Impact | നാല് ജില്ലകളിൽ മെഡിക്കൽ ഓഫീസർമാർ റെഡി; നിയമന ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്

നാല് ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്ന് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു.
കെ. മുരളീധരൻ
കെ. മുരളീധരൻ
Published on
Updated on

തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരെ നിയമിച്ച് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്ന് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു.

കെ. മുരളീധരൻ
ഡോ. സജിത റാണി കാർഷിക സർവകലാശാല താൽക്കാലിക വിസി; ബിജെപി നേതാവിനെ നിയമിച്ച് ഗവർണർ

കോഴിക്കോട് ഡിഎംഒ ഡോ. സരിത കുമാരിയെയും, കണ്ണൂർ ഡിഎംഒ ആയി ഡോക്ടർ വിവേക് കുമാർ ആറിനേയും, അഡീഷണൽ ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയാണ് നിയമിച്ചത്. ഡോ. ബിന്ദു തോമസ് കെ, പാലക്കാടിൻ്റെ പുതിയ ജില്ലാ മെഡിക്കൽ ഓഫീസറാകും. കാസർഗോഡ് ഡോ. രേഖ കെ.ടിയും, വയനാട് മൊയ്ദീൻ ഷാ പി.എം, ഡോ വിനോദ് വി. മലപ്പുറം ഡിഎംഒ ആയും ചുമതലയേൽക്കും.

News Malayalam 24x7
newsmalayalam.com