ധർമടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ല, റിയാസ് ബേപ്പൂരിൽ എന്നേ തോറ്റ് കഴിഞ്ഞു: പി.വി. അൻവർ

സിപിഐഎം വിട്ട് വന്ന എല്ലാവരെയും കാണുമെന്നും പി.വി. അൻവർ പറഞ്ഞു.
പി.വി. അൻവർ
പി.വി. അൻവർ
Published on
Updated on

മലപ്പുറം: ധർമടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ലെന്ന് പി.വി. അൻവർ. ഇനി അതവാ ജയിച്ചാൽ 10,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷമേ ലഭിക്കൂ എന്നും അൻവ പറഞ്ഞു. ബേപ്പൂരിൽ റിയാസ് എന്നേ തോറ്റ് കഴിഞ്ഞതാണ് എന്നും അൻവർ വ്യക്തമാക്കി.

പിണറായിസം കാരണം റിസ്ക് എടുത്താണ് ഒന്നരക്കൊല്ലം മുമ്പ് ഇറങ്ങിയത്. എ. സുരേഷ് ആയാലും ജി. സുധാകരൻ ആയാലും വി. കുഞ്ഞികൃഷ്ണൻ ആയാലും ടി.കെ. ഗോവിന്ദൻ മാഷ് ആയാലും അങ്ങനെ തന്നെയാണ്. മറുഭാഗത്ത് വന്ന ആരും ഒറ്റപ്പെട്ട് പോകരുതെന്നും, അതിനായി കൂട്ടായ്മ ഉണ്ടാക്കുമെന്നും പി.വി. അൻവർ പറഞ്ഞു.

പി.വി. അൻവർ
"തെരഞ്ഞെടുപ്പിനായി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തു"; കെ.സി. വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി

സിപിഐഎം വിട്ട് വന്ന എല്ലാവരെയും കാണും. തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലം വിട്ട് പുറത്തെങ്ങും പോകാൻ സാധിച്ചില്ല. സിപിഐഎമ്മിൽ നിന്ന് വിട്ടുമാറിയ എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്നും പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് പോലെ ഞങ്ങളാണ് യഥാർഥ ലെഫ്റ്റെന്ന് അൻവർ പറഞ്ഞു. ഇടതുപക്ഷം എന്നുപറയുന്നത് പരിപൂർണമായും മുതലാളിത്ത പക്ഷത്തേക്ക് ചായുകയും തൊഴിലാളികളെ മറക്കുകയും, കുടുംബാധിപത്യ രാഷ്ട്രീയത്തിൻ്റെ നേതാവ് മാത്രമായി പിണറായി ചുരുങ്ങുകയും ചെയ്തുവെന്നും അൻവർ വിമർശിച്ചു.

News Malayalam 24x7
newsmalayalam.com