കേരളം ചുട്ടുപൊള്ളുന്നു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കേരളം ചുട്ടുപൊള്ളുന്നു; മൂന്ന്  ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
Published on
Updated on

തിരുവനന്തപുരം: കേരളത്തില്‍ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 41 ഡിഗ്രി സെൽഷ്യസ് ആണ് തൃശൂരിൽ താപനില രേഖപ്പെടുത്തിയത്. മറ്റു ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലെ കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ പൊതുവെ സംസ്ഥാനമാകെ ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

കേരളം ചുട്ടുപൊള്ളുന്നു; മൂന്ന്  ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
തൃശൂര്‍ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ; ആചാരപരമായ ആഘോഷം മാത്രം

തീരദേശ സംസ്ഥാനമായതിനാല്‍ തന്നെ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുതലായിരിക്കും. അതുമൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് അഥവാ താപസൂചിക റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. രണ്ട് ദിവസം ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തിലായിരിക്കും ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുക.

കേരളം ചുട്ടുപൊള്ളുന്നു; മൂന്ന്  ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
"300 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും ബാക്കിയുണ്ട്"; പരിശോധനയില്‍ ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്
News Malayalam 24x7
newsmalayalam.com