കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ

2023ൽ കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം ഒരുക്കിയിരുന്നു
savad arrested for sexual abuse in ksrtc Bus
വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്Source: News Malayalam 24x7
Published on

തൃശൂരിൽ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2023-ൽ നെടുമ്പാശേരിയിൽ വെച്ച് സമാന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

ഇക്കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. ജൂൺ 14ന് മലപ്പുറത്തേക്കുള്ള കെഎസ്‌ആർടിസി ബസിൽ വെച്ച് സവാദ് ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്. നെടുമ്പാശേരിയിലേതിന് സമാനമാണ് ഈ കേസെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് പറയുന്നു. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

savad arrested for sexual abuse in ksrtc Bus
തമിഴ്നാട് വാൽപ്പാറയിൽ നാല് വയസുകാരിയെ പുലി പിടിച്ചു; കുട്ടിക്കായി തെരച്ചിൽ തുടരുന്നു

2023ൽ കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണവും ഒരുക്കിയിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി മാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com