ശ്രീനന്ദയുടെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു
ശ്രീനന്ദയുടെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Published on
Updated on

പാലക്കാട്: ശ്രീനന്ദയുടെ പോസ്റ്റോമോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ പരിക്കാണ് മരണ കാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ പലയിടങ്ങളിൽ അസ്ഥികൾ പൊട്ടിയിട്ടുണ്ട്. പരിക്കുകൾ വീഴ്ച മൂലമുണ്ടായതാണെന്നും അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ട്.

കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. മൃതദേഹം കിട്ടിയ സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നെന്നും മൃതദേഹം കൊലപ്പെടുത്തിയ ശേഷം അവിടെ കൊണ്ടുപോയി ഇട്ടതാകും എന്നുമായിരുന്നു കുടുംബം സംശയിച്ചിരുന്നത്.

ശ്രീനന്ദയുടെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; മൃതദേഹം കുടുംബത്തിന് വിട്ടുനൽകി

ചൊവ്വാഴ്ച വൈകീട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്ന് കാണാതായത്. നാലു ദിവസത്തെ തെരച്ചിനൊടുവിൽ 1500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ശ്രീനന്ദയുടെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; നടപടി യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ

ശ്രീനന്ദയുടെ മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും.10 മണിവരെ പൊതുദർശനത്തിനു ശേഷം സംസ്കാരം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കും.

News Malayalam 24x7
newsmalayalam.com