മുട്ടുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ വീട്ടമ്മക്ക് നൽകിയത് ആമവാതത്തിൻ്റെ മരുന്ന്; കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ജേക്കബ് ആൻ്റണിക്കെതിരെയാണ് ആരോപണം.
Medical malpractice in Thiruvananthapuram
തിരുവനന്തപുരത്ത് ചികിത്സാ പിഴവ്
Published on
Updated on

തിരുവനന്തപുരം: മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയ്ക്ക് പരിശോധനയില്ലാതെ ആമവാതത്തിൻ്റെ മരുന്ന് നൽകിയത് മൂലം കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ജേക്കബ് ആൻ്റണിക്കെതിരെ ഇരിഞ്ചയം സ്വദേശിനി ഷീലയാണ് പരാതി നൽകിയത്.

രണ്ടു മാസം മുമ്പാണ് മുട്ടുവേദന കാരണം എക്സ്റേ അടക്കമുള്ള രേഖകളുമായി ഡോ. ജേക്കബ് ആൻ്റണിയുടെ വീട്ടിൽ ഷീല ചികിത്സ തേടിയത്. ലക്ഷണങ്ങൾ നോക്കിയ ശേഷം സന്ധിവേദനയ്ക്കുള്ള മരുന്ന് നൽകി. എന്നാൽ രണ്ടു ദിവസം കഴിഞ്ഞതോടെ ഷീലയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങി.

Medical malpractice in Thiruvananthapuram
"സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് സുഹൃത്ത് പ്രണവ്"; അർജുൻ ആയങ്കി റിമാൻഡിൽ

എക്സ്‌റേ അടക്കമുണ്ടായിരുന്നിട്ടും ഷീലയെ ഡോക്ടർ വിശദമായി പരിശോധിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരുന്ന് കഴിച്ച് തുടങ്ങിയതോടെ ശരീരത്തിൽ അലർജി രൂപപ്പെടുകയും പതിയെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. അതേസമയം ഷീലയെ വിശദ പരിശോധന നടത്തിയില്ലെന്ന് ഡോക്ടറും സമ്മതിച്ചു. പരിചയ സമ്പത്ത് ഉള്ളതിനാൽ രോഗം നിർണയിക്കാൻ കൂടുതൽ പരിശോധന വേണ്ടെന്നാണ് ഡോക്ടറുടെ വാദം.

സന്ധിവാതത്തിന് നൽ‌കിയ മരുന്നിൻ്റെ പാർശ്വഫലമാണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റുമറ്റോളജി വിഭാഗം സീനിയർ ഡോക്ടറാണ് ജേക്കബ് ആൻ്റണി. നിയമം ലംഘിച്ച് വീട്ടിൽ ചികിത്സ നടത്തുന്നത് ഡോക്ടർ സമ്മതിക്കുന്നുണ്ട്. മറ്റ് ഡോക്ടർമാരും നിയമലംഘനം നടത്തി ചികിത്സിക്കുന്നതായും ഡോക്ടർ വെളിപ്പെടുത്തി. ആരോഗ്യമന്ത്രിക്കും പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Medical malpractice in Thiruvananthapuram
പൊലീസിനെതിരായ പോസ്റ്റിന് പിന്നിലെ ബുദ്ധി; അർജുൻ ആയങ്കിയുടെ സഹോദരൻ പിടിയിൽ

Related Stories

Ramya Haridas MLA's errant move for Palayam Pradeep, challenging KPCC
Incident of doctor behaving rudely towards patient in Kottarakkara
സപ്ലൈക്കോ സജ്ജം... വിലക്കുറവുണ്ട്, ഓണക്കിറ്റും തയ്യാര്‍; ലഭ്യതയ്ക്കും ഗുണനിലവാരത്തിനും പ്രഥമ പരിഗണനയെന്ന് മന്ത്രി അനൂപ് ജേക്കബ്
മെഡിക്കൽ കോളേജ് തിരുവനന്തപുരം
News Malayalam 24x7
newsmalayalam.com