മൂഴിക്കൽ കൊലപാതകം; നസ്രീനയുടെയും അദിനാൻ്റേയും മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ
മൂഴിക്കൽ കൊലപാതകം; നസ്രീനയുടെയും അദിനാൻ്റേയും മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌
Published on
Updated on

കോഴിക്കോട്: ചെലവൂരിൽ പതിനാറുകാരിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് പെൺകുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. അദിനാൻ്റെ മരണകാരണവും ശ്വാസംമുട്ടിയാണ് എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.

സഹോദരിമാരുടെ മക്കളായ നസ്രീന, അദിനാൻ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നസ്രീനയുടെ മൃതദേഹം കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലും കൈ കാലുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലുമായിരുന്നു. വായും മുഖവും സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം കണ്ടെത്തിയത്.

മൂഴിക്കൽ കൊലപാതകം; നസ്രീനയുടെയും അദിനാൻ്റേയും മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌
നിതിൻ രാജിൻ്റെ കുടുംബത്തിന് കൈത്താങ്ങ്; വീട് നിർമാണത്തിന് സഹായം നൽകി വി.ഡി. സതീശൻ

നസ്രീനയോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊല നടത്തിയതിന് കാരണമായി സംശയിക്കുന്നത്. അദിനാൻ വീട്ടിൽ കയറിയത് കള്ളതാക്കോൽ ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

മൂഴിക്കൽ കൊലപാതകം; നസ്രീനയുടെയും അദിനാൻ്റേയും മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌
അംബേദ്‌കറിനൊപ്പം ഭാരതാംബ; ലോക് ഭവൻ വീണ്ടും വിവാദത്തിലേക്കോ?
News Malayalam 24x7
newsmalayalam.com