'ടിങ്ക് ഹർ ഹാക്ക്' നാലാം പതിപ്പ് കേരളത്തിൽ; വേദിയാകാൻ കോളേജുകൾക്കും കമ്പനികൾക്കും അവസരം

പെൺകുട്ടികൾക്ക് ഒത്തുചേരാനും നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കലാണ് ലക്ഷ്യം...
'ടിങ്ക് ഹർ ഹാക്ക്' നാലാം പതിപ്പ് കേരളത്തിൽ; വേദിയാകാൻ കോളേജുകൾക്കും കമ്പനികൾക്കും അവസരം
Source: Screengrab
Published on
Updated on

ലോകത്തെ ഏറ്റവും വലിയ ഓഫ്‌ലൈൻ വനിതാ ഹാക്കത്തോണായ 'ടിങ്ക് ഹർ ഹാക്ക്' (Tink Her Hack) നാലാം പതിപ്പിന് ഫെബ്രുവരിയിൽ കേരളം വേദിയാകുന്നു. പുതിയ ടെക്നോളജികൾ വികസിപ്പിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ഉന്നമിടുന്ന ടിങ്കർ ഹബ്ബ് ഫൗണ്ടേഷൻ ആണ് പരിപ്പാടി സങ്കടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലായി ഏകദേശം 4,000ത്തോളം വനിതകൾ വിജയകരമായി പങ്കെടുത്ത ഹാക്കത്തോണിൽ ഇക്കുറി സംസ്ഥാനത്തുടനീളം 6,000ലധികം പേർ പങ്കെടുക്കും. പെൺകുട്ടികൾക്ക് ഒത്തുചേരാനും നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കലാണ് ലക്ഷ്യം.

കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ടിങ്കർ ഹബ്ബ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, IEDC, IEEE, AnitaB.org എന്നിവയുടെ പങ്കാളിത്തത്തോടെ ആണ് പരിപാടി നടത്തുന്നത്. ഇത് വരെ കോഡിങ് പ്രോഗ്രാമിങ് ചെയ്യാത്ത പെൺകുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രൂപത്തിലാണ് ഹാക്കത്തോൺ ഘടന.

'ടിങ്ക് ഹർ ഹാക്ക്' നാലാം പതിപ്പ് കേരളത്തിൽ; വേദിയാകാൻ കോളേജുകൾക്കും കമ്പനികൾക്കും അവസരം
ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

പരിപാടിക്ക് വേദിയാകാൻ കോളേജുകൾക്കും തൊഴിലിടങ്ങൾക്കും അവസരം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സംരംഭത്തിന്റെ ഭാഗമാകാൻ താൽപര്യമുള്ള കോളേജുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വേദികളിൽ പങ്കെടുക്കാനുള്ള കുട്ടികളെയും മെൻ്റർസിനെയും ടിങ്കർ ഹബ്ബിൻ്റെ നേതൃത്വത്തിൽ കണ്ടെത്തുന്നതായിരിക്കും.

ആദ്യ ഘട്ട വേദി രജിസ്ട്രേഷൻ ജനുവരി 30ന് അവസാനിക്കും. തുടർന്നുള്ള സ്ലോട്ടുകൾക്കായി അതത് തീയതികൾക്ക് 15 ദിവസം മുൻപ് വരെ രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 13–14, ഫെബ്രുവരി 20–21, ഫെബ്രുവരി 27–28 എന്നീ മൂന്ന് സ്ലോട്ടുകളിലാണ് ക്രമീകരണം. വൈകുന്നേരം 5 മണി മുതൽ രാവിലെ 10 മണി വരെ നീളുന്ന രാത്രി ഹാക്കത്തോൺ ആയിരിക്കും. 14, 21, 28 തീയതികളിൽ പകൽ സമയത്തും പങ്കെടുക്കാം. താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ വഴി രജിസ്റ്റർ ചെയ്യാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com