“ലീഗും ബിജെപിയും നുണ പ്രചരിപ്പിക്കുന്നു, ആ വീഡിയോയിൽ കണ്ട സ്ത്രീ എൻ്റെ ഭാര്യ അല്ല”; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് വി. വസീഫ്

ചാനലുകളുടെ വ്യാജ കാർഡുകൾ വച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ് എന്നും വി. വസീഫ് പറഞ്ഞു.
“ലീഗും ബിജെപിയും നുണ പ്രചരിപ്പിക്കുന്നു, ആ വീഡിയോയിൽ കണ്ട സ്ത്രീ എൻ്റെ ഭാര്യ അല്ല”; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് വി. വസീഫ്
Published on
Updated on

കോഴിക്കോട്: വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ്  വി. വസീഫ്. ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിയുടെ ചില്ല് തകർത്ത യുവതി തൻ്റെ ഭാര്യ ആണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും, അത് വ്യാജ പ്രചാരണമാണ് എന്നും വി. വസീഫ് വ്യക്തമാക്കി.

ചാനലുകളുടെ വ്യാജ കാർഡുകൾ വച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്. വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചാരണം നടത്തുകയാണ് എന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.

“ലീഗും ബിജെപിയും നുണ പ്രചരിപ്പിക്കുന്നു, ആ വീഡിയോയിൽ കണ്ട സ്ത്രീ എൻ്റെ ഭാര്യ അല്ല”; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് വി. വസീഫ്
"ബസ് നിർത്താൻ പറഞ്ഞത് ശുചിമുറിയിൽ പോകാൻ"; കെഎസ്ആർടിസി ബസിൻ്റെ ചില്ല് അടിച്ചുതകർത്തതിൽ വിശദീകരണവുമായി യുവതി

ന്യൂസ് മലയാളത്തിൻ്റെ കാർഡ് എഡിറ്റ് ചെയ്ത് കൊണ്ടോട്ടി സഖാക്കൾ എന്ന പേജിലൂടെയും വ്യാജപ്രചാരണം നടത്തിയിരുന്നു. കാർഡ് വ്യാജം ആണെന്ന് വ്യക്തമാക്കിയിട്ട് കൂടിയും മഹിള കോൺഗ്രസ് നേതാവ് ബിന്ദു ബിനു കാർഡ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

“ലീഗും ബിജെപിയും നുണ പ്രചരിപ്പിക്കുന്നു, ആ വീഡിയോയിൽ കണ്ട സ്ത്രീ എൻ്റെ ഭാര്യ അല്ല”; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് വി. വസീഫ്
"സ്റ്റോപ്പിൽ ബസ് നിർത്തിയില്ല"; പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ച് തകർത്തു

വി. വസീഫിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന UDF -BJP തന്ത്രങ്ങൾ തുടരുന്നു. ഇന്നലെ മാധ്യമങ്ങളിൽ വൈറൽ ആയ ksrtc ബസ് നിർത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച് അത് എന്റെ ഭാര്യ ആണെന്നും പറഞ്ഞു ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരണം നടത്തുകയാണ്.സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, “ ആ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല”.

സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, “ആ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല”. കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഒന്നോർത്തോളൂ. ഇതു പോലുള്ള അധമ വൃത്തികൾക്ക് മുമ്പിൽ തോൽക്കുന്നവരല്ല ഞങ്ങൾ . ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും.

NOT AN INCH BACK...

News Malayalam 24x7
newsmalayalam.com