സ്വന്തം സ്ഥലത്ത് വീട് വയ്ക്കാൻ അനുമതിയില്ല; യുവതിയോട് കൊല്ലം കോർപ്പറേഷൻ്റെ ക്രൂരത

അഞ്ച് വർഷമായി അർബുദ ബാധിതനായ മകനൊപ്പം ഓഫീസ് കയറി ഇറങ്ങുകയാണ് മാടൻനട സ്വദേശി മായ...
സ്വന്തം സ്ഥലത്ത് വീട് വയ്ക്കാൻ അനുമതിയില്ല; യുവതിയോട് കൊല്ലം കോർപ്പറേഷൻ്റെ ക്രൂരത
Source: News Malayalam 24x7
Published on
Updated on

കൊല്ലം: സ്വന്തം സ്ഥലത്ത് വീട് വയ്ക്കാൻ അനുമതി നൽകാതെ യുവതിയോട് കോർപ്പറേഷൻ്റെ ക്രൂരത. അഞ്ച് വർഷമായി അർബുദ ബാധിതനായ മകനൊപ്പം ഓഫീസ് കയറി ഇറങ്ങുകയാണ് മാടൻനട സ്വദേശി മായ.

റെയിൽവെ ഭൂമിയോട് ചേർന്നുള്ള സ്ഥലത്ത് വീട് നിർമിക്കാൻ അനുമതി നൽകാനാകില്ലെന്നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സഫീറിൻ്റെ നിലപാട്. എന്നാൽ സത്യവാങ്മൂലം എഴുതി നൽകി മായക്കൊപ്പം അപേക്ഷ നൽകിയ പലരും വീട് വയ്ക്കാൻ അനുമതി നേടിയതിന്റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. അഫിഡവിറ്റ് എഴുതി വാങ്ങിയാണ് മറ്റ് പലർക്കും കോർപ്പറേഷൻ അനുമതി നൽകിയതെന്നും മേയറുടെ അദാലത്തിലാണ് ഇവർ അനുമതി കരസ്ഥമാക്കിയതെന്നും യുവതി പറഞ്ഞു.

സ്വന്തം സ്ഥലത്ത് വീട് വയ്ക്കാൻ അനുമതിയില്ല; യുവതിയോട് കൊല്ലം കോർപ്പറേഷൻ്റെ ക്രൂരത
ചെമ്മനാട്ടെ ലൈഫ് ഫ്‌ളാറ്റുകള്‍ കാടുകയറി നശിക്കുന്നു; നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടും അനാസ്ഥ

കോർപ്പറേഷൻ ഉദ്യോഗസ്ഥൻ്റെ പിടിവാശി മൂലമാണ് വീടെന്ന സ്വപ്നം ഇല്ലാതായതെന്ന് മായ പറഞ്ഞു. നീതിക്കായി തദ്ദേശ വകുപ്പ് മന്ത്രിയെ നേരിൽ കാണാനും ആരോഗ്യവകുപ്പ് മന്ത്രിയെ കണ്ട് മകൻ്റെ ദുരവസ്ഥ അറിയിക്കാനുമാണ് മായയുടെ തീരുമാനം. നീതിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്നും യുവതി പറഞ്ഞു.

Related Stories

6 lakhs for those who lost their homes in the rainstorm
"അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റ്"; വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വർഗീയ പ്രചരണം നടത്തുന്നുവെന്ന് വി.ഡി. സതീശൻ
വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം; ഡെലിവറി ഏജൻ്റിനെതിരെ പരാതിയുമായി യുവതി
"പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മർദിച്ചു"; കൊല്ലത്ത് വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡിപ്പിച്ചതിൽ കേസെടുത്തു
News Malayalam 24x7
newsmalayalam.com