കോഴിക്കോട് കെഎസ്ആര്‍ടിസി യാത്രക്കാരൻ്റെ മരണകാരണം ബസിലെ തൂണില്‍ തലയിടിച്ച്; ലോറി ബസില്‍ ഉരസിയപ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയത് അപകടകാരണം

ഇരിക്കൂർ സ്വദേശി സുനിൽ ചാക്കോ മരിച്ചത് തല മറ്റൊരു വാഹനത്തിൽ ഇടിച്ച് അല്ലെന്നും പ്രാഥമിക നിഗമനം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കോഴിക്കോട്: മീഞ്ചന്തയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ മരിച്ചത് ബസിലെ തൂണിൽ തല ഇടിച്ചെന്ന് പൊലീസിന്റെ എഫ്ഐആർ. ഇരിക്കൂർ സ്വദേശി സുനിൽ ചാക്കോ മരിച്ചത് തല മറ്റൊരു വാഹനത്തിൽ ഇടിച്ച് അല്ലെന്നും പ്രാഥമിക നിഗമനം. ഇന്നലെയാണ് കോഴിക്കോട് മീഞ്ചന്തയിൽ വച്ച് അപകടം ഉണ്ടായത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട് യുവാവിനും തിരുവനന്തപുരത്ത് വയോധികനും പാമ്പുകടിയേറ്റു; കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടി

സമീപത്തെ സിസിടിവി പരിശോധിച്ച ശേഷം മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോറി ബസിൽ ഉരസിയതിനെ തുടർന്ന് ബസ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതാണ് അപകടകാരണം എന്ന് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട ലോറി കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com