എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ എസ്.ഐ ഗോകുൽ എത്തിയത് മഫ്തിയിൽ തോക്കുമായി

ഇന്നത്തെ പ്രധാന വാർത്തകൾ
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ എസ്.ഐ ഗോകുൽ എത്തിയത് മഫ്തിയിൽ തോക്കുമായി

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ എസ്.ഐ ഗോകുൽ എത്തിയത് മഫ്തിയിൽ തോക്കുമായി

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ്റെ വീട്ടിൽ എത്തിയ പൊലീസ് സംഘത്തിൽ കൻ്റോൺമെൻ്റ് എസ്.ഐ ഗോകുലും. ഗോകുൽ എത്തിയത് മഫ്തിയിൽ തോക്കുമായാണ്. സുരക്ഷയുടെ ഭാഗമായാണ് തോക്ക് കൊണ്ടുവന്നതെന്ന് വിഷയത്തിൽ പൊലീസ് പ്രതികരിച്ചു. വിദ്യാർഥി നേതാവിനെ അന്വേഷിച്ചു വരുമ്പോൾ എന്തിന് തോക്കെന്ന് എസ്എഫ്ഐ ചോദിച്ചു. തോക്ക് ചൂണ്ടി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും കുടുംബാംഗങ്ങളെ ഭയപ്പെടുത്താനുമാണ് ഇതെന്ന് എസ്എഫ്ഐ ആരോപിച്ചു.

താമരശേരി ചുരത്തിൽ ഇന്നും ഗതാഗതകുരുക്ക്

താമരശേരി ചുരത്തിൽ ഇന്നും ഗതാഗതകുരുക്ക്. രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിൽ ഇടിച്ചു. വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ബസിൻ്റെ ഹൈഡ്രോളിക് ഡോർ ജാം ആയതിനാൽ യാത്രക്കാർ പുറത്തിറങ്ങാനാവാതെ ബസിനുള്ളിൽ കുടുങ്ങിയിരിക്കുകയാണ്.

അനുനയ നീക്കം ഫലംകണ്ടു; ആർ. ശ്രീലേഖ രാജി പിൻവലിച്ചു

ആർ. ശ്രീലേഖ രാജി പിൻവലിച്ചു. ഇന്നലെയാണ് ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം രാജി വച്ചത്. ബിജെപിയുടെ അനുനയത്തെ തുടർന്നാണ് രാജി പിൻവലിക്കാൻ കാരണം.

കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം; പുത്തൻതുറ സ്വദേശി അഞ്ജുവിന് ഗുരുതര പരിക്ക്

കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തൻതുറ സ്വദേശി അഞ്ജുവിന് ഗുരുതര പരുക്ക്. ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതാമ്മ എന്നിവരാണ് പ്രതികൾ. നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ചു. കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ എന്നിവ ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. യുവതിയുടെ ദേഹമാസകലം മുറിവുകൾ. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി പ്രതിഷേധം ശക്തം; ഡൽഹിയിൽ പൗരമുന്നേറ്റ മാർച്ച് ഇന്ന്

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ. ജന്തർമന്തറിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പൗരമുന്നേറ്റ മാർച്ച് ഇന്ന്. പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർമന്തറിലേക്ക് മാർച്ച് നടത്തും. ഇടത് വിദ്യാർഥി സംഘടനകളും മാർച്ചിൽ പങ്കെടുക്കും. സംഘർഷ സാധ്യത കണ്ട് ജന്തർമന്തറിൽ സുരക്ഷ കൂട്ടി ഡെൽഹി പൊലീസ്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ത്യയെ തകർത്ത് ബ്രസീൽ; ഇന്ത്യയുടെ തോൽവി എതിരില്ലാത്ത നാല് ഗോളിന്

ചരിത്ര പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് ബ്രസീൽ. ഇന്ത്യയുടെ തോൽവി എതിരില്ലാത്ത നാല് ഗോളിന്. മിന്നും പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്.ബ്രസീലിയൻ ടീം ഇന്ന് ഇന്ത്യയിൽ നിന്ന് മടങ്ങും.

നേഷൻസ് ലീഗിൽ  ഇന്ന് സൂപ്പർ പോരാട്ടം

നേഷൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം.പോർച്ചുഗലും ഇന്ന് നോർവെയെ നേരിടും. ജർമനി ഗ്രീസിനെയും നെതർലൻഡ്സ് സെർബിയയെയും നേരിടും. വെയിൽസിന് എതിരാളികൾ ഡെൻമാർക്കാണ്.

ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് തിരശീല വീഴും

ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് തിരശീല വീഴും. സമാപന ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടര മുതൽ ആരംഭിക്കും. ഇന്ത്യൻ പതാകയേന്തുക നീരു ദണ്ഡയാണ്. ഗെയിംസിൽ ഇന്ത്യ നേടിയത് 21 സ്വർണമടക്കം 85 മെഡലുകളാണ്.

അമ്പലപ്പുഴയിൽ തൂഫാൻ മിന്നൽ പരിശോധന; പരിശോധന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ

അമ്പലപ്പുഴയിൽ തൂഫാൻ മിന്നൽ പരിശോധന. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലാണ് പരിശോധന. അമ്പലപ്പുഴയിലെ 13 തൊഴിലാളി ക്യാമ്പിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി, ഒരാൾ പൊലീസ് കസ്റ്റഡിയിൽ.

സിപിഐഎം നേതാവിൻ്റെ മലപ്പുറം പരാമർശം; സമൂഹത്തെയും സമുദായത്തെയും ലക്ഷ്യം വച്ചെന്ന് കെ.എം. ഷാജി

സിപിഐഎം നേതാവിൻ്റെ മലപ്പുറം പരാമർശം മോശമെന്ന് മന്ത്രി കെ.എം. ഷാജി. സിപിഐഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്. ഇത് സമൂഹത്തെയും സമുദായത്തെയും ലക്ഷ്യം വച്ചാണെന്ന് കെ.എം. ഷാജി ആരോപിച്ചു.

പുൽപ്പള്ളി ആനപ്പാറയിൽ മദ്യപാനത്തിനിടെ തർക്കം; കഴുത്തിന് വെട്ടേറ്റ കൂടത്തായി സ്വദേശി മരിച്ചു

പുൽപ്പള്ളി ആനപ്പാറയിൽ മദ്യപാനത്തിനിടെ തർക്കത്തെ തുടർന്ന് കഴുത്തിന് വെട്ടേറ്റ താമരശ്ശേരി കൂടത്തായി സ്വദേശി ലൈജു മരിച്ചു. കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൾ സലാമിനും വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് നാഗപട്ടണം സ്വദേശികളായ പനീർ ശെൽവം, ശേഖർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദൻ്റെ വീട്ടിൽ പൊലീസ് പരിശോധന

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദൻ്റെ വീട്ടിൽ പൊലീസ് പരിശോധന. പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത് കൻ്റോൺമെൻ്റ് എസ്എച്ച്ഒ സതീഷ് കുമാറാണ്. പരിശോധനയ്ക്ക് എത്തിയ പൊലീസിനെ പിന്തിരിപ്പിച്ച് സിപിഐഎം പ്രവർത്തകർ.

കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ

കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ. ഗൂഡല്ലൂർ നീലഗിരി സ്വദേശി ഷിബിനാണ് അറസ്സിലായത്. കണ്ണൂർ പൂമംഗലത്ത് തനിച്ച് താമസിക്കുന്ന കെ. കല്യാണിയുടെ ഒരു പവൻ്റെ മാല കവർന്ന കേസിലാണ് അറസ്റ്റ്.

വി.ചെന്താമരാക്ഷൻ പാലക്കാട് സിപിഐഎം പുതിയ ജില്ലാ സെക്രട്ടറി

പാലക്കാട് സിപിഐഎമ്മിന് പുതിയ ജില്ലാ സെക്രട്ടറി. മുൻ എംഎൽഎ വി.ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ.എൻ സുരേഷ് ബാബുവിനെ മാറ്റിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. 6 ഏരിയാസെക്രട്ടറിമാരിൽ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ഡിവൈഎഫ്ഐ പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി എ.എൻ. നീരജ്; ആർ. ജയദേവനെ മാറ്റി

ഡിവൈഎഫ്ഐയിലും തിരുത്തൽ. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആർ. ജയദേവനെ മാറ്റി. എ.എൻ നീരജിനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

മലപ്പുറത്തിന് എതിരായ പരാമർശം; തെറ്റായി പ്രചരിപ്പിച്ചുവെന്ന് പി. നന്ദകുമാർ

മലപ്പുറം ജില്ലയ്ക്ക് എതിരായ അധിക്ഷേപ പരാമർശം തെറ്റായി പ്രചരിപ്പിച്ചുവെന്ന് സിപിഐഎം നേതാവ് പി.നന്ദകുമാർ. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അത്തരം ശ്രമങ്ങൾ ബിജെപിയും ലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കാൻ പോകുന്ന കുംഭമേള അതിൻ്റെ ഭാഗമാണെന്നും നന്ദകുമാർ പറഞ്ഞു.

വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ലൈംഗികാക്രമണം; ഡൽഹിയിൽ പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

സിപിഐഎമ്മിൽ പുഴുക്കുത്തുകൾ ഉണ്ട്, എം.വി. ഗോവിന്ദന് മുന്നോട്ട് കൊണ്ടുപോകാൻ ആകില്ല: പി.കെ. ശശി

പാർട്ടിയിൽ ഇനിയും പുഴുക്കുത്തുകൾ ഉണ്ടെന്ന് പി.കെ. ശശി. താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞില്ലേ. എം.വി ഗോവിന്ദനെ കൊണ്ട് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ആകില്ല. ചതിച്ചാൽ ചതിക്കപ്പെടുമെന്നും പി.കെ ശശി പറഞ്ഞു.

മലപ്പുറത്തിന് എതിരായ നന്ദകുമാറിൻ്റെ പരാമർശം ബോധപൂർവം: എ.പി. അനിൽകുമാർ

മലപ്പുറത്തിന് എതിരായ നന്ദകുമാറിൻ്റെ പരാമർശം ബോധപൂർവമെന്ന് മന്ത്രി എ.പി. അനിൽകുമാർ. സിപിഐഎമ്മിൻ്റെ അജണ്ടയാണ് വാക്കുകളിലൂടെ വ്യക്തമാകുന്നത്. ആർഎസ്എസ് പറയുന്ന അതേ വാക്കുകളാണ് സിപിഐഎം പറയുന്നതെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി.

മഴമുന്നറിയിപ്പിൽ മാറ്റം

തൃശൂർ ജില്ലയിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

(പുറപ്പെടുവിച്ച സമയവും തീയതിയും 4.30 PM; 04/10/2026)

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസർഗോഡ് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡ് ഉപ്പള ഇച്ചിലംപാടി കളത്തൂർ സ്വദേശിയായ ചെനിയപ്പ പൂജാരിയുടെ ഭാര്യ ലക്ഷ്മി (69) ആണ് മരിച്ചത്. ഇവർ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം ആഗസ്റ്റ് 14ന് കുമ്പള ടൗണിൽ വച്ചാണ് ലക്ഷ്മിയെ കാർ ഇടിച്ചത്.

കളത്തൂർ സ്വദേശിയായ ചെനിയപ്പ പൂജാരിയുടെ ഭാര്യ ലക്ഷ്മി (69)

എജ്യുക്കേഷണല്‍ സൊസൈറ്റി ഫണ്ട് തിരിമറി: വിശദീകരണം തേടി സിപിഐഎം

സിപിഐഎം നേതൃത്വത്തിലുള്ള കണ്ണൂരിലെ എജ്യുക്കേഷണല്‍ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ ലോക്കല്‍ കമ്മിറ്റിയംഗത്തോട് വിശദീകരണം തേടി സിപിഐഎം. പരാതിക്കാരനായ ഉളിക്കല്‍ ലോക്കല്‍ കമ്മറ്റിയംഗം തോമസ് ജോസഫിനോടാണ് പാർട്ടി വിശദീകരണം തേടിയത്. വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. അതേസമയം, സൊസൈറ്റി ഭാരവാഹികള്‍ ഓഹരിയുടമകളുടെ ജനറല്‍ ബോഡി വിളിച്ചിട്ടുണ്ട്.

"നേഹ ബോറയെ തട്ടിക്കൊണ്ട് പോയി"; കമ്മീഷണർക്ക് പരാതി നൽകി ഐസ

നേഹ ബോറയെ കസ്റ്റഡിയിൽ എടുത്തതിന് എതിരെ ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി ഐസ. പുരുഷ പൊലീസുകാർ മാത്രമുള്ള വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ട് പോയെന്ന് ഐസ ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസവും ഡൽഹി സമരമുഖത്ത് സ്ഥിരസാന്നിധ്യമാണ് ഐസ ദേശീയ പ്രസിഡൻ്റായ നേഹ ബോറ.

ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിൽ പടക്കം പൊട്ടിച്ച് ആഘോഷം

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു മണ്ണാർക്കാട് സിഎംപി പ്രവർത്തകർ.

മലപ്പുറത്തെ ഞങ്ങൾ കടന്നാക്രമിക്കുന്നെന്ന് വിചിത്ര വാദം ഉണ്ടാക്കാൻ ശ്രമം: പിണറായി വിജയൻ

മലപ്പുറം ജില്ലയെ കടന്നാക്രമിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്ന് വിചിത്രമായ വാദം ഉണ്ടാക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സ്ഥലമാണ് മലപ്പുറമെന്നും അതിശക്തമായ മതസൗഹാർദ നില ഇവിടെ നിലനിൽക്കുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

"എന്നാൽ ഇത് തകർക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നുണ്ട്. അതിന് ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാർ പറഞ്ഞത്. പി. നന്ദകുമാറിൻ്റെ സ്വാഗത പ്രസംഗം വക്രീകരിക്കാൻ ശ്രമിച്ചു. അത് വക്രീകരിച്ച് മലപ്പുറത്തിനെതിരെയാണ് എന്ന നിലയിൽ പ്രചരിപ്പിച്ചു. അതൊന്നും ഏശില്ല," പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

(പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 04/10/2026)

ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു

ഗജരാജൻ പല്ലാട്ട് ബ്രഹ്‌മ ദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണിത്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. പിന്നീട് മൃഗഡോക്ടറെത്തി മരണം സ്ഥീരികരിച്ചു. അരുണാചൽ വനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഈ ആനയെ കൊണ്ടുവന്നത്. 25 വർഷമായി കേരളത്തിലുണ്ട്. ഏകദേശം 45 വയസാണ് പ്രായം.

ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു

പൊൻമൂടി ഒന്നാം വളവിൽ കാട്ടാന ഇറങ്ങി

പൊൻമൂടി ഒന്നാം വളവിന് സമീപത്ത് റോഡിനോട് ചേർന്ന് കാട്ടാന ഇറങ്ങി. ഇന്നലെയും ഇന്ന് വൈകിട്ടുമാണ് കാട്ടാന ഇറങ്ങിയത്. കാട്ടാനകൾ സ്ഥിരമായി വെള്ളം കുടിക്കുന്ന പാതയാണ്.

ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ ആൾ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ്‌ ഷാഫിലാണ് പിടിയിലായത്. ട്രാൻസ്‌വുമൺ ആയ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് 2026 ജൂൺ മാസം അവരെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്ന ഫോട്ടോകൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഇന്ത്യ, യുറുഗ്വായ് മത്സരത്തിൻ്റെ ടിക്കറ്റ് വില കുറച്ചു

ഇന്ത്യ, യുറുഗ്വായ് മത്സരത്തിൻ്റെ ടിക്കറ്റ് വില കുറച്ചു. വില കുറച്ചത് ബ്രസീലുമായുള്ള സൗഹൃദമത്സരത്തിന് പിന്നാലെ. ഈ മത്സരത്തിൻ്റെ ഭൂരിഭാഗം ടിക്കറ്റുകൾ വിറ്റുപോയിരുന്നില്ല.

പ്രഥമ ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

പ്രഥമ ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരം ഗുസ്തിയിൽ സ്വർണം നേടിയ സുജീത് ആണ്. മികച്ച വനിതാ താരം അമ്പെയ്ത്തിൽ സ്വർണം നേടിയ കുംകും മൊഹദ്‌.

പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

കടയിൽ സാധനം വാങ്ങാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. വടകര മയ്യന്നൂർ തട്ടാറുത്തുമീത്തൽ നാസർ ആണ് അറസ്റ്റിയിലായത്. 10 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.

റാംലുൻഛുങ്ങയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ പതിമൂന്നാം പതിപ്പിന് മുന്നോടിയായി ഇന്ത്യൻ മുന്നേറ്റ താരം റാംലുൻഛുങ്ങയെ (ഛുങ്ങ ഹ്മാർ) ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എസ്.സി. ഡൽഹിയിൽ നിന്നാണ് 25കാരനായ താരം ടീമിൻ്റെ ഭാഗമാകുന്നത്. 2027-28 സീസൺ വരെയുള്ള കരാറിലാണ് താരം ഒപ്പുവച്ചത്. ഇതിന് പുറമെ ഗോൾകീപ്പർ അമരീന്ദർ സിംഗ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.

ഇന്ത്യൻ മുന്നേറ്റ താരം റാംലുൻഛുങ്ങ
ഇന്ത്യൻ മുന്നേറ്റ താരം റാംലുൻഛുങ്ങ

108 ആംബുലൻസ് ആൻ്റി വെനം എത്തിക്കില്ല; വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

പാമ്പു കടിയേറ്റാൽ 108 ആംബുലൻസ് ആൻ്റി വെനം കുത്തിവയ്പ്പുമായി എത്തുമെന്നത് വ്യാജ പ്രചരണം ആണെന്ന് 108 ആംബുലൻസ് കേരള സ്റ്റേറ്റ് മീഡിയ കോഓർഡിനേറ്റർ അറിയിച്ചു. 108 ആംബുലൻസിൽ ആൻ്റി വെനം ലഭ്യമല്ല. ആൻ്റി വെനം ലഭ്യമായ ആശുപത്രികളിൽ പാമ്പ് കടിയേറ്റ ആളെ എത്തിക്കുകയാണ് ചെയ്യുന്നത്. മനുഷ്യജീവന് ഭീഷണി ആകുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ടൂറിസ്റ്റുകൾക്ക് നേരെ ആക്രമണം: 3 പേർ അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് ടൂറിസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ജഡായുപാറയിലെ ജീവനക്കാരായ ജിതിൻ രാജ്, സുധീർ, വിപിൻ എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

News Malayalam 24x7
newsmalayalam.com