമെന്ന് യൂത്ത് കോൺഗ്രസും പ്രതികരിച്ചു.
"എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കയ്യായിപ്പോയി"; പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ കെ.സി. വേണുഗോപാൽ
Published on: 
Updated on: 

തിരുവനന്തപുരം: ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. നിർദേശം സംഘപരിവാറിൻ്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കവർന്നെടുത്ത് പൗരൻ്റെ ജനാധിപത്യ അവകാശത്തിൻ്റെ കടയ്ക്കൽ കത്തി വച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കും മുൻപേ, ഞാനിവിടെ അധികാരം ഏറ്റെടുക്കുന്നത് മുതൽക്ക് ഇവിടെ എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കൈയായിപ്പോയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയിൽക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവർണർക്ക് ഓർമ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിൽ ഇരുത്താനുള്ള നീക്കമെന്ന് യൂത്ത് കോൺഗ്രസും പ്രതികരിച്ചു.

"എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കയ്യായിപ്പോയി"; പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ കെ.സി. വേണുഗോപാൽ
കേരളാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കെ സി വേണുഗോപാലിന്‍റെ കുറിപ്പ്

കേരളാ ഗവർണറായി ഓംപ്രകാശ് മാഥൂർ ചുമതലയേറ്റെടുത്തിരിക്കുകയാണ്. ഇന്നുമുതൽ മുതൽ ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് ഗവർണർ സ്ഥാനമേറ്റെടുക്കും മുൻപേ നൽകിയിരിക്കുന്ന നിർദേശം. ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കും മുൻപേ, ഞാനിവിടെ അധികാരം ഏറ്റെടുക്കുന്നത് മുതൽക്ക് ഇവിടെ എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കൈയായിപ്പോയി.

സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനിമുതൽ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിൽക്കുറഞ്ഞതൊന്നുമല്ല.

"എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കയ്യായിപ്പോയി"; പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ കെ.സി. വേണുഗോപാൽ
"ഇനി എല്ലാം രഹസ്യം"; മന്ത്രിമാർക്കും ഉന്നത ഉദ്യോസ്ഥർക്കുമെതിരായ വിജിലൻസ് അന്വേഷണ വിവരങ്ങൾ രഹസ്യമാക്കി സർക്കാർ

എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത്. തന്റെ അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് നിയുക്ത ഗവർണർ ചെയ്യുന്നത്. കാലങ്ങളായി കവർന്നെടുക്കലെന്ന അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ നമ്മളിൽ നിന്ന് ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്.

സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. വെജിറ്റേറിയനായ ഗവർണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതിൽ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാൻ പാടില്ല. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന നിർദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാൻ കഴിയുന്നതല്ല.

"എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കയ്യായിപ്പോയി"; പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ കെ.സി. വേണുഗോപാൽ
കരാറുകൾ നൽകിയതിൽ അഴിമതിയെന്ന് പരാതി; പി.പി. ദിവ്യയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ആളുകൾ ഭക്ഷണത്തിൻ്റെയും ധരിക്കുന്ന വസ്ത്രത്തിൻ്റെയും പേരിൽ കൊല്ലപ്പെടുന്ന നിലയുണ്ടായത് പകൽ പോലെ നമ്മുടെ കൺവെട്ടത്തുണ്ട്. ദാദ്രി അടക്കമുള്ളവ നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തിലേൽപ്പിച്ച മുറിവ് ഇന്നുമിവിടെ അവശേഷിക്കുന്നുണ്ട്. ഭക്ഷണത്തെ മുൻനിർത്തി ഇങ്ങനെ പലയിടങ്ങളിലും സംഘപരിവാർ നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവും അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കൂടിയാണ് കടക്കുന്നത്. സംഘപരിവാർ നടപ്പിലാക്കുന്ന ഈ നയങ്ങൾ ലോക്ഭവനിൽ നിന്ന് ഓരോ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും, ക്രമേണ അതൊരു ആധിപത്യമായി മാറി നമ്മുടെ സ്വാഭാവികത നമുക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല.

ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്റെ ഗവർണർ പിന്മാറണം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയിൽക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവർണർക്ക് ഓർമ വേണം.