റെജി ചെറിയാൻ എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...
റെജി ചെറിയാൻ എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും. മൂന്നുദിവസം സമ്മേളിച്ച്‌ സഭ ബുധനാഴ്‌ച പിരിയും. ഇന്നും നാളെയും ധനാഭ്യർഥനകൾ പരിഗണിക്കും. വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ച്ച സഭയിലെത്തും.

സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഒമ്പതാം പ്രതി ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് അപ്പീല്‍ നല്‍കും. മുന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയുടെ വീഴച്ച ചൂണ്ടിക്കാണിക്കും. സര്‍ക്കാര്‍ അപ്പീലില്‍ ഇഡിയും കക്ഷി ചേര്‍ന്നേക്കും. കേസില്‍ എട്ടാം പ്രതി ഷഫീക്കിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന് 

വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പറേഷനിലെ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്. കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. നഗരസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ്. റിലേ സത്യാഗ്രഹവുമായി എല്‍ഡിഎഫ്.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. കാസര്‍കോഡ്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംഘര്‍ഷം അവസാനിക്കുന്നു

യുഎസ് - ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു കൂട്ടുരും ധാരണയായതായി റിപ്പോര്‍ട്ട്. നാളെ ദോഹയില്‍ സമാധാന ചര്‍ച്ച നടന്നേക്കും.

ഹോര്‍മുസ് തര്‍ക്കം ചര്‍ച്ചയായേക്കും

പിഎസ്‌സിയുടെ നിര്‍ണായക യോഗം ഇന്ന്

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ചെയര്‍മാനും കമ്മീഷന്‍ അംഗങ്ങളും ഇന്ന് നിര്‍ണായക യോഗം ചേരും. പിഎസ്‌സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.ആര്‍. ബൈജു, ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങിലുണ്ടായ വീഴ്ചകള്‍ അംഗങ്ങളോട് വിശദീകരിക്കും. ശേഷമാകും തുടര്‍നടപടികളില്‍ യോഗം തീരുമാനമെടുക്കുക. അതേസമയം ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനമായിട്ടുണ്ട്.

അനിവാര്യമായ വിടവാങ്ങലെന്ന് ഗീന കുമാരി 

നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് ഗീനാ കുമാരി

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട മലപ്പുറം സ്വദേശിക്കായുള്ള തെരച്ചിൽ തുടരുന്നു

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട മലപ്പുറം സ്വദേശിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്. ശനിയാഴ്ച വൈകിട്ടാണ് മലപ്പുറം കീഴ്ശേരി സ്വദേശി ഷിബിലി പതങ്കയത്ത് ഒഴുക്കിൽപ്പെട്ടത്. സ്കൂബ ഡൈവേഴ്സിനെയും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.

മഴ കനക്കുന്നു; ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

പിഎസ്‌സി പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ വന്‍ അട്ടിമറി; തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ നിർണായക കണ്ടെത്തൽ. മൂല്യ നിര്‍ണയത്തില്‍ നടന്നത് വന്‍ അട്ടിമറിയെന്ന് തെളിയിക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. മൂല്യനിര്‍ണയം നടത്തിയത് കേവലം 42 മാര്‍ക്കില്‍ മാത്രം. 228 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴിയാണ്. ചോദ്യപേപ്പറിന്‍റെ പകര്‍പ്പ് ന്യൂസ് മലയാളം പുറത്തുവിട്ടു.

ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയില്‍ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട മലപ്പുറം സ്വദേശി ഷിബിലിയുടെ മൃതദേഹം കണ്ടെത്തി. പതങ്കയത്തിന് താഴെ ചെക്ക് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മലപ്പുറം കീഴ്‌ശേരി സ്വദേശി ഷിബിലി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ടത്. ആന്ധ്ര സ്വദേശികളായ വിനോദ സഞ്ചാരികളോടൊപ്പം ഗൈഡ് ആയി എത്തിയതായിരുന്നു ഷിബിലി. മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിനോദ സഞ്ചരികളെ രക്ഷിക്കാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഷിബിലി ഒഴുക്കില്‍പ്പെടുകയായിരുന്നു.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പന്‍ സ്വദേശി ജസ്റ്റിന്‍ ജോസ് ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജൂണ്‍ 22 നായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ചികിത്സയില്‍ തുടരുകയാണ്.

ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല; ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ

തിരുവനന്തപുരം: ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ. അവരുടേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല എന്നും മന്ത്രി പി. കെ. ബഷീർ പറഞ്ഞു. ഊരാളുങ്കലിന് വഴിവിട്ട് കരാറുകൾ നൽകിയെന്ന് പ്രതിപക്ഷത്തായിരിക്കുമ്പോൾ യുഡി എഫ് ആരോപിച്ചിരുന്നു. ഊരാളുങ്കലിൻ്റെ കുത്തക ഒഴിവാക്കുമോ എന്ന വി.ടി. ബൽറാമിന്റെ ചോദ്യത്തിന് ബലറാം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെന്ന് പികെ ബഷീർ മറുപടി പറഞ്ഞു.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ  ബിജെപി പഠനശിബിരം; ഗുരുതര വീഴ്ചയെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കെപിസിസിയുടെ ഉടമസ്ഥതയിലുള്ള നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റ്യൂട്ടിലെ ബിജെപി പഠനശിബിരത്തിൽ അതൃപ്തി അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. കെപിസിസി മാനദണ്ഡം പരിഗണിച്ചില്ലെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും നേതാക്കൾ വിലയിരുത്തി. സംഭവം അടിയന്തരമായി പരിശോധിച്ച് തുടർനടപടിക്ക് നിർദേശം നൽകി.

ദി ടെലഗ്രാഫ് മുൻ എഡിറ്റർക്ക് വോട്ടവകാശം നിഷേധിച്ച സംഭവം; ആർ രാജഗോപാലിനെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികൾ

ഡൽഹി: ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന് വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ പാർട്ടികൾ. ആർ. രാജഗോപാലിന് പിന്തുണ അറിയിച്ചാണ് നേതാക്കൾ രംഗത്തെത്തിയത്. എന്തൊരു യുക്തിയില്ലായ്മയെന്ന് കോൺഗ്രസ് ചോദിച്ചു. ഞെട്ടിക്കുന്ന നടപടിയെന്നാണ് തൃണമൂൽ എംപി സാഗരിക ഘോഷ് പ്രതികരിച്ചത്.

നീണ്ടകരയിൽ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം: നീണ്ടകരയിൽ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മിലൻ ബിജു ആണ് മരിച്ചത്. ണിക്കൂറുകൾ നീണ്ട തിരച്ചിനൊടുവിലാണ് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. നാല് കുട്ടികളാണ് കായലിൽ കുളിക്കാനിറങ്ങിയത്.

"ഒപ്പിടാൻ നിർബന്ധിതരായത്"; പിഎംശ്രീയിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്താതെ വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം; പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താതെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയിൽ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതരായെന്നും, കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള ഫണ്ട് പ്രതീക്ഷിച്ചാണ് പദ്ധതിയിൽ ഒപ്പ് വെച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

പെരുമ്പാവൂർ: പോഞ്ഞാശേരിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. ചെമ്പരത്തുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന അസം നൗഗോൺ സ്വദേശിനി നർസീന ഖാത്തൂൻ 29 ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് റാബുൽ അമീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഡോക്ടർക്ക് ഷിഗെല്ല

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് ഷിഗെല്ല. ആശുപത്രിയിലെ ഹൗസ് സർജനാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യ വകുപ്പ്.

പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങി; കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറെ സസ്പെൻഡ് ചെയ്തു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങിയതിൽ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസറെ സസ്പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

പ്രശോഭ് സി. വത്സന് ജാമ്യമില്ല

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സന് ജാമ്യമില്ല. പ്രശോഭിന്റെ ജാമ്യം ഹൈക്കോടതി തള്ളി.

അണക്കരയിൽ ഏഴാം ക്ലാസുകാരനെ മർദിച്ച  അധ്യാപകനെതിരെ കേസ്

ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ വണ്ടൻമേട് പൊലീസ് കേസ് എടുത്തു. അധ്യാപകനോട് ഒരു മാസം അവധിയിൽ പോകാൻ പിടിഎ നിർദേശിച്ചിട്ടുണ്ട്. പകരം താൽകാലിക അധ്യാപകനെ നിയമിക്കാനും തീരുമാനമായി.

തെരുവ് നായ ഭീഷണി; സ്കൂളിന് അവധി പ്രഖ്യാപിച്ചു

തൃശൂർ ചൂണ്ടലിൽ തെരുവ് നായ ഭീഷണിയെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ഗവ. യു.പി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളിലെ വിദ്യാർഥിയെ കഴിഞ്ഞ ദിവസം നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. നായക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയും ആശങ്ക ഉയരുകയും ചെയ്തതോടെയാണ് അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജുവനൈൽ ഫോമിൽ നിന്ന് ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും ചാടിപ്പോയ 16കാരനെ കണ്ടെത്തി. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ചേവായൂർ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കാട്ടാന ശല്യം; ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു

വയനാട്: പുൽപ്പള്ളി പാളക്കൊല്ലിയിൽ വീണ്ടും കാട്ടാന ശല്യം. പാളക്കൊല്ലി സ്വദേശി ബേബിയുടെ വീടിൻ്റെ മുറ്റത്ത് കാട്ടാനയെത്തി. വീട്ടുപറമ്പിലെയും സമീപ വാസികളുടെയും കൃഷി നശിപ്പിച്ചു.

അതിരപ്പിള്ളിയിൽ പുലി ഇറങ്ങി; പ്രദേശത്ത് ജാഗ്രതാ നിർദേശം

അതിരപ്പിള്ളി: പുളിയിലപ്പാറയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. ഇന്ന് പുലർച്ചെയാണ് കെഎസ്ഇബി ക്വാർട്ടേഴ്സിന് മുൻപിൽ പുലിയെ കണ്ടെത്തിയത്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ വനംവകുപ്പ് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

ചിറ്റാറിലെ സന്ദീപിന്റെ മരണം; ആംസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസ്

പത്തനംതിട്ട: ചിറ്റാറിലെ സന്ദീപിന്റെ മരണത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരം കേസെടുത്തു പൊലീസ്. പ്രതികൾ നായാട്ട് സംഘത്തിൽ പെട്ടവരെന്ന് പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ളവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.

എക്സാലോജിക് കേസ്: ഇഡി ചോദ്യം ചെയ്യൽ തുടരുന്നു

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ ഉടമ ശരൺകർത്ത ഇഡി ഓഫിസിൽ ഹാജരായി. മൂന്നാം തവണയാണ് കേസിൽ ശരൺകർത്തയെ ചോദ്യം ചെയ്യുന്നത്.

വെനസ്വേല ഭൂകമ്പം; മരണസംഖ്യ ഉയരുന്നു

കാരക്കാസ്:വെനസ്വേല ഭൂകമ്പത്തിൽ മരണ സംഖ്യ ഉയരുന്നു.ഇതുവരെ പൊലിഞ്ഞത് 1450ൽ അധികം ജീവൻ. ഇനി കണ്ടെത്താനുള്ളത് ആയിരക്കണക്കിന് ആളുകളെ. അന്താരാഷ്ട്ര റെസ്ക്യൂ സംഘത്തിൻ്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

സംഘടനാ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശ്രമം; എംജി സർവകലാശാലയിൽ പിടിമുറുക്കി വിസി

കോട്ടയം; എംജി സർവകലാശാലയിൽ പിടിമുറുക്കി വിസി. ക്യാംപസിലെ സംഘടനാ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഇടപെടൽ നടത്തി. ബോർഡുകളും ബാനറുകളും എടുത്ത് മാറ്റാൻ അധ്യാപക, വിദ്യാർത്ഥി സംഘടനകളോട് വിസി നിർദേശിച്ചു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജൂലൈ 3 നു ഹർജികൾ പരിഗണിക്കും. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലെ ജാമ്യ ഹർജി പരിഗണിക്കുന്നതാണ് മാറ്റിയത്.

അസമിൽ പ്രളയക്കെടുതിയിൽ വലഞ്ഞ് ജനം; വ്യാപക നാശനഷ്ടം

ദിസ്പൂർ: അസമിൽ പ്രളയക്കെടുതിയിൽ വലഞ്ഞ് ജനം.ആറ് ജില്ലകളിലായി 22,000ലധികം ആളുകളെ പ്രളയം ബാധിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.ധേമാജി ജില്ലയിൽ സ്ഥിതി രൂക്ഷമാണ്. വീടുകൾക്കും കൃഷിക്കും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധി നദികൾ കര കവിഞ്ഞ് ഒഴുകുന്നുന്നുണ്ട്. സിമെൻ നദിക്ക് കുറുകെയുള്ള റെയിൽവേ പാലം കഴിഞ്ഞ ദിവസം ഭാഗികമായി തകർന്നിരുന്നു.

വിസി നിയമനം : ഭരിക്കേണ്ടത് ഗവർണറല്ല, സർക്കാരെന്ന് പി. ജെ. കുര്യൻ

പത്തനംതിട്ട: കാർഷിക സർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതികരിച്ച് പി. ജെ. കുര്യൻ. സർക്കാർ നൽകിയ ലിസ്റ്റിന് പുറത്തുനിന്ന് ആളെ വെച്ചാൽ അതിനർത്ഥം ഗവർണർ ഭരിക്കുന്നു എന്നാണ്. ഭരിക്കേണ്ടത് ഗവർണറല്ല, സർക്കാരെന്ന് പി.ജെ. കുര്യൻ പറഞ്ഞു. മന്ത്രി നൽകിയ ലിസ്റ്റിന് പുറത്തുനിന്ന് നിയമിക്കുന്നത് ജനാധിപത്യവിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു.

ബോഡി ബിൽഡേഴ്സിന് പൊലീസ് നിയമനം;  ഇടപെട്ട് ഹൈക്കോടതി

ബോഡി ബിൽഡേഴ്സിന് പൊലീസിലെ നിയമനം നൽകിയതിൽ ഇടപെട്ട് ഹൈക്കോടതി. ചിത്തരേഷ് നടേശന്റെയും ഷിനു ചൊവ്വയുടെയും എസ്‌ഐ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം. വെള്ളിയാഴ്ചയ്ക്കകം ഹാജരാകാന്‍ സര്‍ക്കാരിനോട് കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി.

കീഴാറ്റൂർ വയൽക്കിളി സമരം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കണ്ണൂർ കീഴാറ്റൂർ വയൽക്കിളി സമരത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പേരെയാണ് വെറുതെവിട്ടത്. 2018 മാർച്ച് 14ന് ആയിരുന്നു ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചത്.

റാങ്ക് പട്ടികകൾ റദ്ദാക്കാന്‍ പിഎസ്‍സി

ആസൂത്രണ ബോർഡിലേക്കുള്ള വിവാദ പരീക്ഷയിൽ റാങ്ക് പട്ടികകൾ റദ്ദാക്കാന്‍ പിഎസ്‍സി തീരുമാനം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കും. 228 ഉദ്യോഗാർഥികളുടെ പേപ്പറുകളും പുനർ മൂല്യനിർണയം നടത്തും. ക്രമക്കേട് പരാതി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. മൂന്ന് പട്ടികയിലെ ക്രമക്കേട് വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: മുക്കത്തിനടുത്ത് കറുത്തപറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ പൂർണമായി തകർന്നു. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത് .

കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കൗൺസിലർമാരെ ആംബുലൻസിലാണ് നഗരസഭയിൽ എത്തിച്ചത്. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി ഉൾപ്പെടെയുള്ള മൂന്ന് കൗൺസിലർമാരെയാണ് ആംബുലൻസിൽ നഗരസഭയിൽ എത്തിച്ചത്.

ഓടിക്കൊണ്ടിരുന്ന വാനിന് മുകളിൽ തെങ്ങ് വീണ് രണ്ട് പേർക്ക്

മണ്ണംപേട്ട വട്ടണാത്രയിൽ ഓടികൊണ്ടിരുന്ന വാനിന് മുകളിൽ തെങ്ങ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. തലോർ ജെറുസലേം സ്വദേശികളായ വത്സല, മകൻ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങ് വീണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് വട്ടണാത്ര റോഡിൽ ഗതാഗതം തടസപ്പെട്ടു.

വി.ടി. ബൽറാമിന് മറുപടിയുമായി എസ്എഫ്ഐ

വി.ടി. ബൽറാമിന് മറുപടിയുമായി എസ്എഫ്ഐ. രണ്ട് പറഞ്ഞാലേ മാധ്യമങ്ങളിൽ വാർത്തയാകൂ എന്ന സ്ഥിരം പിപ്പിടിയും കൊണ്ട് ഇറങ്ങരുത്. ബൽറാമിന് ആഗ്രഹിച്ച മന്ത്രിസ്ഥാനം കിട്ടാത്തതിൻ്റെ ചൊരുക്കാണ് എന്നും സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

"കനഗോലുവിന് പകരം എൽഡിഎഫിന് ഉണ്ടായിരുന്നത് കിണർഗോലു"

എം.വി. നികേഷ് കുമാറിനെ പരിഹസിച്ച് വി.പി. സജീന്ദ്രൻ എംഎൽഎ. കനഗോലുവിന് പകരം എൽഡിഎഫിന് ഉണ്ടായിരുന്നത് കിണർഗോലു ആണെന്നാണ് വി.പി. സജീന്ദ്രൻ്റെ പ്രതികരണം. കിണർഗോലു സിപിഐഎമ്മിനോടുള്ള പക വീട്ടി. കടക്ക്പുറത്ത്, വീട്ടിൽ പോയി ചോദിക്ക് തുടങ്ങിയ പരാമർശത്തിന് പിന്നിൽ നികേഷ് കുമാറിൻ്റെ ഇടപെടലാണ് എന്നും വി.പി. സജീന്ദ്രൻ പറഞ്ഞു.

നരേന്ദ്ര മോദിക്ക് കത്തയച്ച് പിണറായി വിജയൻ 

മാധ്യമപ്രവർത്തകൻ ആർ. രാജഗോപലിന് പാസ്പോർട്ട് പുതുക്കി നൽകാത്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജാഗോപാലിന് നീതി ഉറപ്പാക്കണമെന്നും ക്രൂരമായ രാഷ്ട്രീയ നീക്കത്തിന് ഇരയായെന്നും പിണറായി വിജയൻ പറഞ്ഞു.

വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല: വി.ഡി. സതീശൻ 

തിരുവനന്തപുരം: വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ചെയ്തത് പിൻവലിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അതിനെ യൂടേൺ എന്നോ, എന്തുവേണമെങ്കിലും പറഞ്ഞോ എന്നും സതീശൻ ചൂണ്ടിക്കാട്ടി.

"സാർ, കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പം തരാം"; പോസ്റ്ററുമായി ഡിവൈഎഫ്ഐ 

മൂലം വള്ളംകളിക്ക് അവധി നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് എതിരെ പോസ്റ്ററുമായി ഡിവൈഎഫ്ഐ. സാർ, കുട്ടനാടിന് അവധി., നോക്കിയിരുന്നോ ഇപ്പം തരാമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

"ആരോഗ്യ വകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല"

വിവാഹം കഴിഞ്ഞാൽ ആറുമാസം ഹണിമൂൺ കിട്ടാറുണ്ട്. ആരോഗ്യ വകുപ്പിന് അത് കിട്ടിയില്ലെന്ന് പരിഭവം പറഞ്ഞ് മന്ത്രി കെ.മുരളീധരൻ. ആരോഗ്യ വകുപ്പിലെ പരാതികളിൽ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി. പല ആശുപത്രി കെട്ടിടങ്ങൾക്കും ഫിറ്റ്നസ് കിട്ടാത്ത സാഹചര്യമുണ്ട്. മിനിമം വേജസ് ആക്ട് പരിഷ്കരിച്ച് ഉടൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപം വരാതെ രക്ഷയില്ല:പി.കെ. കുഞ്ഞാലിക്കുട്ടി

വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചാൽ മാത്രമേ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുവെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അല്ലെങ്കിൽ സംസ്ഥാനം ദരിദ്രമാകും. അല്പം വ്യത്യസ്ത മാർഗത്തിലൂടെ സഞ്ചരിച്ചാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂ. നിക്ഷേപം വരണം. അല്ലാതെ രക്ഷയില്ല. കൈ പൊള്ളുന്ന ഒരു പരിപാടിക്കും തങ്ങൾ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ടാക്സ് ഡ്രൈവ് നടപ്പിലാക്കാൻ സർക്കാർ

നികുതി വെട്ടിപ്പുകാരെ കർശനമായി നേരിടുമെന്നും ടാക്സ് ഡ്രൈവ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി. നികുതി വർധിപ്പിക്കണം . ഒരു രൂപ നികുതി കൂട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിനറൽ കോറിഡോർ സ്വകാര്യവത്ക്കരണമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ കൗൺസിലർക്ക് മർദനമേറ്റത് അംഗീകരിക്കാനാവാത്തത്: വി.വി. രാജേഷ്

വനിത കൗൺസിലർക്ക് മർദ്ദനമേറ്റ സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മേയർ വി.വി.രാജേഷ്. ഒരാൾക്ക് മാത്രമല്ല മർദനമേറ്റത് അർച്ചന മണികണ്ഠനും മർദനമേറ്റു. പല തരത്തിലുള്ള ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വരുന്നുണ്ട്. പരിശോധിച്ച ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മേയർ അറിയിച്ചു.

ക്രിക്കറ്റ് കോച്ചിന് വീണ്ടും ശിക്ഷ

തിരുവനന്തപുരം: പരിശീലനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ മനുവിന് വീണ്ടും ശിക്ഷ. നാലാമത്തെ കേസിൽ 28 വർഷം കഠിനതടവും 54000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ഉത്തരവിട്ടത്.

നിയമപരമായി ആലോചിച്ച് മുന്നോട്ടുപോകും: പി.എസ്. പ്രശാന്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർത്തെന്ന വാർത്ത വളരെ അപ്രതീക്ഷിതമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന പി.എസ്. പ്രശാന്ത്. നിയമപരമായി ആലോചിച്ച് മുന്നോട്ടുപോകും. 2025ലെ കാര്യങ്ങളെക്കുറിച്ച് യാതൊരുവിധ ആക്ഷേപങ്ങളും ഇല്ല. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് പറയുന്നത്. കൃത്യമായ നടപടിക്രമം പാലിച്ചാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് എന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായി അരോമ ചുണ്ടൻ

ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായി ആരോമ ചുണ്ടൻ. കന്നിയങ്കത്തിലാണ് ആരോമ ചുണ്ടൻ വിജയികളായിരിക്കുന്നത്. നടുഭാഗമാണ് രണ്ടാം സ്ഥാനം നേടിയത്. രണ്ട് വള്ളപ്പാട് അകലെയാണ് ആരോമ ചുണ്ടൻ വിജയികളായത്. രഞ്ജിത് സജീവാണ് ക്യാപ്റ്റൻ.

പകർച്ചവ്യാധികളിൽ ഇന്ന് മരണം 4 ആയി

സംസ്ഥാനത്ത് പകർച്ച വ്യാധികൾ ബാധിച്ച് ഇന്ന് നാലുപേർ മരിച്ചു. എലിപ്പനി, ഇൻഫ്ലുവൻസ എന്നിവ ബാധിച്ചാണ് മരണം. ഇന്ന് സംസ്ഥാനത്ത് 6 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മലപ്പുറം (2), കോഴിക്കോട് (4) ജില്ലകളിലാണ് ഷിഗല്ല രോഗബാധ. അതേസമയം ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12 പേർക്കാണ്. 9പേർക്ക് എലിപ്പനിയും 20പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.

എസ്ഐടി അന്വേഷണത്തിൽ ഇടപെടലുണ്ടായിട്ടില്ല

എസ്ഐടിയുടെ ഒരു കാര്യത്തിലും മന്ത്രിസഭ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി കെ.മുരളീധരൻ. ഇന്നാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത് . റിപ്പോർട്ട് ഗവൺമെൻ്റിനെ കാണിക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ട്. സ്വർണ്ണ കൊള്ള കേസിൽ ഒരു പ്രതിയെയും വെറുതേ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. അവനവൻ കട്ടതിന് എന്തിനാണ് മുഖ്യമന്ത്രിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിപ: പ്രതിരോധം ശക്തം

ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറൻ്റീനിൽ നിന്നും ഒഴിവാക്കി. രോഗബാധിതൻ്റെ കുടുംബാംഗത്തേയും മൂന്നു പേർ ആരോഗ്യ പ്രവർത്തകരേയുമാണ് ഒഴിവാക്കിയത്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 25 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.

സ്കൂൾ ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അമിത വേഗതയിലെത്തിയ സ്കൂൾ ബസിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. റോഡ് അരികിലൂടെ നടന്നു പോവുകയായിരുന്നയാളെ കഞ്ചിക്കോട്ടെ സ്വകാര്യ സ്കൂളിലെ ബസ് അമിതവേഗതയിൽ എത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അത്തിക്കോട് ഫാത്തിമ നഗർ സ്വദേശി ശൈഖ് അബ്ദുൽ ഖാദറിനാണ് പരിക്കേറ്റത്. ഇയാൾ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

റെജി ചെറിയാൻ എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ്റെ വാഹനമിടിച്ചു ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. നെടുമുടി,ആശാരി പറമ്പിൽ 22 കാരനായ സുനീഷിനാണു ഗുരുതരമായി പരിക്കേറ്റത്. എസി റോഡിൽ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം.

ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലെ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്തു. കോൺഗ്രസ് കൗൺസിലർ ഷേർളിയുടെ പരാതിയിലാണ് കേസെടുത്തത്. മർദിച്ചെന്നും പിടിച്ച് തള്ളിയെന്നുമാണ് പരാതി.

പട്ടാപ്പകൽ കവർച്ച

കാസർഗോഡ് ഉപ്പളയിൽ കഴുത്തിൽ കത്തി വച്ച് വീട്ടമ്മയുടെ ഇരു കൈയിലും കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്തു. ഉപ്പള റെയിൽവെ സ്റ്റേഷന് സമീപം റെയിൽവെ അണ്ടർപാസിന് മുൻവശത്താണ് സംഭവം. ഉപ്പളയിൽ നിന്നും ശാരദ നഗറിലേക്ക് നടന്ന് വരികയായിരുന്നു വീട്ടമ്മ. ഇതിനിടെയാണ് കവർച്ച നടന്നത്.

News Malayalam 24x7
newsmalayalam.com