മുണ്ട് കെട്ടി മറച്ച് താൽക്കാലിക ഐസിയു പ്രവർത്തനം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന് പരാതി

താൽക്കാലിക വാർഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും പരാതിയുണ്ട്.
മുണ്ട് കെട്ടി മറച്ച് താൽക്കാലിക ഐസിയു പ്രവർത്തനം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന് പരാതി
Published on
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ലെന്ന് പരാതി. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഐസിയു, വെൻ്റിലേറ്റർ ബെഡുകൾക്ക് ക്ഷാമവും നേരിടുന്നുണ്ട്. മെഡിക്കൽ കോളേജിൽ നിലവിൽ ഗുരുതര പ്രസിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി.

മുണ്ട് കെട്ടി മറച്ച് താൽക്കാലിക ഐസിയു പ്രവർത്തനം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന് പരാതി
"മറവിരോഗം കാരണം അച്ഛൻ അമ്മയെ മറന്നുപോയി"; കെഎസ്ആർടിസി സ്റ്റാൻഡിൽ കണ്ടെത്തിയ വയോധിക മകനൊപ്പം വീട്ടിലേക്ക് മടങ്ങി

മാർച്ച് 17ന് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ 32 ഐസിയു/വെൻ്റിലേറ്റർ ബെഡുകളാണ് ഒഴിപ്പിച്ചത്. ക്യാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് ഐസിയു ബെഡുകൾ നൽകാൻ കഴിയുന്നില്ല. താൽക്കാലിക വാർഡിൽ അടിസ്ഥാന സൗകര്യങ്ങളും ഇല്ല. യുപിഎസ് പരിശോധന പൂർത്തിയായില്ല. പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ക്ലിയറൻസ് വൈകുന്നതാണ് കാലതാമസത്തിന് പിന്നിലെന്നും വകുപ്പ് മേധാവി അറിയിച്ചു.

News Malayalam 24x7
newsmalayalam.com