wayanad

മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; യുവതിയുടെ വയറിൽ നിന്ന് തുണി പുറത്ത് വന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടർന്ന് ദുരിതം നേരിടേണ്ടിവന്നത്.
Published on

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് തുണി പുറത്ത് വന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യവകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഘം വയനാട്ടിലെത്തി അന്വേഷണം നടത്തും. ഹെൽത്ത് അസിസ്റ്റൻ്റ് ഡോ. വീണാ സരോജിനിക്കാണ് അന്വേഷണ ചുമതല.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടർന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതി പ്രസവിച്ചത്. 23ന് യുവതിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

wayanad
മാനന്തവാടിയിൽ യുവതിയുടെ വയറിൽ നിന്ന് തുണി പുറത്ത് വന്ന സംഭവത്തിൽ പ്രതിഷേധം ശക്തം; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ലെന്ന പരാതിയും യുവതി ഉയർത്തുന്നുണ്ട്. കഴിഞ്ഞമാസം 29ാം തീയതി യുവതിയുടെ വയറിൽ നിന്നും തുണിക്കെട്ട് പുറത്തുവരികയായിരുന്നു.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പിന്നാലെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

wayanad
"ഗർഭിണിയായിരിക്കെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചു, ഫോട്ടോ സ്റ്റോറിയിട്ടതിന് ട്രോളി ബാഗുകൊണ്ട് മർദിച്ചു"; ഭർതൃപീഡനത്തിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരിങ്ങാലക്കുട സ്വദേശി

പ്രതിഷേധം ശക്തമായതിന് പിന്നാലെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ശരീരത്തിൽ നിന്ന് ലഭിച്ച തുണി കഷണം ഹാജരാക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. മന്ത്രി ഒ.ആർ. കേളുവും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

News Malayalam 24x7
newsmalayalam.com