കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം

ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് കണ്ടെത്തിയെന്ന സുധാ പിള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്
കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം
Published on: 
Updated on: 

തിരുവനന്തപുരം: കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് കണ്ടെത്തിയെന്ന സുധാ പിള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കിഫ്ബിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി വി.ഡി, സതീശൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് വൻ നഷ്ടമാണ് കിഫ്ബി വരുത്തിവച്ചതെന്നും, ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം
കാട് കയറി നശിക്കുന്നു! ചാത്തന്നൂരിൽ കിഫ്ബി ഫണ്ടില്‍ നിന്ന് കോടികൾ മുടക്കി നിര്‍മിച്ച മത്സ്യമാര്‍ക്കറ്റ് സമുച്ചയം നശിക്കുന്നു

അതേസമയം, എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.