"ഇരയുടെ ഐഡൻ്റിറ്റി മനഃപൂർവം  വെളിപ്പെടുത്തിയിട്ടില്ല, 
ഫോട്ടോ പലരും ദുരുപയോഗം ചെയ്തു"; പ്രതികരണവുമായി സന്ദീപ് വാര്യർ

"ഇരയുടെ ഐഡൻ്റിറ്റി മനഃപൂർവം വെളിപ്പെടുത്തിയിട്ടില്ല, ഫോട്ടോ പലരും ദുരുപയോഗം ചെയ്തു"; പ്രതികരണവുമായി സന്ദീപ് വാര്യർ

ഫോട്ടോ ദുരുപയോഗം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ആക്കിയെന്നും സന്ദീപ് വാര്യർ.
Published on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ വിശദീകരണവുമായി സന്ദീപ് വാര്യർ.

അതിജീവിതയുടെ ഐഡൻ്റിറ്റി മനഃപൂർവം വെളിപ്പെടുത്തിയിട്ടില്ലെന്നും, ഫേസ്ബുക്കിൽ പങ്കുവച്ച കല്യാണ ഫോട്ടോ പലരും ദുരുപയോഗം ചെയ്തുവെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഫോട്ടോ ദുരുപയോഗം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ആക്കിയെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.

"ഇരയുടെ ഐഡൻ്റിറ്റി മനഃപൂർവം  വെളിപ്പെടുത്തിയിട്ടില്ല, 
ഫോട്ടോ പലരും ദുരുപയോഗം ചെയ്തു"; പ്രതികരണവുമായി സന്ദീപ് വാര്യർ
അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കനുമെതിരെ കേസ്

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്.

"ഇരയുടെ ഐഡൻ്റിറ്റി മനഃപൂർവം  വെളിപ്പെടുത്തിയിട്ടില്ല, 
ഫോട്ടോ പലരും ദുരുപയോഗം ചെയ്തു"; പ്രതികരണവുമായി സന്ദീപ് വാര്യർ
അതിജീവിതയ്‌ക്കെതിരായ സൈബർ ആക്രമണം; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

ഇതേ ബ്ലോക്ക് പ്രസിഡണ്ട് ഫേസ്ബുക്കിൽ ഒക്ടോബർ മാസത്തിൽ തന്നെ ഇരയുടെ ഭർത്താവിൻറെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കൾക്ക് അയച്ചുതരാം. ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക്. ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ്.

News Malayalam 24x7
newsmalayalam.com