കണ്ണപുരം സ്ഫോടനക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

ഈ നിമിഷത്തെ പ്രധാന വാർത്തകള്‍
കണ്ണപുരം സ്ഫോടനക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
Source: News Malayalam 24x7

ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുകൂലിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാ ദപരിപാടിക്കിടെയായിരുന്നു ആക്രമണം.

മാസ് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് കഴുത്തില്‍ വെടിയേറ്റത്. അക്രമിയെ പിടികൂടാനായിട്ടില്ല എന്നാണ് റിപ്പോർട്ടുകള്‍.

ചാർലി കിർക്കിനെ ട്രംപ് അനുസ്മരിച്ചു. യുവ ജനങ്ങളുടെ ഹൃദയം അറിഞ്ഞയാൾ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

എഐജിക്ക് എതിരായ പരാതിയില്‍ മൊഴി നല്‍കി വനിത പൊലീസ് ഉദ്യോഗസ്ഥ

എഐജി വി.ജി. വിനോദ് കുമാറിന് എതിരായ പരാതിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ദുരുദ്ദേശ്യപരമായ മെസേജ് വിനോദ് കുമാർ അയച്ചെന്നാണ് മൊഴി. എസ്പി മെറിൻ ജോസഫ് ആണ് മൊഴി രേഖപ്പെടുത്തിയത്.

വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും പരാതിക്കാർ കൈമാറി. ഡിജിപിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. ദുരുദേശ്യപരമായ മെസേജുകൾ അയച്ചിട്ടില്ലെന്ന് ആയിരുന്നു വിനോദ് കുമാറിന്റെ മൊഴി.

മദ്യപിച്ച് വാഹന പരിശോധനയ്ക്ക് എത്തിയ വെഹിക്കിൾ ഇൻസ്പെക്ടറെ തടഞ്ഞ് നാട്ടുകാർ

മദ്യപിച്ചു വാഹന പരിശോധനയ്ക്ക് എത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. എറണാകുളം ആർടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനുവിനെയാണ് തോപ്പിൽ ഭാഗത്ത് നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറിയത്.

ആർടിഒ ആണെന്ന വ്യാജേനെയാണ് ഇദ്ദേഹം വാഹന പരിശോധനയ്ക്ക് എത്തിയത്. മദ്യപിച്ച് നാലുകാലിൽ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് കള്ളത്തരം പുറത്തുവന്നത്. നാട്ടുകാർ തടഞ്ഞു വച്ച് തൃക്കാക്കര പൊലീസിനെ കൈമാറുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ തട്ടിക്കയറി. തുടർന്ന് കൂടുതൽ പൊലീസ് എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരള വിസി വിളിച്ച യോഗം ബഹിഷ്കരിച്ച് ഉദ്യോഗസ്ഥർ

കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ വിളിച്ച യോഗം ബഹിഷ്കരിച്ച് അധ്യാപകരും വകുപ്പ് മേധാവികളും. എൻഐആർഎഫ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തിയ സർവകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം.

75 പേരോളം പങ്കെടുക്കേണ്ട യോഗത്തിലെത്തിയത് എട്ട് പേർ മാത്രം. സിപിഐഎം അനുകൂല അധ്യാപക സംഘടന യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് അംഗങ്ങളെ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സെനറ്റ് ചേമ്പറിലായിരുന്നു യോഗം.

ഡിവൈഎഫ്ഐ പ്രവർത്തകന്റെ മരണം: കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

അടൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകന്‍ ജോയലിന്റെ മരണത്തില്‍ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട കുടുംബം. കൊലക്കുറ്റം ചുമത്തണമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

വാഹനാപകടം സംഭവിച്ചതിലെ തർക്കവുമായി ബന്ധപ്പെട്ടാണ് അടൂർ സ്വദേശി ജോയലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം അതിക്രൂര മർദനമാണ് ജോയലിന് നേരിട്ടത്. 2020 ജനുവരി ഒന്നാം തീയതിയാണ് സംഭവം. മൂന്ന് മാസക്കാലത്തോളം ചികിത്സയ്ക്ക് ശേഷം മെയ് 22ന് ആണ് ജോയൽ മരിച്ചത്.

തർക്കങ്ങൾക്കിടയിലും വി.സിമാരെ ആദരിക്കാന്‍ സർക്കാർ

ഇടഞ്ഞ് നിൽക്കുന്ന സർവകലാശാല വിസിമാരെ ആദരിക്കാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ദേശീയ റാങ്കിങ്ങിൽ ഇടം നേടിയ സർവകലാശാലകളെയും കോളേജുകളെയുമാണ് സർക്കാർ ആദരിക്കുന്നത്.

കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വിസി ഡോ. പി. രവീന്ദ്രൻ എന്നിവർക്കാണ് ക്ഷണം. ഒപ്പം അടുത്തവർഷം കൂടുതൽ റാങ്കിംഗ് നേടാനതിനുള്ള ആലോചനാ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

വേടനെതിരായ രണ്ട് സ്ത്രീകളുടെ പരാതിയില്‍ ഗൂഢാലോചന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

വേടന് എതിരായ രണ്ട് സ്ത്രീകളുടെ പരാതിയിൽ ഗൂഢാലോചന ആരോപിച്ച് കുടുംബം രംഗത്ത്.. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നിൽ. വേടൻ്റെ വാക്കുകളെ നിശബ്ദനാക്കുക എന്ന ലക്ഷ്യമാണെന്നും കുടുംബം ആരോപിക്കുന്നു.

ചാര്‍ലി ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു: ട്രംപ്

ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ പ്രതികിച്ച് ട്രംപ്. അമേരിക്കയുടെ കറുത്ത ദിനമാണ്. ചാര്‍ലി ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. അമേരിക്കയ്ക്ക് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച ദേശസ്‌നേഹി. സത്യത്തിനും സ്വാതന്ത്ര്യത്തിനും ഒരു മാതൃകയായിരുന്നു കിര്‍ക്ക് എന്നും ട്രംപ്.

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ശിശുക്ഷേമ സമിതി കുട്ടിയുടെ പരാതി കലക്ടര്‍ക്ക് കൈമാറി. വിദ്യാഭ്യസ മന്ത്രിയേയും സമിതി വിവരം ധരിപ്പിച്ചു. ഇടിയേറ്റ വിദ്യാര്‍ഥി ചികിത്സയില്‍ കഴിയുകയാണ്.

ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നു. കാലടി, അങ്കമാലി, അത്താണി, കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളാണ് അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നത്. കൂലി വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം.

വാന്‍ ഹായ് 503 യുഎഇ തീരത്തേക്ക്

ബേപ്പൂര്‍ പുറങ്കടലില്‍ വച്ച് തീപിടിച്ച സിംഗപ്പൂര്‍ കപ്പല്‍ വാന്‍ ഹായ് 503 ക്ക് അഭയ തുറമുഖം ലഭിച്ചില്ല. കപ്പല്‍ ശ്രീലങ്കയില്‍ നിന്നും യുഎഇ കടപ്പുറത്തേക്ക് മാറ്റുന്നു. ശ്രീലങ്കയില്‍ അഭയ തുറമുഖം നല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ കപ്പല്‍ കമ്പനിയോട് 30000 കോടി രൂപ മുന്‍കൂര്‍ ആവശ്യപ്പെട്ടു. മലേഷ്യയിലെ പെനാങ്ങിലും കപ്പലിന് അഭയ തുറമുഖം ലഭിച്ചില്ല. കപ്പല്‍ ഇതോടെ യുഎഇയിലെ ജബര്‍ അലി തുറമുഖത്തേയ്ക്ക് നീങ്ങുകയാണ്

ജീന സജി തോമസ് ആര് ? തലപുകഞ്ഞ് കോണ്‍ഗ്രസ്

രാഹുലിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനുമെതിരെ മൊഴി നല്‍കിയ ജീന സജി തോമസ് ആരെന്ന് അന്വേഷിക്കാന്‍ കോണ്‍ഗ്രസ്. സംഘടനയുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുന്നു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നാണ് ഹൃദയം എത്തിക്കുന്നത്. ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്.

"പലതും പറയാതെ കടിച്ചിറക്കുകയാണ്"; തുറന്നടിച്ച് അജയ് തറയിൽ

പെണ്ണ് പിടിയൻമാരേയും അഴിമതിക്കാരേയും പാർട്ടിയിൽ വച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്ന് അജയ് തറയിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത് കൃത്യമായ ബോധ്യത്തോടേ. ലോകത്തെവിടെയും ഇത്തരക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുള്ളവർ തകർന്ന് പോയിട്ടേയുള്ളൂവെന്നും അജയ് തറയില്‍.

സൈബർ ആക്രമണം നടത്തി നേതാക്കളെ തകർക്കാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും താൻ പലതും പറയാതെ കടിച്ചിറക്കുകയാണെന്നും അജയ് തറയില്‍ കൂട്ടിച്ചേർത്തു.

ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാനെതിരെ കോൺഗ്രസ് പ്രതിഷേധം

ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാനെതിരെ കോൺഗ്രസ് പ്രതിഷേധം. ക്വാറി ഉടമയിൽ നിന്നും ചെയർമാൻ പണം ആവശ്യപ്പെട്ടു എന്ന് ആരോപിച്ചാണ് പ്രതിഷേധം.

നഗരസഭാ ചെയർമാൻ്റേത് എന്ന് പറയപ്പെടുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം. ശബ്ദ സന്ദേശം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ രാജിവയ്ക്കണന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.ഇന്ന് നഗരസഭയിലേക്ക് യുഡിഎഫ് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

ആറ്റിപ്ര സോണൽ ഓഫീസിന് സമീപം തീപിടിത്തം

ആറ്റിപ്ര സോണല്‍ ഓഫീസിന് സമീപം തീപിടിത്തം
ആറ്റിപ്ര സോണല്‍ ഓഫീസിന് സമീപം തീപിടിത്തംSource: News Malayalam 24x7

തിരുവനന്തപുരം ആറ്റിപ്ര സോണൽ ഓഫീസിന് പുറകിലുള്ള മാലിന്യ സംഭരണശാലയിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി.

ട്രാൻസ്ഫോർമറിനടിയിൽ യുവാവ് മരിച്ച നിലയിൽ

ട്രാൻസ്ഫോർമറിനടിയിൽ യുവാവ് മരിച്ച നിലയിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ എകെജി റോഡിലെ ട്രാൻസ്ഫോർമറിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

കാറൽമണ്ണ മനപ്പടി വീട്ടിൽ മണികണ്ഠനെയാണ് (37) മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് യുവാവ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ചെർപ്പുളശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

വൈറ്റില ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി

എറണാകുളം വൈറ്റില ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി. ഓട്ടോറിക്ഷയും ലോറിയും കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.

ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

"കർണപുടം അടിച്ചു തകർത്തു"; കണ്ണൂർ ടൗൺ സിഐയ്‌ക്കെതിരെ വർക്ക് ഷോപ്പ് മാനേജർ

കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിക്കെതിരെ മർദന പരാതിയുമായി വർക്ക് ഷോപ്പ് മാനേജർ. എസ്ഐ കർണപുടം അടിച്ചു തകർത്തെന്ന് നാറാത്ത് സ്വദേശിയായ അഷ്‌റഫ്‌ കെ.ടി പറഞ്ഞു. അടിയില്‍ 35 ശതമാനം കേൾവി ശക്തി നഷ്ടപ്പെട്ടതായാണ് പരാതി.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

സംസ്ഥാനത്ത് ഒരാൾ കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്‌. ഒരു മാസത്തിനിടെ ആറ് പേർക്കാണ് രോഗം ബാധിച്ച് ജീവൻ നഷ്ടമായത്.

വി. എസ്. സുജിത്തിനെ സന്ദർശിക്കേണ്ടെന്ന് ബിജെപി

കുന്നംകുളം-പീച്ചി പൊലീസ് മർദനത്തിലെ പരാതിക്കാരെ സന്ദർശിക്കാനുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തീരുമാനം മാറ്റി. പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്ന എതിർപ്പിനെ തുടർന്നാണ് തീരുമാനം. വി.എസ്. സുജിത്തിനെ സന്ദർശിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.

രാഹുലിനെ ട്രോളി മന്ത്രി വി. ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെ ട്രോളി മന്ത്രി വി. ശിവൻകുട്ടി. ഉറങ്ങാൻ കഴിയുന്നില്ലെന്ന തരത്തിൽ രാഹുലിൻ്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് ശിവൻകുട്ടിയുടെ ട്രോൾ. "പാരസെറ്റമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക, വ്യാജന്മാരെ ഒഴിവാക്കുക"- ഇങ്ങനെയായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഉത്തർപ്രദേശിൽ ട്രെയിന് തീപിടിച്ചു

ഉത്തർപ്രദേശ് ഗാസിയാബാദിൽ ട്രെയിന് തീപിടിച്ചു. ആനന്ദ് വിഹാർ പൂർണിയ സ്പെഷ്യൽ ട്രെയിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി.തീ പിടിച്ച ബോഗി നീക്കിയ ശേഷം യാത്ര പുനഃരാരംഭിച്ചു.

മോഹൻ ഭഗവതിനെ ആശംസിച്ച് മോദി

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വസുധൈവ കുടുംബകം' എന്ന ആശയത്തിലൂന്നി സമത്വം, ഐക്യം, സാഹോദര്യം എന്നിവയുടെ ആത്മാവ് ശക്തിപ്പെടുത്തുന്നതിനായി, തൻ്റെ ജീവിതം സമർപ്പിച്ചയാളാണ് മോഹൻ ഭഗവത് എന്ന് മോദി പറഞ്ഞു. മോഹൻ ഭഗവതിൻ്റെ 75 ആം പിറന്നാൾ ആണ് ഇന്ന്.

ബഹാവുദ്ദീൻ നദ്‌വിയെ പിന്തുണച്ച് റാലി

വൈഫ് ഇൻ ചാർജ് വിവാദ പരാമർശം നടത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിക്ക് പിന്തുണയുമായി ലീഗ്. നദ്‌വിക്ക് പിന്തുണ അറിയിച്ച് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് മടവൂരിലാണ് പ്രകടനം നടത്തും. നദ്‌വിക്കെതിരെ സിപിഐഎം നടത്തിയ റാലിയിൽ പ്രതിഷേധിച്ചാണ് പ്രകടനം.

കോഴിക്കോട് 45കാരൻ്റെ മൃതദേഹം ഖബർ തുറന്ന് പുറത്തെടുക്കും

കോഴിക്കോട് വെള്ളയില്‍ അഞ്ച് ദിവസം മുമ്പ് മരിച്ച 45 കാരന്റെ മൃതദേഹം ഖബർ തുറന്ന് പുറത്തെടുക്കും. വെള്ളയിൽ തോണിച്ചാല്‍ അഷീമിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താൻ ഒരുങ്ങുന്നത്.

കെ.ടി. ജലീലും പി.കെ. ഫിറോസും തമ്മിൽ പോര് മുറുകുന്നു

തവനൂർ എംഎൽഎ കെ.ടി. ജലീലും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും തമ്മിലുളള പോര് മുറുകുന്നു. ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഫിറോസ് 11.30 ന് വാർത്താ സമ്മേളനം ചേരും. എന്നാൽ ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകാൻ 12.30 ന് വാർത്താ സമ്മേളനം നടത്തുമെന്ന് കെ.ടി. ജലീലും പ്രഖ്യാപിച്ചു. പി.കെ. ഫിറോസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് കെ.ടി.ജലീൽ ഉന്നയിക്കുന്നത്.

പ്രഥമദൃഷ്ട്യ കുറ്റം വെളിപ്പെട്ടാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പരാതിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വെളിപ്പെട്ടാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. വിവരങ്ങളുടെ ആധികാരികതയിലേക്കും വിശ്വാസ്യതയിലേക്കും പൊലീസ് കടക്കേണ്ടതില്ല. മുൻ ഡൽഹി പൊലീസ് കമ്മീഷണർ നീരജ് കുമാറിനെതിരെയുള്ള പരാതിയിലാണ് കോടതി പരാമർശം.

പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റം

എം.ആർ. അജിത് കുമാറിൻ്റെ ട്രാക്ടർ യാത്ര വിവരം ചോർത്തി എന്ന സംശയത്തിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ. ജോസിനെ സ്ഥലംമാറ്റി. ആലുവ റൂറൽ ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് മാറ്റം. വിരമിക്കാൻ എട്ടു മാസം ശേഷിക്കെയാണ് മാറ്റം.

അച്ഛനെ ചുമലിൽ ചുമന്ന് മകൻ

കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് രോഗിയായ അച്ഛനെ ചുമലിൽ ചുമന്ന് മകൻ. പ്രമേഹരോഗിയായ അച്ഛനെ മൂന്നാം നിലയിൽ നിന്നാണ് മകൻ താഴേക്ക് ചുമന്ന് കൊണ്ടുവന്നത്. വീൽ ചെയർ ചോദിച്ചെങ്കിലും 100 രൂപ നൽകാൻ റിസ്പഷനിസ്റ്റ് ആവശ്യപ്പെട്ടു. പണം നൽകാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ 30 മിനിട്ട് കാത്തിരിക്കണമെന്ന് നഴ്സ് അറിയിച്ചതായും വിമർശനമുണ്ട്.

കണ്ണൂരിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ കാണാതായ 85കാരിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറളം പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പത്തേക്കണ്ടി സ്വദേശി മാധവിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് മാധവിയെ വീട്ടിൽ നിന്ന് കാണാതായത്.

കോഴിക്കോട് കൊടുവള്ളിയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിലിറങ്ങി

കോഴിക്കോട് കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ആറങ്ങോട് പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിലിറങ്ങി. കൊടുവള്ളി മുൻസിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഓമശ്ശേരി മുടൂരിൽ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടിരുന്നു.

ജീന സജി തട്ടിപ്പ് കേസിൽ പ്രതി

ലൈംഗിക ആരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മൊഴി നൽകിയ ജീന സജി തട്ടിപ്പ് കേസിൽ പ്രതി. നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കാനഡയിൽ കൊണ്ടുപോകാമെന്ന വ്യാജേന 13 ലക്ഷം തട്ടിയെന്നാണ് പരാതി. 2021ൽ ജീന സജിയ്ക്കെതിരെ ചിങ്ങവനം പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു.

അഴിമതിയിൽ പ്രതിഷേധിച്ച് രാജി

തൃശ്ശൂർ മണ്ണുത്തിയിലെ സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ അഴിമതിയിൽ പ്രതിഷേധിച്ച് രാജി. നടത്തറ വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി ടി.എസ് ബിജു പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു. ഡിവൈഎഫ്ഐ നേതാവ് നിബിൻ ശ്രീനിവാസൻ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബിജു ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി

ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം റദ്ദാക്കണമെന്ന ഹർജിയിലാണ് പ്രതികരണം. ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ എന്താണ് അത്യാവശ്യമെന്നും സുപ്രീംകോടതി ചോദിച്ചു. ഹർജി നാളെ പരിഗണിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.

പൊലീസ് മർദനം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി. സതീശന്‍

സംസ്ഥാനത്തെ പൊലീസ് മർദനങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പൊലീസ് മർദനങ്ങളില്‍ ഡിജിപി അല്ല പ്രതികരിക്കേണ്ടത്. മാധ്യമങ്ങൾ ഇക്കാര്യം ചർച്ചയാക്കണം. ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞാൽ പോരാ. പൊലീസ് ഗുണ്ടാസംഘത്തിനും ക്രിമിനൽ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും സതീശന്‍ ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കഴിഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പാർട്ടിയിലെ ഭൂരിപക്ഷം പേരുടെയും നിലപാട്. കൂട്ടായിട്ടാണ് സസ്പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതെന്നും സതീശന്‍ പറഞ്ഞു.

ശബരിമലയിലെ ആചാരലംഘനത്തെ അനുകൂലിക്കുന്ന സത്യമാങ്മൂലം സർക്കാർ പിൻവലിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അയ്യപ്പ ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടു പോയതിൽ ദുരൂഹതയും ആരോപിച്ചു.

പൊലീസിന് വീഴ്ചയുണ്ടായെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോടതി വെറുതെ വിട്ടയാളെ അതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചാത്തന്നൂർ സി.ഐ. അനൂപിന് വീഴ്ചയുണ്ടായെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊല്ലം പള്ളിമൺ സ്വദേശി അജിക്ക് പൊലീസിൽ നിന്ന് ദുരനുഭവം ഉണ്ടായ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. സിഐ അനൂപിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് പരാതിക്കാരൻ അജി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ന്യായീകരണവുമായി ബഹാവുദ്ദീൻ നദ്‌വി

വൈഫ് ഇൻ ചാർജ് പരാമർശത്തിൽ ന്യായീകരണവുമായി ബഹാവുദ്ദീൻ നദ്‌വി. വൈഫ് ഇൻ ചാർജ് പൊതു സമൂഹത്തിൽ നിലനിൽക്കുന്നതാണ് എന്നാണ് ഉദേശിച്ചത്. ജനപ്രതിനിധികളിൽ മാത്രമല്ല വൈഫ് ഇൻ ചാർജുള്ളത്. വിഷയം മുശാവറയിൽ ചർച്ച ചെയ്തിട്ടില്ലെന്നും തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ബഹാവുദ്ദീൻ നദ്‌വി.

നഷ്ട പരിഹാരം ഈടാക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനോട് ബിന്ദു

വ്യാജ മോഷണ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ട് പേരൂർക്കട സ്വദേശി ബിന്ദു. ആവശ്യം രേഖാമൂലം എഴുതി നൽകാൻ കമ്മീഷൻ നിർദേശിച്ചു. ബിന്ദുവിൻ്റെ പരാതി തിങ്കളാഴ്ച വീണ്ടും കമ്മീഷൻ പരിഗണിക്കും.

തൂങ്ങി മരിച്ചയാളെ കണ്ട് മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു

തൂങ്ങി മരിച്ചയാളെ കണ്ട് മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി പണിക്കൻകുടി സ്വദേശി ജോർളിയാണ് മരിച്ചത്. അയൽവാസിയായ തങ്കൻ തൂങ്ങി മരിച്ച് കിടക്കുന്നത് കണ്ട് ജോർളി കുഴഞ്ഞ് വീഴുകയായിരുന്നു.

വയോധിക കിണറ്റിൽ വീണു മരിച്ചു

കോഴിക്കോട് പെരുമണ്ണയിൽ വയോധിക കിണറ്റിൽ വീണു മരിച്ചു. കൊന്നക്കോട് മുതുവന മീത്തൽ ദേവകിയാണ് മരിച്ചത്. രാവിലെ മുതൽ ദേവകിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്നും ദേവകിയെ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

ബിജെപിക്ക് കിട്ടുന്ന വോട്ട് കേരളത്തിൻ്റെ സംസ്കാരം തകർക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ബിജെപിക്ക് വോട്ട് കൊടുത്തതിൻ്റെ ഭാഗമാണ് രാജ്യത്ത് ഉണ്ടായ മാറ്റങ്ങൾ. ജനങ്ങളെ വിഡ്ഢികളാക്കരുത്. പൊലീസ് അതിക്രമങ്ങളെക്കുറിച്ചും ആശാ വർക്കർമാരുടെ പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജലീലിന് മറുപടിയുമായി പി.കെ. ഫിറോസ്

കെ.ടി. ജലീലിന്റെ റിവേഴ്‌സ് ഹവാല ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കെ.ടി. ജലീല്‍ നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ബന്ധു നിയമനം കയ്യോടെ യൂത്ത് ലീഗ് പിടിച്ചപ്പോള്‍ നാണംകെട്ട് അദ്ദേഹത്തിന് രാജിവക്കേണ്ടി വന്നു. അതിന്റെ പക മാത്രമല്ല ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം മന്ത്രിയായിരുന്ന കാലത്തെ വലിയ ഒരു അഴിമതി പുറത്തുവരാന്‍ പോകുന്നതിന്റെ വെപ്രാളമാണ് ജലീലിനെന്നും പി.കെ. ഫിറോസ് പറഞ്ഞു.

പാലക്കാട് പൊൽപ്പുള്ളിയിൽ വോട്ടർ പട്ടിക ക്രമക്കേട് ആരോപണം

പാലക്കാട് പൊൽപ്പുള്ളി പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി. ഇല്ലാത്ത വീടിൻ്റെ മേൽവിലാസത്തിൽ ചേർത്തത് വിവിധ മതസ്ഥരായ 41 വോട്ടർമാരെയാണ്. ഇതിൽ 90 ശതമാനവും സിപിഐഎം അനുഭാവികളെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ സിപിഐഎം ആരോപണം നിഷേധിച്ചു.

തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് പുറപ്പെട്ടു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളത്തേക്ക് ഹൃദയം എത്തിക്കുന്നതിനായി എയർ ആംബുലൻസ് പുറപ്പെട്ടു. ഹൃദയം വഹിച്ചുള്ള വാഹനം എയർപോർട്ടിൽ എത്തിയതിന് പിന്നാലെ തന്നെ എയർ ആംബുലൻസ് യാത്ര ആരംഭിച്ചു. ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചു.

വീണ ജോർജിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഐസക് ജോര്‍ജിന്റെ (33) ഹൃദയം എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് നല്‍കും. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ബഹു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് മാർഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിക്കുന്നുണ്ട്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നു. അതോടൊപ്പം ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

"എല്ലാ സർവകലാശാലകളിലും അക്കാദമിക് കലണ്ടർ അനുസരിച്ച് പരീക്ഷ നടത്തും"

കേരളത്തിലെ എല്ലാ സർവകലാശാലകളിലും അക്കാദമിക് കലണ്ടർ അനുസരിച്ച് പരീക്ഷകൾ നടത്താൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചോദ്യബാങ്ക് പ്രവർത്തനങ്ങൾ സർവ്വകലാശാലകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പരീക്ഷാ റിസൽട്ടുകൾ കൃത്യസമയത്ത് പ്രസിദ്ധീകരിക്കും. എഐ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിക്കൊണ്ട് പഠനത്തിന് പരിശീലനം നൽകാനും പരാതി പരിഹാര സംവിധാനങ്ങൾ ഊർജിതമാക്കാനും നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

തൃശൂരിൽ വീണ്ടും പൊലീസ് അതിക്രമ പരാതി

തൃശൂരിൽ വീണ്ടും പൊലീസ് അതിക്രമമെന്ന് പരാതി. ഓട്ടോ ഡ്രൈവർ ആയ യുവാവിനെ അന്തിക്കാട് എസ്ഐയും സി.പി. ഒമാരും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. സ്റ്റേഷനിൽ വിവസ്ത്രനാക്കി നിർത്തിയുള്ള മർദനത്തിൽ നിന്ന് രക്ഷപ്പെട്ടത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയതോടെയെന്ന് അരിമ്പൂർ സ്വദേശി അഖിൽ യേശുദാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ധർമസ്ഥല വാദങ്ങളിൽ ഉറച്ച് മനാഫ്

ധർമസ്ഥലയിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്നതിൽ ഉറച്ചു നിൽക്കുന്നെന്ന് യൂട്യൂബർ മനാഫ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലും ഉറച്ചുനിൽക്കുകയാണ്. ഇത് സത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും അത് തുടരുമെന്നും മനാഫ് പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി ഹൈക്കോടതി. കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതിയുടെ അനുമതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുത്. സാമ്പത്തിക സുതാര്യത പാലിച്ച് സംഗമം നടത്താം.ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും ഹൈക്കോടതി.

സൗബിന് വിദേശത്ത് പോകാൻ അനുമതിയില്ല

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിന് വീണ്ടും തിരിച്ചടി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. വിദേശത്ത് പോകാൻ സൗബിന് അനുമതിയില്ല. ദുബായിൽ ഈ മാസം ആറ് മുതൽ നടക്കുന്ന അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ, രാജ്യം വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നൽകിയ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

ക്രെയിൻ പൊട്ടിവീണ് രണ്ട് മരണം

കാസർഗോഡ് മൊഗ്രാല്‍പുത്തൂരിൽ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വടകര സ്വദേശി അക്ഷയ്, അശ്വൻ എന്നിവരാണ് മരിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെയാണ് അപകടം.

എം.കെ. മുനീറിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിംലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദായാഘാതംകൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് എംഎൽഎയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

പാലക്കാട് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മീരയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനിനോടും അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും.

കണ്ണപുരം സ്ഫോടനക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
'ഭർത്താവിന് ആദ്യ ഭർത്താവിലുള്ള കുഞ്ഞിനോടും തന്നോടുമുള്ള സ്നേഹം കുറഞ്ഞു'; പാലക്കാട് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വയനാട് പുൽപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകനായ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ നിർദേശം. വയനാട് ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

അടൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്

അടൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ജോയലിന്റെ മരണത്തിൽ സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് കോൺഗ്രസ്‌. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആളുകൾക്ക് പരാതി നൽകിയിട്ട് പൊലീസുകാർക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മുൻമന്ത്രി എ.സി. മൊയ്തീന്റെ സ്റ്റാഫിലെ ഒരാൾ ജോയൽ മരിക്കുന്നതിന് തലേദിവസം വീട്ടിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കി. ജോയലിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചു.

അങ്കമാലിയിൽ ബസ് തകർത്തു

എറണാകുളം അങ്കമാലിയിൽ ബസ് തകർത്തു. സ്വകാര്യ ബസ് സമരത്തിനിടെ സർവീസ് നടത്തിയ ബസാണ് ടിബി ജംഗ്ഷനിൽവെച്ച് തൊഴിലാളികൾ തല്ലിപ്പൊളിച്ചത്.

കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു. മുൻ കെപിസിസി അധ്യക്ഷനും ദീർഘകാലം യുഡിഎഫ് കൺവീനറും ആയിരുന്നു പി.പി. തങ്കച്ചൻ.

മൂന്നാം ഇടത് സർക്കാർ ഉറപ്പെന്ന് സിപിഐ നേതാവ് കെ. പ്രകാശ് ബാബു

രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള മറുപടിയിൽ മൂന്നാം ഇടത് സർക്കാർ ഉറപ്പായും വരുമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു. മികച്ച പ്രവർത്തനമാണ് സി പി ഐ മന്ത്രിമാർ കാഴ്ചവെച്ചത്. സിപിഐ ഇല്ലാതെ സിപിഐഎമ്മിനോ, സിപിഐഎം ഇല്ലാതെ സിപിഐ യ്ക്കോ ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ല. സിപിഐയോ സിപിഐഎമ്മോ ഇല്ലാതെ എൽഡിഎഫ് ഇല്ലെന്നും രാഷ്ടീയ റിപ്പോർട്ടിന്മേലുള്ള മറുപടിയിൽ കെ. പ്രകാശ് ബാബു.

പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാഫി പറമ്പിൽ

സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവാണ് പി.പി. തങ്കച്ചനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നേതാക്കൾക്ക് യോജിക്കാനുള്ള ഇടമായിരുന്നു. പ്രവർത്തകരെ ചേർത്തുപിടിച്ച നേതാവ്. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാർട്ടി താൽപ്പര്യത്തിന് പ്രാമുഖ്യം നൽകിയ നേതാവ്. പാർട്ടിയെക്കാൾ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ച് വിശ്വസിച്ച നേതാവെന്നും ഷാഫി പറമ്പിൽ.

പി.പി. തങ്കച്ചന്റെ മരണം വലിയ നഷ്ടം: അടൂർ പ്രകാശ്

"പി.പി. തങ്കച്ചൻ പാർട്ടിയെ കെട്ടിപ്പടുക്കാൻ വലിയ പങ്കുവഹിച്ചു. എല്ലാവരെയും ചേർത്തുകൊണ്ട് പോകാൻ വൈഭവം കാണിച്ചു"

പി.പി. തങ്കച്ചൻ്റെ മരണത്തിൽ അനുശോചിച്ച് വി.ഡി. സതീശൻ.

പി.പി.തങ്കച്ചന്റെ വേർപാട് ഒരുപാട് വേദന ഉണ്ടാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിതൃതുല്യനായ നേതാവാണ്. നേതൃനിരയിൽ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച നേതാവ്. എല്ലാവരെയും ചേർത്തുപിടിച്ചു. പാർട്ടി വളർത്താൻ നന്നായി പരിശ്രമിക്കുകയും ഇടപെടുകയും ചെയ്തുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

പി.പി. തങ്കച്ചൻ്റെ മരണം കേരളത്തിന് വലിയ നഷ്ടം: പി.കെ.കുഞ്ഞാലിക്കുട്ടി

"ഞങ്ങളുടെയൊക്കെ ആദരണീയനായ നേതാവാണ് അദ്ദേഹം. ജനഹൃദയത്തിൽ സ്ഥാനം പിടിച്ച നേതാവ്"

പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി.പി. തങ്കച്ചൻ. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രം​ഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

തങ്കച്ചൻ്റെ നിര്യാണം: മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി

മദ്യപിച്ച് വാഹനമോടിച്ചു; എറണാകുളത്ത് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

മദ്യപിച്ച് വാഹനം ഓടിച്ചതിന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എറണാകുളം ആർ.ടി. ഓഫിസിലെ എൻ.എസ് ബിനുവിനെയാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ സസ്പെൻ്റ് ചെയ്തത്. ഇന്നലെ രാത്രി തൃക്കാക്കര തോപ്പിൽ ഭാഗത്ത് മദ്യപിച്ചു വാഹന പരിശോധനയ്ക്ക് എത്തിയ ബിനുവിനെ നാട്ടുകാരാണ് പൊലീസിന് കൈമാറിയത്.

കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് കര്‍മ്മധീരനായ നേതാവിനെ: രമേശ് ചെന്നിത്തല

വ്യക്തിതാല്‍പര്യത്തേക്കാള്‍ കൂടുതല്‍ പാര്‍ട്ടി താല്‍പര്യത്തിന് മുന്‍ഗണന നല്‍കിയ നേതാവായിരുന്നു പി.പി. തങ്കച്ചനെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് കര്‍മ്മധീരനായ നേതാവിനെയെന്നും ചെന്നിത്തല.

പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന രാഷ്ട്രീയപാഠപുസ്തകം: കെഎസ്‌യു

പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന രാഷ്ട്രീയപാഠപുസ്തകമാണ് പി.പി. തങ്കച്ചനെന്ന് കെഎസ്‌യു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ പാർട്ടി മുന്നണി ബന്ധം സൂക്ഷ്മമായി പരിശോധിച്ചു മുന്നോട്ടു കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിച്ചതായും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. തങ്കച്ചൻ്റെ നിര്യാണത്തെ തുടർന്ന് കെഎസ്‌യു നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചു.

പി.പി. തങ്കച്ചൻ്റെ നിര്യാണം രാഷ്ട്രീയ കേരളത്തിന് വലിയൊരു നഷ്ടം: മന്ത്രി വി. ശിവൻകുട്ടി

ചത്തീസ്ഗഡില്‍ സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ശസ്ത്രക്രിയ വിജയം; ഐസക് ജോർജിന്റെ ഹൃദയം അങ്കമാലി സ്വദേശിയുടെ ശരീരത്തിൽ മിടിച്ചു തുടങ്ങി

കണ്ണപുരം സ്ഫോടനക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ശസ്ത്രക്രിയ വിജയം; ഐസക്കിൻ്റെ ഹൃദയം ഇനിയും സ്പന്ദിക്കും, അങ്കമാലി സ്വദേശിയുടെ ശരീരത്തിൽ മിടിച്ചു തുടങ്ങി

പണ്ഡിതന്മാർക്കെതിരെ അസഭ്യം പറഞ്ഞാൽ കൈയും കെട്ടി നോക്കി നിൽക്കില്ല;  സിപിഐഎമ്മിന് മുന്നറിയിപ്പുമായി നാസർ ഫൈസി കൂടത്തായി

കണ്ണപുരം സ്ഫോടനക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
നദ്‌വി പറഞ്ഞത് ചരിത്രപരമായ വസ്തുത, പണ്ഡിതന്മാർക്കെതിരെ അസഭ്യം പറഞ്ഞാൽ കൈയും കെട്ടി നോക്കി നിൽക്കില്ല; സിപിഐഎമ്മിന് മുന്നറിയിപ്പുമായി നാസർ ഫൈസി കൂടത്തായി

അനുഭവസമ്പന്നതയും പ്രയോഗികതയുമായിരുന്നു പി.പി. തങ്കച്ചന്റെ മുഖമുദ്ര: കെ.സി. വേണുഗോപാല്‍ എംപി

പി.പി. തങ്കച്ചന്‍ കാഴ്ചവെച്ച സമര്‍പ്പിതമായ പൊതുസേവനം എന്നും നന്ദിയോടെ ഓര്‍ക്കപ്പെടും; ഗവർണർ അനുശോചിച്ചു

ജെന്‍-സീ പ്രക്ഷോഭത്തില്‍ 34 മരണം;  കാഠ്‌മണ്ഡുവില്‍ കർഫ്യൂ പുനഃസ്ഥാപിച്ച് സൈന്യം

പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം

മലപ്പുറം തിരൂർ മംഗലത്ത് പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം. മണൽക്കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്. ജൂനിയർ എസ്ഐയെയും സിവിൽ പോലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാൻ ശ്രമിച്ചത്. മണൽക്കടത്ത് സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി.

കണ്ണപുരം സ്ഫോടനക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കണ്ണപുരം സ്ഫോടനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. പടുവിലായി സ്വദേശി അനീഷ് പി, ഉരുവച്ചാൽ സ്വദേശി രഹീൽ പി. എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ഫോടക വസ്തുക്കൾ വിൽക്കുന്നതിൽ അനൂപിൻ്റെ പങ്കാളികളാണ് ഇരുവരും.

ആലപ്പുഴയിൽ കണ്ടെയ്നർ ലോറി ഇടിച്ച് കായികതാരം മരിച്ചു

ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറി ഇടിച്ച് കായികതാരം മരിച്ചു. ആലപ്പുഴ സ്വദേശിനി ലക്ഷ്മിലാലാണ് മരിച്ചത്. സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകും വഴിയായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിനീതയ്ക്കും സാരമായ പരിക്കേറ്റു.

സാമ്പത്തിക തർക്കം; കോന്നിയിൽ നടുറോഡിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

പത്തനംതിട്ട കോന്നി ഞള്ളൂരിൽ നടുറോഡിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. സജു എന്ന ആൾക്കാണ് കുത്തേറ്റത്. ഇയാളെ കോന്നി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പയ്യനാമൺ സ്വദേശിയാണ് ആക്രമിച്ചതെന്നാണ് വിവരം. സാമ്പത്തിക തർക്കമാണ് കാരണമെന്ന് പൊലീസിൻ്റെ പ്രാഥമിക വിവരം.

സജുവിനെ ആക്രമിച്ച ബെന്നി തൊട്ടു പിന്നാലെ അപകടത്തിൽപ്പെട്ടു. ബൈക്ക് ഓട്ടോയിൽ ഇടിച്ച് പരിക്കുപറ്റി ബെന്നിയും ആശുപത്രിയിലായി.

എനിക്കിന്ന് നല്ല ധൃതിയായിരുന്നു, എൻ്റെ സർക്കാരിൽ, പ്രത്യയ ശാസ്ത്രത്തിൽ, ആധുനിക വൈദ്യ ശാസ്ത്രത്തിൽ അഭിമാനം തോന്നിയ ദിവസം: ഡോ. ജോ ജോസഫ്

കണ്ണപുരം സ്ഫോടനക്കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
എനിക്കിന്ന് നല്ല ധൃതിയായിരുന്നു, എൻ്റെ സർക്കാരിൽ, പ്രത്യയ ശാസ്ത്രത്തിൽ, ആധുനിക വൈദ്യശാസ്ത്രത്തിൽ അഭിമാനം തോന്നിയ ദിവസം: ഡോ. ജോ ജോസഫ്
News Malayalam 24x7
newsmalayalam.com