തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖനെ കണ്ടെത്തി

പാമ്പ് കടിയേൽക്കുന്ന സമയത്ത് കുഞ്ഞിന്റെ അടുത്ത് സഹോദരിയും ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു
തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖനെ കണ്ടെത്തി
Published on
Updated on

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.

മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ഉറങ്ങിക്കിടക്കുമ്പോഴാണ് കടിയേറ്റത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. മരിച്ച കുഞ്ഞിന്റെ തൊട്ടടുത്ത് സഹോദരി ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖനെ കണ്ടെത്തി
"പൂരം വെടിക്കെട്ട് നടത്തും, ലൈസന്‍സിക്ക് 6000 കിലോ വരെ കൈയ്യില്‍ വയ്ക്കാം"; എല്ലാം ചെയ്തത് നിയമപരമായെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

ഇന്ന് പുലര്‍ച്ചെ 4.30 ഓടു കൂടിയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത് ശ്രദ്ധയില്‍പ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പുകടിയേറ്റതെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചു. ആശുപത്രിയില്‍ നിന്നാണ് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

News Malayalam 24x7
newsmalayalam.com