ആന്റോ ആന്റണിക്ക് മധുരം നല്‍കി SDPI; ചര്‍ച്ചയായി സംഘടനയുടെ സ്ഥാപകദിന റീലുകള്‍

ഇക്കഴിഞ്ഞ 21നായിരുന്നു എസ്ഡിപിഐ സ്ഥാപകദിനം
ആന്റോ ആന്റണി എംപിക്ക് മധുരം നല്‍കുന്ന എസ്‍ഡിപിഐ പ്രവർത്തകർ
ആന്റോ ആന്റണി എംപിക്ക് മധുരം നല്‍കുന്ന എസ്‍ഡിപിഐ പ്രവർത്തകർSource: Facebook
Published on

ആന്റോ ആന്റണി എംപിക്ക് മധുരം നൽകി എസ്ഡിപിഐ നേതാക്കൾ. എസ്ഡിപിഐയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് എംപി ഓഫീസിലെത്തി നേതാക്കൾ മധുരം നൽകിയത്. തന്റെ മണ്ഡലത്തിലെ ആളുകളാണ് എത്തിയതെന്നും ഇനിയും മധുരം വാങ്ങുമെന്നും ആന്റോ ആന്റണി പ്രതികരിച്ചു.

ഇക്കഴിഞ്ഞ 21നായിരുന്നു എസ്ഡിപിഐ സ്ഥാപകദിനം. സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പ്രവർത്തകരും നേതാക്കളും മധുരം പങ്കിട്ടത്. ആന്റോ ആന്റണി എംപിയുടെ ഓഫീസിലും എത്തി എസ്ഡിപിഐ നേതാക്കൾ മധുരം നൽകി. സന്തോഷത്തോടെ എംപി മധുരം സ്വീകരിച്ചു.

ആന്റോ ആന്റണി എംപിക്ക് മധുരം നല്‍കുന്ന എസ്‍ഡിപിഐ പ്രവർത്തകർ
സമസ്തയുടെ ഒരു നൂറ്റാണ്ട്; സ്ഥാപകദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍, ഒരു വർഷം നീണ്ട പരിപാടികള്‍

എസ്ഡിപിഐയുടെ സമൂഹമാധ്യമ പേജുകളിലൂടെ വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായി. നാളെ ആർഎസ്‌എസ് പ്രവർത്തകർ മധുരവുമായി എത്തിയാലും എംപി സ്വീകരിക്കുമെന്നായി ഒരു വിഭാഗം. സ്വന്തം മണ്ഡലത്തിലെ ആളുകളാണെന്നും രാഷ്ട്രീയം നോക്കാതെ എംപി ഓഫീസിലേക്ക് ആർക്കും എത്താമെന്നും ആന്റോ ആന്റണി പറഞ്ഞു. എസ്ഡിപിഐ പോസ്റ്ററും റീൽസും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com