"സ്കൂളുകൾ പാഠപുസ്തക അറിവുകൾ മാത്രം പകരുന്ന ഇടമാകരുത്, കുട്ടികൾക്ക് എന്തും തുറന്നുപറയാൻ അന്തരീക്ഷമുണ്ടാകണം"; പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി

'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി വിദ്യാർഥികൾക്ക് ആരോഗ്യകരമായ കൗമാരം കെട്ടിപ്പടുക്കാൻ സഹായമാവും
Plus one praveshanolsavam
പ്ലസ് വൺ പ്രവേശനോത്സവംSource: News Malayalam 24*7
Published on

പ്ലസ് വൺ സംസ്ഥാനതല പ്രവേശനോത്സവത്തിൽ സന്തോഷത്തോടും പ്രതീക്ഷയോടും പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർഥികളെ സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി. അടുത്തവർഷം മുതൽ വിപുലമായ പ്ലസ് വൺ പ്രവേശനോത്സവം നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Plus one praveshanolsavam
ഇടതുപക്ഷം സഹകരിച്ചത് ജനതാ പാർട്ടിയുമായി, അത് വർഗീയ നിലപാടുള്ള പാർട്ടി അല്ലായിരുന്നു: എം. സ്വരാജ്

'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയിലൂടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പിന്തുണ നൽകും. ആരോഗ്യകരമായ കൗമാരം കെട്ടിപ്പടുക്കാൻ പദ്ധതി സഹായമാവും. കുട്ടികൾക്കും എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം സ്കൂളുകളിലും വീടുകളിലും ഉണ്ടാകണം. പൊതുവിദ്യാലയങ്ങൾ പാഠപുസ്തക അറിവുകൾ മാത്രം പകരുന്ന ഇടമായി മാറരുത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുട്ടികൾ ഒരുമിച്ച് പ്ലസ് വൺ പ്രവേശനം നേടുന്നത്. ബാക്കിയുള്ള പ്ലസ് വൺ അലോട്ട്മെന്റ് എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Plus one praveshanolsavam
ബാലരാമപുരം കൊലപാതകം: കുട്ടിയെ കൊന്നത് അമ്മ ശ്രീതുവെന്ന് പ്രതി ഹരികുമാർ

മൂന്ന് കോടി 80 ലക്ഷം പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലേക്ക് എത്തി. സ്കൂൾ തുറക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് പുസ്തകങ്ങൾ എത്തിക്കാനായി. അടുത്ത അധ്യായന വർഷം പ്ലസ് വൺ, പ്ലസ് ടു പുസ്തകങ്ങൾ സമഗ്രമായി പരിഷ്കരിക്കും. ആകെ 80 ടൈറ്റിൽ പുസ്തകങ്ങളാണ് പരിഷ്കരിക്കുക. അതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com