നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റു; അരൂരിൽ എട്ടാം ക്ലാസുകാരി മരിച്ചു

അരൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിയ മോൾ (13) ആണ് മരിച്ചത്.
നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റു; അരൂരിൽ 
എട്ടാം ക്ലാസുകാരി മരിച്ചു
Published on
Updated on

ആലപ്പുഴ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അരൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിയ മോൾ (13) ആണ് മരിച്ചത്. നൃത്ത പരിശീലനത്തിനിടെ അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റു; അരൂരിൽ 
എട്ടാം ക്ലാസുകാരി മരിച്ചു
"മകളെ തൂക്കി കൊല്ലാൻ നോക്കി, ക്ലോസറ്റിൽ തല ഇടിപ്പിച്ചു"; അഷ്‌കറിനെതിരെ ആദ്യ ഭാര്യയുടെ അമ്മ

ഈ മാസം 6ന് നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ നിയ മോളുടെ കാലിന് എന്തോ കടിച്ചതായി അനുഭവപ്പെട്ടു. ആദ്യം ഉറുമ്പ് കടിച്ചതാണെന്ന് കരുതി കാര്യമാക്കിയില്ല. പിന്നീട് കുട്ടി കുഴഞ്ഞുവീണതോടെ പിഎസ് മിഷൻ ഹോസ്പിറ്റലിലേക്കും തുടർന്ന് ലേക്‌ഷോർ ഹോസ്പിറ്റലിലേക്കും മാറ്റി. 24 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

News Malayalam 24x7
newsmalayalam.com