"സേനയിൽ ആയിരുന്നപ്പോഴും തെറ്റ് ചെയ്തവർക്കെതിരെ വിളിച്ചിട്ടുണ്ട്"; 'പോടാ പുല്ലേ പൊലീസേ' വിളിയിൽ ന്യായീകരണവുമായി ആർ. ശ്രീലേഖ

"പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരെ പോടാ, പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്..."
ആർ. ശ്രീലേഖ
ആർ. ശ്രീലേഖSource: Files
Published on
Updated on

തിരുവനന്തപുരം: ബിജെപിയുടെ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ, 'പോടാ പുല്ലേ പൊലീസേ' എന്ന് വിളിച്ചതിനെ ന്യായീകരിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്ത ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി 'പോടാ, പുല്ലേ' എന്ന് മുമ്പും വിളിച്ചിട്ടുണ്ട്. അന്ന് വിമർശിക്കാത്തവരാണോ ഇന്ന് വിമർശിക്കുന്നതെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.

ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..

അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?

😂😂😂

എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!

DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!

അതേസമയം, ശ്രീലേഖയും സെൻകുമാറും ബിജെപി പ്രതിഷേധത്തിനിടെ പോടാ പുല്ലേ പോലീസേ എന്ന് വിളിച്ചത് മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണം മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ആർ. ശ്രീലേഖ
എംഎൽഎ അല്ലാത്തവർക്കും മുഖ്യമന്ത്രിയാകാമെന്ന് അജയ് തറയിൽ; മുഖ്യമന്ത്രി പോരിനിടെ കെ.സിക്കായി പാട്ടിറക്കി അനുകൂലികൾ

നെട്ടയത്തെ സിപിഐഎം - ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു വട്ടിയൂർക്കാവിലേക്ക് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. ഈ മാർച്ചിലായിരുന്നു 'പോടാ, പുല്ലേ' പരാമർശം ഉണ്ടായത്. മുൻ ഡിജിപി ആയിരുന്ന ശ്രീലേഖ ഇത്തരത്തിൽ പരാമർശം നടത്തിയതിനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. അതിൽ ന്യായീകരണമായാണ് ഇപ്പോൾ ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com