വീണ്ടും പാമ്പുകടിയേറ്റ് മരണം; കായംകുളം സ്വദേശിനിക്ക് പാമ്പുകടിയേറ്റത് ബന്ധുവിൻ്റെ വിവാഹസൽക്കാരത്തിനിടെ

കായംകുളത്ത് പാമ്പുകടിയേറ്റ് നാൽപ്പത്തിരണ്ടുകാരി മരിച്ചു...
സെലീന
സെലീനSource: News Malayalam 24x7
Published on
Updated on

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കായംകുളത്ത് പാമ്പുകടിയേറ്റ് നാൽപ്പത്തിരണ്ടുകാരി മരിച്ചു. ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീനയാണ് മരിച്ചത്. ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിനിടെ കൊറ്റുകുളങ്ങരയിൽ വച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്.

തിരുവനന്തപുരം വർക്കലയിലും യുവതിക്ക് പാമ്പുകടിയേറ്റു. കോട്ടുംമൂല സ്വദേശി 32 വയസുള്ള ഷംനയ്ക്കാണ് പാമ്പു കടിയേറ്റത്. ഷംന നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സെലീന
തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ഡിഎംഒ

തൃശൂർ കോടാലിയിൽ എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനുള്ളിലെ കിടപ്പുമുറിയിൽ നിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടത്. കുട്ടിയുടെ മരണശേഷം വീട്ടിനുള്ളിൽ നിന്ന് നാല് പാമ്പിനെയാണ് കണ്ടെത്തിയത്.

News Malayalam 24x7
newsmalayalam.com