വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വാഹനത്തിൽ നിന്നും ഔദ്യോഗിക മുദ്ര മാറ്റിയില്ല; ടോമിൻ ജെ. തച്ചങ്കരിക്ക് കുരുക്ക്

വിരമിച്ചിട്ടും സ്വന്തം വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം വച്ച സംഭവത്തിലാണ് അന്വേഷണം നടക്കുക...
ടോമിൻ ജെ. തച്ചങ്കരി
ടോമിൻ ജെ. തച്ചങ്കരിSource: FB
Published on
Updated on

കോട്ടയം: വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ. ജോലിയിൽ നിന്ന് വിരമിച്ചിട്ടും സ്വന്തം വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം വച്ച സംഭവത്തിലാണ് അന്വേഷണം നടക്കുക.

അഭിഭാഷകനായ കൊളത്തൂർ ജയ് സിംഗ് നൽകിയ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കൂടാതെ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ മുക്കം പൊലീസിലും പരാതിയുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി സി.ടി. മുനീറാണ് പരാതി നൽകിയത്.

ടോമിൻ ജെ. തച്ചങ്കരി
"കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്താൽ എന്താണ് കുഴപ്പം?"; ശബരിമല ഹെലികോപ്റ്റർ വിവാദത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെ. ജയകുമാർ

കഴിഞ്ഞ ദിവസം കോട്ടയം കോടതിയിൽ എത്തിയ ടോമിൻ ജെ. തച്ചങ്കരി സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നമായ മൂന്ന് നക്ഷത്രങ്ങൾ പതിപ്പിച്ചിരുന്നു. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ പിന്നീട് ഇത് മാറ്റുകയായിരുന്നു. ടോമിൻ ജെ. തച്ചങ്കരി സേവനത്തിൽ നിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തിൽ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.

News Malayalam 24x7
newsmalayalam.com