കാഞ്ഞങ്ങാട് സ്കൂളിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

ഉച്ചസമയത്തെ ബ്രേക്ക് കഴിഞ്ഞ് വിദ്യാർഥികൾ ക്ലാസിൽ കയറിയ സമയത്താണ് മതിൽ ഇടിഞ്ഞത്...
മതിൽ ഇടിഞ്ഞുവീഴുന്നതിൻ്റെ ദൃശ്യം
മതിൽ ഇടിഞ്ഞുവീഴുന്നതിൻ്റെ ദൃശ്യംSource: News Malayalam 24x7
Published on
Updated on

കാസ‍​ർ​ഗോഡ്: കാഞ്ഞങ്ങാട് സ്കൂളിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണു. യുബിഎംസി സ്‌കൂളിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. ഉച്ചസമയത്തെ ബ്രേക്ക് കഴിഞ്ഞു വിദ്യാർഥികൾ ക്ലാസിൽ കയറിയ സമയത്താണ് മതിൽ ഇടിഞ്ഞത്. അതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി.

മതിൽ ഇടിഞ്ഞുവീഴുന്നതിൻ്റെ ദൃശ്യം
ഏതൊക്കെ ബസുകളിൽ സൗജന്യം? കെഎസ്ആർടിസി യാത്രയിൽ ആശയക്കുഴപ്പം

സമീപകാലത്ത് നിർമിച്ച മതിലാണ് പൊളിഞ്ഞുവീണ് അപകടമുണ്ടായത്. സ്കൂൾ കോമ്പൗണ്ടിൽ മഴയെ തുടർന്ന് കൂടുതൽ വെള്ളം നിലനിന്നതിൻ്റെ ഭാഗമായി നനവിറങ്ങി കോൺക്രീറ്റ് ഭിത്തി തകർന്നതായാണ് പ്രാഥമിക നിഗമനം. മതിൽ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, മതിൽ അപകട അവസ്ഥയിൽ ആരുന്ന കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ പറഞ്ഞു.

News Malayalam 24x7
newsmalayalam.com