നീട്ടി വളർത്തിയ മുടി വെട്ടി സുഹൈൽ സജീവ്; നീക്കം സാക്ഷികളെ ആശയക്കുഴപ്പത്തിൽ ആക്കാനെന്ന് പൊലീസ് നിഗമനം

അതേസമയം സുഹൈൽ സ്വയംമുടി വെട്ടിയതാണെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വിശദീകരണം
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവ്
Published on: 
Updated on: 

കൊച്ചി: നീട്ടി വളർത്തിയ മുടി ബോസ്റ്റൽ സ്കൂളിൽ നിന്ന് പറ്റെവെട്ടി നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവ്. ഇന്നലെ കോടതിയിൽ ആണ് രൂപമാറ്റം വരുത്തി സുഹൈലും കൂട്ടാളികളും ഹാജരായത്. മുടിവെട്ടിയത് സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനാണ് എന്നാണ് പൊലീസിൻ്റെ നിഗമനം. സുഹൈലിന് നിയമോപദേശം കിട്ടിയ ശേഷം ആണ് രൂപമാറ്റം എന്നാണ് വിവരം. അതേസമയം സുഹൈൽ സ്വയംമുടി വെട്ടിയതാണെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വിശദീകരണം.

19 കാരനായ പ്രതിക്ക് ‌മദ്യം നൽകിയ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. എക്സൈസ് കമ്മീഷണർ സാംബശിവ റാവു ആണ് നടപടിക്ക് നിർദേശം നൽകിയത്. കടവന്ത്ര ദയ ബാർ, മൺസൂൺ എംപ്രസ് പാലാരിവട്ടം, മാരിയറ്റ് ഹോട്ടൽ നെടുമ്പാശ്ശേരി എന്നീ ബാറുകൾക്ക് എതിരെയാണ് എക്സൈസ് വകുപ്പിൻ്റെ നടപടി. അബ്കാരി നിയമപ്രകാരം 23 വയസിൽ താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല.

നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

അതേസമയം, നെടുമ്പാശേരിയിലെ മിനി കൂപ്പർ അപകടം പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കേരളത്തിൽ ഇനി മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.

"കേസിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ഇന്നലെ സംസ്ഥാനത്ത് 12 മണിക്കൂർ നീണ്ട പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിൻ്റെ ലൈസൻസ് റദ്ദാക്കുന്നതിന് പുറമെ കർശനമായ നിയമനടപടികളും സ്വീകരിക്കും. 21 വയസിന് താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചത് പൊലീസല്ല. ആ തീരുമാനം കോടതിയുടേതാണ്. ഇത് അറിയാത്ത ചില മാധ്യമപ്രവർത്തകർ തെറ്റിദ്ധാരണ പരത്തുന്നുണ്ട്," മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Stories

"വേഗത ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രോത്സാഹനമാകരുത്"; വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം
"അപകടം നടന്നത് ഇൻ്റർനാഷണൽ എയർപോർട്ടിനടുത്താണ്, ഈ പ്രശ്നം ആരും സീരിയസായിട്ട് എടുത്തില്ല"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ദൃക്സാക്ഷി
News Malayalam 24x7
newsmalayalam.com