"പിണറായിയുടെ 'വീട്ടിൽ പോയി ചോദിക്ക്' പരാമർശം തിരിച്ചടിച്ചു"; സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിലിൽ അതിരൂക്ഷ വിമർശനം

ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും അതിരൂക്ഷ വിമർശനം...
"പിണറായിയുടെ 'വീട്ടിൽ പോയി ചോദിക്ക്' പരാമർശം തിരിച്ചടിച്ചു"; സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിലിൽ അതിരൂക്ഷ വിമർശനം
Source: Files
Published on
Updated on

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിലിൽ പിണറായി വിജയനെതിരെയും ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും അതിരൂക്ഷ വിമർശനം. പിണറായിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശം തിരിച്ചടിച്ചു. അടൂരിൽ എൽഡിഎഫിന് കാര്യമായ പ്രചാരണം നടത്താൻ കഴിഞ്ഞില്ല. ബിനോയ് വിശ്വത്തിന്റെ സമീപനം പാർട്ടിക്ക് ഗുണം ചെയ്തില്ലെന്നും അംഗങ്ങൾ തുറന്നടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഇടതുമുന്നണിക്ക് വലിയ തിരിച്ചടി ഉണ്ടായിരുന്നു. കോന്നിയിൽ പൊതുയോഗത്തിനിടെ ആയിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ പോയി ചോദിക്ക് പരാമർശം നടത്തിയത്. ആ പരാമർശം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കി. കേരളത്തിലുടനീളം പിണറായിയുടെ ധാർഷ്ട്യം ഇടതുമുന്നണിക്ക് തിരിച്ചടി ഉണ്ടാക്കിയെന്നും വിമർശനമുണ്ടായി.

"പിണറായിയുടെ 'വീട്ടിൽ പോയി ചോദിക്ക്' പരാമർശം തിരിച്ചടിച്ചു"; സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിലിൽ അതിരൂക്ഷ വിമർശനം
"ആശാ സമരത്തിലും പിഎം ശ്രീയിലും അനാവശ്യ വിവാദം ഉണ്ടാക്കി"; ബിനോയ് വിശ്വത്തിനെതിരെ സിപിഐ

സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും വിമർശനം ഉയർന്നു. അടൂരിലെ തോൽവിക്ക് പ്രധാന കാരണമായത് ചിറ്റയത്തിൻ്റെ സമീപനമെന്നും ജില്ലാ കൗൺസിൽ അംഗങ്ങൾ ഉന്നയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു. ഏതെങ്കിലും വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ലെന്നും വിമർശനം.

Related Stories

വീണാ വിജയൻ
"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ
"പിണറായിക്ക് ലാളിത്യമില്ല, തോൽവിയിലൂടെ തെളിഞ്ഞത് കമ്യൂണിസ്റ്റ് വിരുദ്ധത"; സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലും വിമർശനം
"പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം, എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് ഭാര്യയെ"; സിപിഐഎം പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റുകളിൽ വിമർശനം
News Malayalam 24x7
newsmalayalam.com