"അനസ്തേഷ്യ നൽകിയതിൽ വീഴ്ച"; കണ്ണൂരിൽ ഒന്നര വയസുകാരൻ ഗുരുതരാവസ്ഥയിൽ

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിSource: News Malayalam
Published on
Updated on

കണ്ണൂർ: ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് കുടുംബം. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകിയത്.

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി
രണ്ടുമാസം മുമ്പ് വിവാഹം; വർക്കലയിൽ നവവധു ജീവനൊടുക്കി

സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയുടെ ആരോഗ്യനിലയാണ് അനസ്തേഷ്യ നൽകിയതോടെ ഗുരുരാവസ്ഥയിലായത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് അനസ്തേഷ്യ നൽകിയത്.

അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രിയിൽ യുവജന സംഘടനകൾ പ്രതിഷേധിച്ചു.

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി
നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും ക്യൂവിൽ നിർത്തി; നെയ്യാറ്റിൻകരയിൽ രോഗി കുഴഞ്ഞുവീണ് മരിച്ചു

പരാതി നൽകിയതിന് പിന്നാലെ അനസ്തേഷ്യ ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

News Malayalam 24x7
newsmalayalam.com