ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യുഡിഎഫ് വനിത കൗണ്‍സിലര്‍മാരുടെ പരാതിയിലാണ് കേസ്. കൗണ്‍സിലര്‍മാരായ ഷേര്‍ലിയെയും അനിതയെയും ചെമ്പഴന്തി ഉദയന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് എഫ്‌ഐആര്‍.
ചെമ്പഴന്തി ഉദയന്‍ വനിതാ കൗണ്‍സിലറുടെ കഴുത്തിനു പുറകില്‍ ബലമായി അടിച്ചു. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്‌ഐആര്‍
ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് പദവിയിലെ അധികാരങ്ങള്‍ക്ക് വന്‍ വര്‍ധന. സ്വതന്ത്ര ഫെഡറല്‍ ഏജന്‍സികളുടെ തലവന്മാരെ പുറത്താക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശരിവെച്ചുകൊണ്ട് യുഎസ് സുപ്രീം കോടതിയാണ് പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഗണ്യമായി വിപുലീകരിച്ചു.
സുപ്രീം കോടതി ഒരേ ദിവസം രണ്ട് പ്രധാന കേസുകളിലാണ് വിധി പറഞ്ഞത്. ഇതില്‍ ഒന്നില്‍ ട്രംപിന് അനുകൂലമായും മറ്റൊന്നില്‍ ട്രംപിന് തിരിച്ചടിയായും കോടതി നിലപാടെടുത്തു. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അംഗമായ റെബേക്ക സ്ലോട്ടറെ ട്രംപ് പുറത്താക്കിയതിനെ കോടതി അനുകൂലിച്ചു. സ്വതന്ത്ര ഏജന്‍സികളുടെ തലവന്മാരെ മാറ്റാന്‍ പ്രസിഡന്റിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് കോടതി വിധിച്ചു.
എന്നാല്‍, ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതി തടഞ്ഞു. കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ കുക്കിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ലിസ കുക്കിനെതിരെ വായ്പാ തട്ടിപ്പ് ആരോപിച്ചുകൊണ്ട് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിയമപോരാട്ടം തുടരുന്നതുവരെ പദവിയില്‍ തുടരാന്‍ ലിസ കുക്കിന്, സുപ്രീം കോടതി അനുമതി നല്‍കി.
നിയമനത്തില്‍ എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി.എം. നിയാസ് മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി എന്നിവരെ കണ്ട് നിയമനം പിന്‍വലിക്കണം എന്നാവശ്യപ്പെടും. എന്‍. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് പി.എം. നിയാസിന്റെ നിലപാട്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ യോഗത്തില്‍ പങ്കെടുത്തയാള്‍ ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയ കേസില്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് ഇന്നലെ ബാറില്‍ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു
ഓപ്പറേഷന്‍ തൂഫാന്‍ വളന്റിയറാകാന്‍ കെ. സുധാകരന്‍ പങ്കെടുത്ത യോഗത്തില്‍ മുന്‍പന്തിയില്‍ ഷിബു ഉണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു. ഈ യോഗം ഡിസിസി തള്ളിപ്പറഞ്ഞിരുന്നു.
തെരുവ് നായ ശല്യം രൂക്ഷമായ ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് രണ്ടാം ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.
നായകളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുത്തു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത്രയും വില കുറയുന്നത് ആദ്യം. പെട്രോള്‍, ഡീസല്‍ വിലയില്‍ ഉടനടി കുറവുണ്ടായേക്കില്ല. നേരത്തെയുണ്ടായ നഷ്ടം നികത്തേണ്ടതുണ്ടെന്ന നിലപാടില്‍ എണ്ണകമ്പനികള്‍
പ്ലസ് ടു പഠനകാലത്ത് വിദ്യാർഥികൾക്ക് പ്രീ ലൈസൻസ് ട്രെയിനിംഗ് നൽകുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യും. പ്ലസ് ടു കഴിയുമ്പോൾ തന്നെ ലൈസൻസ് കൊടുക്കാവുന്ന തരത്തിലാണ് പദ്ധതിയെന്നും ഗതാഗതമന്ത്രി പറഞ്ഞു
വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകമാണ്. എങ്കിലും അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. അമിത വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന മോഡിഫിക്കേഷൻ അനുവദിക്കില്ലെന്നും ഗതാഗതമന്ത്രി സഭയിൽ പറഞ്ഞു.
സ്വകാര്യ ബസ് പ്രതിസന്ധി കുറയ്ക്കാനാണ് നികുതി പകുതിയായി കുറച്ചതെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. നെയ്യാറ്റിൻകര താലൂക്കിൽ സ്വകാര്യ ബസGകൾ പ്രതിസന്ധി നേരിടുന്നില്ല. മലപ്പുറം ജില്ലയിലെ സ്വകാര്യ ബസ് മേഖലക്കും പ്രതിസന്ധിയില്ല. കെഎസ്ആർടിസി ബസ് അധികമുള്ള സ്ഥലത്ത് പ്രതിസന്ധി നേരിടുന്നുണ്ട്. അവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗമന്ത്രി പറഞ്ഞു.
സ്കൂളുകളിലെ കായിക പീരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകും.
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി വി.എ. അബ്ദുൾ ഗഫൂർ.1,500 രൂപ ആദ്യ ഗഡു നൽകി തുടങ്ങി. മൂന്ന് ജില്ലകളിലെ വിതരണം പൂർത്തിയാക്കി. ബാക്കി ജില്ലകളിൽ ഉടൻ വിതരണം പൂർത്തിയാക്കും. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി ആവിഷ്കരിക്കും.
ഫിഷറീസ് മന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ സഭയിൽ ഭരണപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് മറുപടി പറയാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേട് എന്ന പിണറായിയുടെ പരാമർശം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഫിഷറീസ് മന്ത്രി അദ്ദേഹത്തിൻ്റെ കാര്യം വളരെ ഭംഗിയായി പറഞ്ഞു. മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടെന്ന് തരത്തിൽ മറ്റൊരു മന്ത്രി ഇടപെട്ടു എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പിണറായി വിജയൻ മറുപടി പറഞ്ഞു. ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
യുഡിഎഫ് ഇതുവരെ മദ്യനയം വ്യക്തമാക്കിയിട്ടില്ലെന്ന് എ.കെ.ബാലൻ. മദ്യനയം വ്യക്തമാക്കാത്ത നികുതി നിർദേശം വച്ച് ധനകാര്യം അവതരിപ്പിക്കുന്നത്. ഇത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നില്ല. ഇത് നിയമസഭയോടും സാമാജികരോടുമുള്ള വെല്ലുവിളിയാണ്. ധനകാര്യ ബിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ സുധീരൻ ആവശ്യപ്പെട്ടത് പോലെ നികുതി നിർദേശം ഒഴിവാക്കി വേണം അവതരിപ്പിക്കാനെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്ന് കെ. രാജൻ ആരോപിച്ചു. പുനർഗേഹം പദ്ധതിയുടെ ഭാവി എന്താകും എന്നതിൽ ആളുകളിൽ ആശങ്കയുണ്ട്. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മൂന്ന് വയസുകാരന് നേരെ തെരുവ് നായകളുടെ ആക്രമണം. മലപ്പുറം പെരുവള്ളൂർ പാലപ്പെട്ടിയിലാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന മുഹമ്മദ് ഐസിന് നേരെ നായക്കൂട്ടം പാഞ്ഞെടുക്കുകയായിരുന്നു. നായകളുടെ ആക്രമണത്തിൽ നിന്ന് കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
പിഎസ്‌സി പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അംഗം പരാതി നൽകി. അഡ്വ. ജെ.എസ്. അഖിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകി. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
കൊല്ലം പത്തനാപുരത്ത് വൻ ലഹരി വേട്ട. 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. അടച്ചിട്ട കടമുറികളിൽ സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പത്തനാപുരം, പുനലൂർ, പത്തനംതിട്ട മേഖലകളിൽ വിൽപ്പനയ്ക്കായ് എത്തിച്ചവയാണിത്.
സ്പീക്കർ ഇടയിൽ കയറി പറയുന്ന കമൻ്റുകൾ മോശപ്പെട്ട ട്രോൾ ഉണ്ടാക്കുന്നുണ്ടെന്ന് കെ.രാജൻ സഭയിൽ പറഞ്ഞു. ചെയറിനെ ചോദ്യം ചെയ്യരുതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വാക്കൗട്ട് പ്രസംഗത്തിൽ ചെയറിനെ അപമാനിക്കുന്ന പണി പറ്റില്ല. പറയുന്ന വിഷയത്തിൽ മാത്രം നിന്ന് സംസാരിക്കാം. വാക്കൗട്ട് പ്രസംഗം ആണെന്ന് ആലോചിക്കണമെന്നും സ്പീക്കറുടെ താക്കീത്.
കൊല്ലം തേവലക്കര ബാറിൽ സംഘർഷം. മദ്യത്തിനൊപ്പം ടച്ചിങ്സ് നൽകിയില്ലെന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. ബാറിലെത്തിയ യുവാക്കളും ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ജീവനക്കാരാണ് കയ്യേറ്റം ചെയ്തതെന്ന് യുവാക്കൾ പരാതി നൽകി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിശ്വാസികളുടെ വികാരത്തെ ചൂഷണം ചെയ്ത് കോടികളുടെ കൊള്ളയാണ് ക്ഷേത്ര ഫണ്ടിൽ നടന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. സുതാര്യ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.120 അധിക ബാച്ചുകൾ അനുവദിച്ചതായി സൂചന. വടക്കൻ ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കുക.
തൃശൂർ ചേലക്കരയിൽ നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി അപകടം. സംസ്ഥാനപാതയിൽ കായാംപൂവം ബസ് സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കായാംപൂവം ഇറക്കം ഇറങ്ങി വരുന്നതിനിടെ മഴ മൂലം നിയന്ത്രണം നഷ്‌ടമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരിക്കുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന മൂന്ന് പേർക്കും, ബസ് കാത്ത് നിന്ന രണ്ടു പേർക്കുമാണ് പരിക്കേറ്റത്.
നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി.എം. ജോൺ അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. വി. മുരളീധരൻ്റെ ഭേദഗതി തള്ളി. നീറ്റ് പരീക്ഷാ സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റോജി.എം. ജോൺ പ്രമേയം അവതരിപ്പിച്ചത്. ക്രമക്കേട് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചുവെന്ന് മന്ത്രി പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പരീക്ഷാ ഏജൻസികൾ വരുത്തിയ വീഴ്ചകളിൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചുവെന്ന് വി. മുരളീധരൻ പറഞ്ഞു.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ വാഹന ബന്ദിലേക്ക് നീങ്ങും. ടൂറിസ്റ്റ് ബസ്, ടാക്സി, ഓട്ടോ എന്നിവരെ അണിനിരത്തിയാകും ബന്ദ് നടത്തുക. അന്തിമ തീരുമാനം ജൂലൈ ആറിന് ചേരുന്ന യോഗത്തിലെന്നും ബസ് ഉടമകൾ പറഞ്ഞു
കാസർഗോഡ് മഞ്ചേശ്വരത്ത് സദാചാര ഗുണ്ടായിസം. വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിൻ്റെ വീഡിയോ ചിത്രീകരിച്ചു. യുവതി ധരിച്ചിരുന്ന ഡയമണ്ട് ഊരി വാങ്ങുകയും ചെയ്തെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട് നെന്മേനിയിൽ വീണ്ടും കടുവ ഭീതി. ജനവാസ മേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. നമ്പ്യാർകുന്ന് കണ്ണൻകാട് ഭാഗത്തെ കൃഷിയിടങ്ങളിലാണ് ഇന്ന് രാവിലെ കടുവയുടെ കാൽപ്പാടുകൾ നാട്ടുകാർ കണ്ടത്. മേപ്പാടിയിൽ നിന്നെത്തിയ വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തി. കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു.
മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ലയണൽ മെസ്സിയേയും മംദാനിയേയും പൊന്നാനിയിലേക്ക് കൊണ്ട് വരാൻ ആലോചനയുണ്ടെന്ന് കെ.പി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നും നൗഷാദലി പറഞ്ഞു. ഇവർക്ക് പുറമേ ഷാരൂഖ് ഖാൻ, എ.ആർ. റഹ്മാൻ, ശ്രേയ ഘോഷാൽ തുടങ്ങിയവരെ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് നൗഷാദലി പറഞ്ഞു. പറഞ്ഞ പ്രമുഖരിൽ എഴുപത്തിയഞ്ച് ശതമാനം പേരെങ്കിലും വരുമെന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ടയെന്നും എംഎൽഎ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തനം കൊണ്ടാണ് 2021ൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതെന്ന് ജി.സുധാകരൻ. കിഫ്ബി നല്ലരീതിയിൽ നടത്തണമെന്നും പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കെ.എം. എബ്രഹാമിനോടാവശ്യപ്പെട്ടു. ഭരിച്ച വകുപ്പിൽ ചെറിയൊരു പദവിയിലിരിക്കാൻ കെ എം എബ്രഹാമിന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
പരാജയത്തിൽ കുറ്റക്കാരൻ്റെ പേര് പുറത്തു പറഞ്ഞാൽ നാവ് അരിയുമോ എന്ന് അവർക്ക് തന്നെ ഭയമെന്നും സി.ആർ. മഹേഷ്. കുറ്റം നിങ്ങൾ കണ്ടുപിടിച്ചു. പക്ഷേ കുറ്റക്കാരെ കണ്ടുപിടിച്ചില്ല. നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി പത്തനാപുരത്തു നിന്നും വരും എന്ന് പറയും പോലെ മയക്കു മരുന്ന് എവിടെയുണ്ടോ രമേശ് ചെന്നിത്തല അവിടെയെത്തുമെന്നും സി.ആർ. മഹേഷ്. കേരളത്തിൽ കഞ്ചാവ് ഇടവിള കൃഷിയായെന്നും വിമർശനം.
കോവളത്ത് വൻ ലഹരി വേട്ട. 100 ഗ്രാമിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. തുമ്പ സ്വദേശികളായ സച്ചു, അഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെത്തി.
കോഴിക്കോട് കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ പരാക്രമം. ബെൽ ഉറപ്പിച്ച കയർ വലിച്ച് പൊട്ടിച്ചതായി പരാതി. മൂന്ന് സ്ത്രീകളാണ് പ്രശ്നം ഉണ്ടാക്കിയത്. കോഴിക്കോട് - സുൽത്താൻ ബത്തേരി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലാണ് തർക്കം ഉണ്ടായത്. ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പരാക്രമത്തിൽ കലാശിച്ചത്. കെഎസ്ആർടിസി ബസ് കണ്ടക്ടറായ ജീവനക്കാരി മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
വർക്കലയിൽ വയോധികർ തീ പൊള്ളലേറ്റ് മരിച്ചു. ചേന്നൻകോട് സ്വദേശികളായ സുകുമാരൻ(87), ഓമന (81) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ സമീപത്തുള്ള പെൺകുട്ടിയാണ് ഇവർക്ക് ആഹാരം നൽകിയിരുന്നത്. മണ്ണെണ്ണ പോലെയുള്ള ദ്രാവകത്തിൽ നിന്നാണ് തീ പിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
അമല-ജൂബിലി നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിന് ചർച്ചയ്ക്ക് വിളിച്ച് തൊഴിൽ മന്ത്രി ബിന്ദുകൃഷ്ണ. നാളെ വൈകിട്ട് അഞ്ചിന് സെക്രട്ടറിയേറ്റിലാണ് ചർച്ച. യോഗത്തിൽ ആരോഗ്യമന്ത്രിയും പങ്കെടുത്തേക്കും. ചർച്ചയ്ക്ക് മുന്നോടിയായി യുഎൻഎ അഖിലേന്ത്യ പ്രസിഡൻ്റ് ജാസ്മിൻ ഷാ ഇന്ന് ആരോഗ്യമന്ത്രിയെ കാണും. വേതന വർധനവ് ആവശ്യപ്പെട്ട് മാസങ്ങളായി സ്വകാര്യ മേഖലയിലെ നഴ്സുമാർ സമരത്തിലാണ്.
യുഡിഎഫ് മന്ത്രിമാർ ആർഎസ്എസിനോടുള്ള കൂറ് പ്രഖ്യാപിക്കുകയാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിഎംഎവൈ പദ്ധതി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ് എന്നും ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ എന്തിനാണ് കെ.എം. ഷാജി ശ്രമിക്കുന്നത്. ഒരു മാസം കൊണ്ട് സതീശൻ സർക്കാർ സംഘപരിവാറിൻ്റെ ദാസനായി മാറി. മന്ത്രിമാർ രഹസ്യമായും പരസ്യമായും ആർഎസ്എസിനോടുള്ള കൂറ് പ്രഖ്യാപിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സമ്പർക്കപ്പട്ടികളയിലെ എല്ലാവരും ക്വാറന്റീൻ പൂർത്തിയാക്കി ജില്ലാ ഭരണകൂടം. ജില്ലയിലെ ആരോഗ്യ പ്രവർത്തകർ എന്നിവരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. മാനദണ്ഡപ്രകാരമുള്ള നിരീക്ഷണം തുടരും. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയാൽ പ്രദേശത്തെ നിപ രഹിതമായി പ്രഖ്യാപിക്കും.
ഡല്‍ഹി കൊണാട്ട് പ്ലേസിലെ റസ്റ്റോറന്റില്‍ തീപിടിത്തം. ആര്‍ക്കും പരിക്കില്ല. ഫയര്‍ ഫോഴ്‌സെത്തി ഉടന്‍ തന്നെ തീകെടുത്തി. 3.45 നാണ് പരിക്രമ റസ്റ്റോറന്റില്‍ തീപിടിച്ചത്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയില്‍ ആകെ പ്രതിസന്ധിയുണ്ട്. കൂടുതല്‍ വിലകൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടക്കുകയാണ്. നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രം ഏര്‍പ്പെടുത്തേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട് നാളെ കൂടുതല്‍ കാര്യങ്ങള്‍ സഭയില്‍ പറയും. മഴ കുറഞ്ഞു, അതാണ് പ്രതിസന്ധിക്ക് കാരണമെന്നും സണ്ണി ജോസഫ്.
സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയെക്കാള്‍ കുറവ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കുറയുന്നത് എല്‍നിനോ സാഹചര്യം തുടരുന്നതിനാല്‍. തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡൈപോള്‍ ന്യൂട്രല്‍ സ്ഥിതിയില്‍ തുടരുന്നു. ഈ പ്രതിഭാസം ശക്തിപ്രാപിച്ചാല്‍ മാത്രമേ മഴ ലഭിക്കൂ...
എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പിടാൻ പാടില്ലായിരുന്നു എന്ന് ബിനോയ് വിശ്വം. വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് പദ്ധതിയിൽ ഒപ്പിട്ടത്. പ്രതിഷേധമുണ്ടായപ്പോൾ സിപിഐ തിരുത്താൻ തയ്യാറായി എന്നും ബിനോയ് വിശ്വം പറഞ്ഞു. പദ്ധതിയുമായി യുഡിഎഫ് മുന്നോട്ട് പോകുന്നതിനെയും ബിനോയ് വിശ്വം വിമർശിച്ചു. അറബിക്കടലും പിഎം ശ്രീയും ഇപ്പോഴും ഉണ്ടല്ലോ എന്നായിരുന്നു പരിഹാസം.
ആലപ്പുഴയിൽ നിർമാണം നടക്കുന്ന ദേശീയ പാതയിൽ ഗർത്തം രൂപപ്പെട്ടു. ചേർത്തല പതിനൊന്നാം മൈലിൽ പണി നടക്കുന്ന മേൽപ്പാലത്തിന് നടുവിലാണ് ഗർത്തം രൂപപ്പെട്ടത്. ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായ ഫ്ലൈ ഓവറിലാണ് ഗർത്തം.
കൊല്ലം ഇടമുളക്കലിൽ തെരുവുനായയെ വെടിവച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡൻറ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവച്ചു കൊന്നത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി.
തിരുവനന്തപുരം വിഴിഞ്ഞത്ത് ഭർത്താവിൻ്റെ വീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 27കാരിയായ നാഗർകോവിൽ സ്വദേശിനി വി. വിഘ്നേശ്വരി ആണ് മരിച്ചത്. ഭർത്താവിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്യുന്നു.
എറണാകുളം തൃക്കാക്കരയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. എം.എസ് ക്രാസ് വിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്ക്കെതിരെ കേസെടുത്തു. മാനേജിംഗ് ഡയറക്ടർ കായംകുളം സ്വദേശി കൃഷ്ണകുമാറിനെതിരെയാണ് കേസെടുത്തത്.
തൃശൂര്‍ അക്കിക്കാവില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് കടയില്‍ ഇടിച്ചുകയറി. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.