"അളിയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി"; സണ്ണി ജോസഫിൻ്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം

ഡിസിസി ജനറൽ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്.
Sunny Joseph
Published on
Updated on

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം. സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്.

13 പേരെയാണ് സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ ബെന്നി തോമസും മറ്റൊന്ന് സുദീപ് ജെയിംസുമാണ്. 13 പേരില്‍ ഈ രണ്ട് പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ല. സുദീപ് ജെയിംസ് കാലങ്ങളായി സണ്ണി ജോസഫിനൊപ്പമുള്ള ആളാണ്. ബെന്നി തോമസ് ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ്.

News Malayalam 24x7
newsmalayalam.com