ആരാകും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ? കെ. വാസുകി ഉൾപ്പെടെ നാലുപേർ പട്ടികയിൽ

നാലു പേരുടെ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കും.
Who will be the Chief Electoral Officer of Kerala?
കെ. വാസുകി ഉൾപ്പെടെ നാലുപേർ പട്ടികയിൽ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിയമനത്തിലേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറായി. നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഡോ.വീണ.എൻ മാധവൻ, ഡോ.കെ. വാസുകി, ടി.വി. അനുപമ, ഡോ.എ. കൗശിഗൻ എന്നിവരാണ് ഇടം നേടിയിട്ടുള്ളത്.

സംസ്ഥാന സർക്കാർ തയ്യാറാക്കിയ പട്ടിക ഉടൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചേക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പട്ടികയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം സ്വീകരിക്കുക. മുൻ സിഇഒ ഡോ. രത്തൻ.യു കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥലം മാറിയതിനെ തുടർന്നാണ് പുതിയ നിയമനം.

Who will be the Chief Electoral Officer of Kerala?
"ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ"; രത്തൻ യു. ഖേൽക്കറുടെ നിയമനത്തെ വിമർശിച്ച് സജി ചെറിയാൻ

കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതോടെ വൻ വിവാദമാണ് പ്രതിപക്ഷം ഉന്നയിച്ചത്. കോൺഗ്രസ്-ബിജെപി ഡീലാണ് ഇതിലൂടെ തെളിഞ്ഞതെന്നും, എൽഡിഎഫിനെ പരാജയപ്പെടുത്താൻ കേൽക്കറുടെ സഹായം ഉപയോഗിച്ചു എന്നിങ്ങനെയുള്ള ആരോപണമാണ് സിപിഐഎം ഉന്നയിച്ചത്. രാഷ്ട്രീയ സ്വഭാവമുള്ള നിയമനത്തിൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് ശരിയായില്ലെന്നും സിപിഐഎം കുറ്റപ്പെടുത്തിയിരുന്നു.

Who will be the Chief Electoral Officer of Kerala?
"രത്തൻ കേൽക്കറാണോ യുഡിഎഫിന് സീറ്റ് വാങ്ങി തന്നത്? എന്തൊരു തമാശയാണിത്; വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com