"അർഹത ഉണ്ടായിരുന്നു എന്തിൻ്റെയോ കാരണത്താൽ വെട്ടിപ്പോയി"; മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം നൽകാത്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധവുമായി മൂവാറ്റുപുഴയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
Facebook post against not giving ministerial position to Mathew Kuzhalnadan
മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം നൽകാത്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
Published on
Updated on

കൊച്ചി: യുഡിഎഫ് മന്ത്രിസഭയിൽ മാത്യു കുഴൽനാടനെ ഉൾപ്പെടുത്താത്തതിനെതിരെ മൂവാറ്റുപുഴയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തി. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയ നേതാവിനെ അവഗണിച്ചെന്നാണ് പൊതുവികാരം. നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ പോസ്റ്റുമായി രംഗത്തെത്തി.

മാത്യു കുഴൽനാടനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് രംഗത്ത് വന്നിട്ടുള്ളത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പോരാട്ടം നയിച്ച നേതാവെന്ന നിലയിൽ മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് അണികൾ ഉറച്ചു വിശ്വസിച്ചിരുന്നതായും കുറിപ്പിലുണ്ട്.

Facebook post against not giving ministerial position to Mathew Kuzhalnadan
മന്ത്രി ഇല്ലാത്ത നിരാശയിൽ കാസർഗോഡ്; യുഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കിയിട്ടും പരിഗണിച്ചില്ലെന്ന് ജില്ലാ നേതൃത്വം

അർഹത ഉണ്ടായിരുന്നു എന്തിൻ്റെയോ കാരണത്താൽ വെട്ടിപ്പോയി. ആരോ വെട്ടി. സങ്കടമുണ്ട്, മാത്യു കുഴൽനാടൻ എംഎൽഎ തുടരുമെന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

അർഹത ഉണ്ടായിരുന്നു

എന്തിന്റെയോ കാരണത്താൽ വെട്ടിപ്പോയി

ആരോ വെട്ടി

സങ്കടം ഒണ്ട്

മാത്യു കുഴൽനാടൻ MLA

തുടരും…….

Facebook post against not giving ministerial position to Mathew Kuzhalnadan
സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിഎംഡി
News Malayalam 24x7
newsmalayalam.com