
ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടില്‍ സര്‍ക്കാര്‍ അന്വേഷണം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും. അന്വേഷണത്തിന് വിജിലന്‍സിന്റെ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് സൂചന. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി രമേശ് ചെന്നിത്തല
റോഡിലെ മണ്ണ് നീക്കാന്‍ ഇന്ന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും
വയനാട് മേപ്പാടി ദുരന്തഭൂമിയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടുരം. തുരങ്ക നിര്‍മാണ സ്ഥലത്തെ അപകടത്തില്‍ അഞ്ച് പേരെയാണ് കാണാതായത്. ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ മലയാളിയാണ്.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം ആരംഭിച്ചു. കോട്ടയം, പത്തനംതിട്ട കൊല്ലം ജില്ലകളില്‍ പൂര്‍ണമായും ആലപ്പുഴ ജില്ലയില്‍ ഭാഗികമായും സമരം തുടരുകയാണ്. പ്രിയദര്‍ശിനി വന്നതോടെ, സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലായെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
കള്ളാടിയില്‍ സോണുകളായി തിരിച്ച് പരിശോധനയെന്ന് ജില്ലാ പോലീസ് മേധാവി. ദുരന്തമേഖലയില്‍ നാല് സോണുകളായി തെരച്ചില്‍ നടത്തും. സംയുക്തസേനയുടെ നേതൃത്വത്തിലാകും തിരച്ചില്‍.
പാറക്കല്ലുകളും കോണ്‍ക്രീറ്റ് പാളികളും തിരച്ചിലിന് പ്രതിസന്ധിയെന്നും ജില്ലാ പോലീസ് മേധാവി
മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിക്കും
മദ്യപിച്ച് പോലീസ് വാഹനം ഓടിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘമാണിവര്‍.
സുമന്‍, പ്രിയേഷ് , രാഹുല്‍ എന്നീ മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാര്‍. ശക്തമായ നടപടി എടുത്ത് ജില്ലാ പോലീസ് മേധാവി
കള്ളാടി മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നേരത്തേ മണ്ണ് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടര്‍.
ഡൽഹി:എഥനോൾ ചേർത്ത പെട്രോൾ വിതരണത്തിൽ തീവ്ര പരീക്ഷണം നടത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം. വിതരണം ആരംഭിക്കുന്നതിന് മുന്നേ പരീക്ഷണ റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനികളുമായി ചർച്ച ചെയ്യാനും കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. പദ്ധതി നടപ്പാക്കാൻ സർക്കാരിന് ധൃതിയില്ലെന്നും പഠനത്തിനും ചർച്ചകൾക്കും ശേഷം നടപടിയെന്നും ഹർദീപ് സിംഗ് പുരി ഹർദീപ് സിംഗ് പുരി പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾക്ക് കടുത്ത ജാഗ്രത നിർദേശം നൽകി. മുംബൈയിൽ ഒരാഴ്ചക്കിടെ ലഭിച്ചത് ഡൽഹിയിൽ ഒരു വർഷം ലഭിക്കുന്നയത്ര മഴയെന്നും റിപ്പോർട്ട്.
ഇടുക്കി: മൂന്നാറിൽ ദേശീയപാതയോരത്ത് വിള്ളൽ കണ്ടെത്തിയ പ്രദേശത്തെ മണ്ണ് പൂർണമായും നീക്കം ചെയ്യുന്നു. പഴയ മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപമാണ് 100 മീറ്ററോളം മണ്ണ് ഇടിഞ്ഞത്. അപകടഭീഷണി തുടരുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. അശാസ്ത്രീയ നിർമ്മാണമാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. മൂന്നാറിൽ മഴ തുടരുകയാണ്.
തൃശൂർ: കള്ളാടിയിൽ അലംഭാവം ഉണ്ടായെന്ന് സുരേഷ് ഗോപി. അലംഭാവം ആരുടെ ഭാഗത്ത് നിന്ന് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിർമ്മാണം നടത്തുന്ന കമ്പനി രാജ്യത്തെ മികച്ച സ്ഥാപനമാണ്. സ്‌കിൽഡ് ലേബേഴ്‌സിനെ ആണോ ഉപയോഗിച്ചതെന്ന് അറിയില്ല. മുൻ സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ പദ്ധതിയിൽ നിലവിലെ സർക്കാരിനും ഉത്തരവാദിത്തമുണ്ട്.
സര്‍ക്കാരിന് ഇതിനെ കുറിച്ച് അറിയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
60 ശതമാനം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഓഹരി കൈമാറ്റം നടന്നു എന്നാണ്. ഒരു കൈമാറ്റവും നടന്നിട്ടില്ല.
കണ്‍സഷന്‍ എഗ്രിമെന്റില്‍ കൃത്യമായി കാര്യങ്ങള്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഒരു കൈമാറ്റവും നടക്കില്ല
തുറമുഖത്തിന്റെ ഉടമസ്ഥന്‍ സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിക്കായി കത്ത് നല്‍കിയിട്ടില്ല.
നേരത്തെ തനിക്ക് അറിയാമായിരുന്നു എന്നാണ് ആരോപണം. അന്വേഷിച്ചപ്പോള്‍ ഒരു വര്‍ഷമായി ചര്‍ച്ച നടക്കുന്നു എന്നറിഞ്ഞു.
ദേശാഭിമാനിയില്‍ ജൂണില്‍ 5 തന്നെ വാര്‍ത്ത വന്നു. ഇത് നേരത്തെ അറിയാവുന്നത് ദേശാഭിമാനിക്ക്
ദേശാഭിമാനിയില്‍ ജൂണില്‍ 5 തന്നെ വാര്‍ത്ത വന്നു. ഇത് നേരത്തെ അറിയാവുന്നത് ദേശാഭിമാനിക്ക്.
ജൂൺ 15 നാണ് ഞങ്ങളുടെ എംഡി ചാര്‍ജ് എടുക്കുന്നത്. ദേശാഭിമാനിക്ക് ഈ വിവരം ഇവിടെ നിന്ന് കിട്ടി? ഇടത് സർക്കാര്‍ നടത്തിയ വിഴിഞ്ഞം കോണ്‍ക്ലെവില്‍ എംഎസ്എസി കമ്പനി അധികൃതര്‍ പങ്കെടുത്തു.
എല്ലാം നടത്തിയത് ഇടത് സര്‍ക്കാര്‍. അതിനു ശേഷം കടല്‍ക്കൊള്ളയില്‍ സതീശന് പങ്ക് എന്ന് പറയുന്നു. തനിക്ക് കിട്ടി കമ്മീഷന്റെ കണക്കുകള്‍ വരെ ചില മാധ്യമങ്ങള്‍ പറയുന്നു.
കണ്‍സഷന്‍ എഗ്രിമെന്റ് വായിക്കാതെയാണ് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത്. ഒരാളുടെ കുത്തകയും പറ്റില്ല എന്ന് എഗ്രിമെന്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ട് തന്റെ നേരെ വിരല്‍ ചുണ്ടിയാല്‍ നാല് വിരലുകളും നിങ്ങളുടെ നെഞ്ചിലേക്ക്. ഓഹരി കൈമാറ്റം നടത്തണമെങ്കില്‍ ഒരുപാട് കമ്പനികളുണ്ട്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. എംഎസ്എസി വന്നാല്‍ വിഴിഞ്ഞത്തിന്റെ ഭാവി എന്തെന്ന് പരിശോധിക്കാന്‍ ആണ് എംബവേര്‍ട്ട് കമ്മിറ്റി.
ഇടത് സര്‍ക്കാരില്‍ 29 വകുപ്പുകള്‍ പിണറായി വിജയന്റെ കൈയിലായിരുന്നു. ഐടി വകുപ്പ് കൈവശം വെച്ചത് ആര്‍ക്ക് വേണ്ടിയാണ്? വ്യവസായ വകുപ്പിന് ഒപ്പം നല്‍കേണ്ട വകുപ്പാണ് ഐടി.
പ്രധാനപ്പെട്ട ഒരു വകുപ്പും വേണ്ട എന്നായിരുന്നു തന്റെ ആഗ്രഹം. ആഭ്യന്തരവും ധനകാര്യവും വേണ്ട എന്നായിരുന്നു തീരുമാനം. ധനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. പോര്‍ട്ട് എടുക്കാന്‍ കാരണം തന്റെ സ്വപ്ന പദ്ധതി ആയതുകൊണ്ട്.
പ്രതിപക്ഷനേതാവ് പറഞ്ഞത് കസേരക്ക് നിരക്കാത്തത്. കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി
തുരങ്കപാതയില്‍ പാരിസ്ഥിതിക പരിശോധന നടത്താതെ മുന്നോട്ട് പോകരുതെന്ന് താന്‍ മുമ്പ് പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി. അന്ന് മണ്ണ് പരിശോധനാ വിദഗ്ധന്‍ എന്ന് പറഞ്ഞ് കളിയാക്കി. വികൃതരൂപങ്ങളുണ്ടാക്കി അധിക്ഷേപിച്ചു. സെന്‍സിറ്റീവ് സ്ഥലത്ത് നിര്‍മാണം നടത്തുമ്പോള്‍ വിശദ പരിശോധന വേണം. അത് പറഞ്ഞപ്പോള്‍ പരിഹാസം നേരിടേണ്ടി വന്നയാളാണ് താന്‍.
പെരുമ്പാവൂര്‍ നഗര മധ്യത്തില്‍ അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലൂടെ കടന്നു പോയ വാഹനങ്ങള്‍ക്കു നേരെയും അക്രമം. വാഹനങ്ങള്‍ തടയുകയും ഡോറുകള്‍ വലിച്ച് തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി.
എത്ര തവണ മറുപടി പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് പലരെയും കണ്ടിരുന്നു. ഞാന്‍ മുഖ്യമന്ത്രിയാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ എന്ന് മാധ്യമങ്ങളോട് ചോദ്യം. താന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മറുപടി.
നാദാപുരം: ജീപ്പില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. നാദാപുരം സിസിയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് വീണത്. സാരമായി പരിക്കേറ്റ കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.
വയനാട്ടില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ അപകടമെന്ന് മുഹമ്മദ് റിയാസ്. മനുഷ്യനിര്‍മിത ദുരന്തമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം. മുഖ്യമന്ത്രി തന്നെ പരാതിക്കാരനാകുന്നു. മണ്ണ് മാറ്റിയില്ലെങ്കില്‍ ആരാണ് ചെയ്യേണ്ടത്.
പ്രസ്താവന യുദ്ധം നടത്തുകയല്ല വേണ്ടത്. പാരിസ്ഥിതിക അനുമതി സമ്മര്‍ദം ചെലുത്തി കിട്ടുന്നതല്ല. സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രി കസേര കിട്ടുന്നത് പോലെയല്ല പാരിസ്ഥിതിക അനുമതി.
മണ്ണ് മാറ്റിയിടാന്‍ കരാര്‍ കമ്പനി സ്ഥലം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കിയില്ലെന്നും മുഹമ്മദ് റിയാസ്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഫോണില്‍ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ കേന്ദ്രമന്ത്രി കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രമന്ത്രി തൃപ്തി പ്രകടിപ്പിച്ചു.
സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് നടന്ന മന്ത്രിസഭ യോഗം അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു.
ഒരു മാസത്തേക്കാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്കാണ് ജാമ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്.
സുധാകരന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. നടപടികള്‍ അവസാനിപ്പിച്ചു
എംജി റോഡില്‍ ജാക്കി ഉപയോഗിച്ച് കെട്ടിടത്തിന്റെ അടിത്തറ ഉയര്‍ത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞു. കെട്ടിടം പൊളിച്ചു മാറ്റേണ്ടി വരുമെന്ന് അഗ്നിശമന സേന. ആള്‍ത്താമസമില്ലാതിരുന്ന കെട്ടിടം വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. ഇത് പരിഹരിക്കാനാണ് ചെന്നൈ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചത്.
ജാക്കി ഉപയോഗിച്ച് അടിത്തറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ കെട്ടിടം ചെരിഞ്ഞു നില്‍ക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി ഗൃഹനാഥന്‍ മരിച്ചു. മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള വ്യക്തയാണ് മാത്തുക്കുട്ടി. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറത്തായിട്ടായിരുന്നു ലിഫ്റ്റുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ റോഡരികിലായി വിള്ളൽ കണ്ടെത്തി. അപകട സാധ്യത കണക്കിലെടുത്ത് വൺവേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ദേശീയപാത അധികൃതരും, പൊലീസും സ്ഥലത്തെത്തി മുൻകരുതൽ നപടികൾ സ്വീകരിച്ചു വരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സിപിഐഎം നേതാവ് പി. രാജീവ്. കരാർ വ്യവസ്ഥകളിൽ അല്ല തർക്കം ഉള്ളത്, ഓഹരി കൈമാറ്റത്തിന് മുൻപ് മുൻകൂർ അനുമതി വാങ്ങിയോ എന്നതാണ്. ആ ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. കല്ലുവച്ച നുണ സത്യമെന്ന രീതിയിലാണ് മുഖ്യമന്ത്രി പറയുന്നത്. ഇരിക്കുന്ന പദവി അദ്ദേഹം മനസിലാക്കണമെന്നും പി. രാജീവ് പറഞ്ഞു.
വിഴിഞ്ഞത്തെ കള്ളക്കളി തുടരുന്നു എന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തോടെ അത് വ്യക്തമായി.
സര്‍ക്കാരിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു എന്ന് വ്യക്തം. മംഗലാപുരം യാത്രയും ചര്‍ച്ചയും തീരുമാനങ്ങളും ഈ നീക്കത്തിന്റെ ഭാഗമെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു
സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം വിശ്വാസയോഗ്യമല്ല. അങ്ങനെ എങ്കില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം
വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ നിലപാട് എന്താണ്? ജനങ്ങള്‍ക്ക് അതാണ് അറിയേണ്ടത്. അതിന് ഇതുവരെയും മറുപടിയില്ല.
സംസ്ഥാന സർക്കാര്‍ പദ്ധതിയെ സ്വകാര്യ കമ്പനിക്ക് അടിയറവ് വെക്കുന്നതിനെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നത്. മംഗലാപുരം യാത്രയെക്കുറിച്ച് രാഹുല്‍ ഗാന്ധി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഈ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ അടക്കം മറുപടി അനിവാര്യം. ഭരിക്കുന്നത് ബിജെപി അല്ല എന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞത് സതീശനെ ഉന്നം വെച്ച്
മോദിക്കും അദാനിക്കും വേണ്ടി നാട് ഭരിക്കുന്ന നേതാവായി സതീശന്‍ മാറി
വിഴിഞ്ഞം ഓഹരി കൈമാറ്റ വാര്‍ത്തയില്‍ ദേശാഭിമാനിയെ തള്ളി സിപിഐഎം. ദേശാഭിമാനിക്ക് തെറ്റ് പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി പത്രത്തില്‍ ആ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. ദേശാഭിമാനിയില്‍ പാര്‍ട്ടി ശ്രദ്ധ വേണ്ടിവരും എന്നും എംവി ഗോവിന്ദന്‍
ആദ്യം വാര്‍ത്ത വന്നത് ദേശാഭിമാനിയില്‍ അല്ല. ജൂണ്‍ ഒന്നിന് ഇക്കണോമിക് ടൈംസ് പത്രത്തില്‍. ജൂണ്‍ മൂന്നിന് മാതൃഭൂമിയും വാര്‍ത്ത നല്‍കിയിരുന്നു. സതീശന്‍ പറഞ്ഞത് പച്ചക്കള്ളം
കോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. മരങ്ങൾമുകളിലേക്ക് വീണ് പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
മേപ്പാടി കള്ളാടിയിലുണ്ടായത് ഭരണകൂട ഗൂഡാലോചനയുടെ കൂട്ടക്കൊലയെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ. തുരങ്കം കടുന്നുപോകുന്ന പ്രദേശം കഴിഞ്ഞ അറുപത് വർഷമായി നിരന്തരം ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖല പരിസ്ഥിതി ലോല പ്രദേശമാണ്. തുരങ്കപാതയ്ക്കായി മതിയായ പഠനമോ ശാസ്ത്രീയ ഗവേഷണമോ നടത്തിയിട്ടില്ല. തിരക്കിട്ട് നിർമ്മാണം നടത്തിയതിൽ ദുരുദ്ദേശമുണ്ടെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും എൻ. ബാദുഷ പറഞ്ഞു.
വയനാട് : കള്ളാടി മണ്ണിടിച്ചിൽ മരിച്ച ജാർഖണ്ഡ് സ്വദേശി അൻമോൽ, ബീഹാർ സ്വദേശി ബികാഷ് കുമാർ എന്നിവരുടെ മൃതദേഹങ്ങളുടെ എംബാമിങ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയി. ഇവവിമാനമാർഗം നാട്ടിലെത്തിക്കും. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാനിന്റെ എംബാമിങ് നടപടികൾ പുരോഗമിക്കുന്നു.
കോന്നി: ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് കെ.യു. ജനീഷ് കുമാർ." നല്ല വായനക്കാരനായ സതീശൻ സാറേ, ഓഹരി വിൽക്കുന്ന വാർത്ത ആദ്യം വന്നത് ദേശാഭിമാനിയിൽ അല്ല. അതൊന്ന് പരിശോധിച്ചിരുന്നെങ്കിൽ പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വരില്ലായിരുന്നു." എന്നാണ് ജനീഷ് കുമാർ ഫേസ് ബുക്കിൽ കുറിച്ചത്. പറഞ്ഞിട്ട് ഒരു മണിക്കൂർ തികയുന്നതിനുമുമ്പേ തന്നെ ആ കള്ളം പൊളിഞ്ഞുവീണ് അടങ്ങുന്ന കാഴ്ചയാണ് കണ്ടത്. വായന നല്ലതാണ്. പക്ഷേ വായിക്കുന്നതുപോലെ തന്നെ വസ്തുതകൾ പരിശോധിക്കുന്ന ശീലവും വേണം. അല്ലെങ്കിൽ പത്രസമ്മേളനങ്ങൾ ഇങ്ങനെ നാണക്കേടിന്റെ വേദികളായി മാറുമെന്നും കുറിപ്പിൽ പറയുന്നു.
യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നതായി ആരോപണം. സമൂഹമാധ്യമങ്ങളിൽ പിഡിഎഫ് ആയി വന്ന ചോദ്യപേപ്പർ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ. അതേസമയം, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജൂൺ 20ന് പരീക്ഷ കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് ചോദ്യപേപ്പർ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്നും എൻടിഎയുടെ മറുപടി.
വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെകട്ടറിക്ക് മാത്രമല്ല താൽപ്പര്യം ഓരോ മലയാളിക്കും താൽപ്പര്യമുണ്ടെന്ന് മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കെ.കെ.രാഗേഷ്. പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണത്. ജനാധിപത്യബോധത്തിന്റെ താൽപര്യമാണത്. വിഴിഞ്ഞത്തെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രിക് എന്തിനാണ് അസഹിഷ്‌ണുതയെന്നും കെ.കെ.രാഗേഷ് ചോദിച്ചു. എന്തിനാണ് ധനം, നിയമം, തുറമുഖം വകുപ്പുകൾ മുഖ്യമന്ത്രി ബോധപൂർവം ഏറ്റെടുത്തത്? വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത്? ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് അദാനി അധികൃതരെ കണ്ടതെന്നുമുള്ള ചോദ്യങ്ങളും കെ.കെ.രാഗേഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്.
മൂഴിയാർ സർക്കാർ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഗ്രാൻ്റ് ലഭിക്കാത്ത വിഷയത്തിൽ ഇടപെട്ട് ഇടപെട്ട് എസ്എഫ്ഐ. സംഭവത്തിൽ ജില്ലാ കളക്ടർക്ക് എസ്എഫ്ഐ നിവേദനം നൽകി. വിദ്യാർത്ഥികൾക്ക് വർഷങ്ങളായി സ്കോളർഷിപ്പ് ലഭിക്കാത്തത് ഞെട്ടിക്കുന്ന സംഭവമെന്ന് എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തിൽ വിഷയത്തിൽ പരിഹാരമുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായും എസ്എഫ്ഐ വ്യക്തമാക്കി. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് വിഷയത്തിലെ എസ്എഫ്ഐ ഇടപെടൽ.
വിഴിഞ്ഞം ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നിരിക്കെ കൂടുതൽ ഓഹരി വിൽക്കുന്നതോടെ ഉടമസ്ഥവാകാശ മാറ്റമായി കണക്കാക്കപ്പെടുമെന്നും ഓഹരി കൈമാറ്റം സർക്കാരിനെ അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നുവെന്നും കത്തിൽ പരാമർശിക്കുന്നു. ഇതിൽ സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമെന്നും കത്തിൽ.
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് റോഡ്‌സ് സൂപ്രണ്ടിംഗ് എൻജിനീയർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുക്കം മണാശ്ശേരിയിലെ കൊലപാതകത്തിലെ തെളിവെടുപ്പിനിടെ പൊലീസിനെതിരെ പ്രതിഷേധം. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധമുണ്ടായത്. സംഭവ സ്ഥലത്തു നിന്നും കൊലക്കത്തി കണ്ടെടുത്തു. പ്രതിയായ ജയകുമാറുമായി മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ മണാശ്ശേരിയിലെ വീട്ടിലെത്തിയത് .
കള്ളാടി ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നവരെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡോക്ടർമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
ഇനി ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യവും. ഉത്തരവിറക്കി ആരോഗ്യവകുപ്പ്. ആശുപത്രി ഉപദേശക സമതികളിൽ സാധാരണ അംഗങ്ങൾക്ക് പുറമേ ദളിത് ,വനിത വിഭാഗത്തിൽപ്പെട്ട ഓരോ പ്രതിനിധികളെ നിയമിക്കും.
കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധിയെ തുടർന്ന് ആലുവയിൽ പുതിയ 190 MLD ശേഷിയുള്ള ജലശുദ്ധീകരണശാലയ്ക്ക് സർക്കാർ അനുമതി. പദ്ധതിക്കായി ജലവിഭവ വകുപ്പ് 523 കോടി രൂപയുടെ ഭരണാനുമതി നൽകി. കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്മെൻറ് പ്രൊജക്റ്റിന്റെ ഭാഗമായാണ് പദ്ധതി. ആലുവയിൽ നിലവിലുള്ള ജലശുദ്ധീകരണശാലയ്ക്ക് സമീപത്തെ 1.57 ഹെക്ടറിലാണ് 15 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുക.
കാസറഗോഡ് കുറ്റിക്കോലിൽ പ്രിയദർശിനി കെഎസ്ആർടിസി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് 75കാരിയായ യാത്രക്കാരിക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റു. കരിവേടകം ശങ്കരംപാടി കുളിയംകല്ലിലെ തമ്പായി (75)ക്കാണ് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം സംഭവിച്ചത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
കള്ളാടിയിലെ മണ്ണിടിച്ചിലിൽ പുഴയിലേക്ക് വീണ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. രാവിലെ മുതൽ തുടങ്ങിയ പരിശ്രമത്തിനൊടുവിലാണ് ബസ് ഉയർത്തി കരയ്ക്ക് കയറ്റിയത്.
സിനിമാ ചിത്രീകരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് നിർദേശവുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിത്രീകരണ ദൃശ്യങ്ങൾ, സെറ്റിലെ പ്രവർത്തനങ്ങൾ, ബിറ്റിഎസ് ദൃശ്യങ്ങൾ തുടങ്ങിയവയുടെ അവകാശം നിർമാതാവിനാണ്. വാണിജ്യപരമായി ഇവ മറ്റുള്ളവർ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിർമാതാവിൻ്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ പങ്കുവെയ്ക്കരുതെന്നും നിർദേശം.
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിന് കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് പേരിട്ട് സർക്കാർ ഉത്തരവ്. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളേജ്.
ഇടുക്കി ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമ. വാക്കുതർക്കത്തെ തുടർന്നായിരുന്നു സംഭവം. സ്വകാര്യ ബസ് ആയ കുട്ടിമാളു ഓടേണ്ട സമയത്ത് KSRTC പ്രിയദർശിനി സർവീസ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണം.
ഉളിക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്കാണ് അവധി. പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് അവധിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സ്‌കൂളുകൾക്കാണ് അവധി.
കാക്കനാട് അജ്ഞാത വാഹനം ഇടിച്ച് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ജീവനക്കാരൻ മരിച്ചു. കണ്ണൂർ സ്വദേശി സാബിത്ത് ബാബു (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
നടുറോഡില്‍ യാത്രക്കാരന്റെ മൂക്കിടിച്ച് തകര്‍ത്ത സംഭവത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാറി(34)നെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പാതയില്‍ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയില്‍ ഗീതാഞ്ജലി ജംഗ്ഷനില്‍ വച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പള്ളി സ്വദേശി ഷംഷീര്‍ ഇടപെട്ടത്. ഇതിനിടയില്‍ ശ്രീകുമാര്‍ കൈയ്യില്‍ നാണയം ചുരുട്ടി പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.