വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂറിലധികം

ഇന്നത്തെ പ്രധാന വാർത്തകൾ...
വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂറിലധികം
Source: Files

അരുണാചൽ പ്രദേശിൽ കനത്ത മഴ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയിൽ വൻ നാശനഷ്ടം. മൂന്ന് പേരെ കാണാതായി. പന്യോർ ജില്ലയിൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പതിനെട്ട് വീടുകൾ ഒലിച്ചുപോയതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഈ മാസം മാത്രം 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. കാസർഗോഡ്, കോട്ടയം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിഎം ശ്രീ പദ്ധതി: അടുത്ത മന്ത്രിസഭാ ഉപസമിതി യോഗം ജൂലൈ ഒന്നിന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അടുത്ത മന്ത്രിസഭാ ഉപസമിതി യോഗം ജൂലൈ ഒന്നിന് ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്നലെ നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നിരുന്നു.

ആയുഷ് ചെറിയ മീനല്ല !

പെരുമ്പാവൂരില്‍ പാതിനാറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ആയുഷ് വമ്പന്‍ സ്രാവെന്ന് പൊലീസ്. ഒരാഴ്ച മുമ്പാണ് ഇയാള്‍ പെരുമ്പാവൂരിലെ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്. ഇവിടെയാണ് വിദേശത്ത് നിന്ന് കടത്തിയ കോടികള്‍ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത്.

ഇതേ കെട്ടിടത്തിലെ പത്താം നിലയിലാണ് പെരുമ്പാവൂര്‍ എഎസ്പിയും താമസിക്കുന്നത്. എഎസ്പി താമസിക്കുന്ന അതെ ഫ്‌ളാറ്റില്‍ തങ്ങിയത് കൃത്യമായ ആസൂത്രണതോടെ.

ടോള്‍ പ്ലാസയില്‍ സംഘര്‍ഷം

മലപ്പുറം വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. ഫാസ്റ്റ് ടാഗില്‍ പണമില്ലാത്തത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം

ഇറാന്‍ യുദ്ധത്തിനടക്കം 87.6 ബില്യണ്‍ ഡോളര്‍ അധികം വേണം: ട്രംപ്

ഇറാനെതിരെയുള്ള യുദ്ധം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 87.6 ബില്യണ്‍ ഡോളര്‍ അധികമായി അനുവദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബഡ്ജറ്റ് ബുധനാഴ്ചയാണ് ധനസഹായ നിര്‍ദ്ദേശം ഔദ്യോഗികമായി സമര്‍പ്പിച്ചത്. എത്രയും വേഗം വിഷയം പരിഗണിക്കണമെന്ന് ഡയറക്ടര്‍ റസ്സല്‍ വോട്ട് ആവശ്യപ്പെട്ടു.

ഹോര്‍മുസില്‍ ടോള്‍ അനുവദിക്കുന്ന കരാര്‍ അംഗീകരിക്കില്ല: ട്രംപ്

ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനോ സമുദ്ര ഗതാഗതത്തിനോ ടോള്‍ ഈടാക്കാന്‍ അനുവദിക്കുന്ന അന്തിമ കരാര്‍ അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കപ്പല്‍ ഗതാഗതത്തിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കാന്‍ അനുവദിക്കുന്ന അന്തിമ ഇറാന്‍ കരാര്‍ തടയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അത്തരം വ്യവസ്ഥകള്‍ തനിക്ക് സ്വീകാര്യമല്ലെന്നും ഇറാന് വേണ്ടി അംഗീകരിക്കേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്കായും അത് ചെയ്യേണ്ടി വരുമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

ആനക്ക് മയക്ക് വെടിവെച്ചു

കോതമംഗലം ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു

കഞ്ചാവ് പിടികൂടി

മലപ്പുറം മഞ്ചേരിയില്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഇന്നോവ കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. ബോണറ്റിലും മറ്റ് ഭാഗങ്ങളിലുമായി രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വാഹനം ഓടിച്ചിരുന്നത് മേലാറ്റൂര്‍ എപ്പിക്കാട് സ്വദേശി നിഹാലിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

വീടിനുള്ളില്‍ പുലി

മായാര്‍ ഗ്രാമത്തിലെ വീട്ടിലാണ് പുലിയെത്തിയത്. നായയെ പിന്തുടര്‍ന്ന പുലി വീട്ടില്‍ കയറി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കൂട്ടിലാക്കി മുതുമല വനമേഖലയില്‍ വിട്ടു.

വി.ഡി. സതീശന്‍ സംശയ നിഴലില്‍

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവില്‍ നിയമസഭയിലെ വിശദീകരണത്തിന് ശേഷവും വി.ഡി.സതീശനെ സംശയനിഴലില്‍ നിര്‍ത്തി വി.എം.സുധീരന്‍. നികുതി ഇളവ് പ്രഖ്യാപിച്ചത് മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്യാതെ. നികുതി നിര്‍ദേശം ധനബില്ലില്‍ ഉണ്ടാകാന്‍ പാടില്ല. പിന്‍വാതില്‍ നടപടികള്‍ പാടില്ലെന്നും സുധീരന്‍.

സ്വകാര്യവത്കരണത്തിലും അതൃപ്തി

കരിമണല്‍ ഖനനത്തിലെ സ്വകാര്യവത്കരണത്തിലും കടുത്ത അതൃപ്തി പരസ്യമാക്കി വി.എം.സുധീരന്‍. ബജറ്റിലെ നിര്‍ദേശങ്ങളില്‍ അവ്യക്തത ബാക്കി. സ്വകാര്യവത്കരണത്തിന്റെ ഗുണഭോക്താവ് ശശിധരന്‍ കര്‍ത്ത. അദാനിയെ പോലുള്ളവര്‍ക്കും ധാതു ഖനനത്തില്‍ കണ്ണെന്നും സുധീരന്‍.

മുഖ്യമന്ത്രി നുണ പറയുന്നു: എം.ബി. രാജേഷ്

മദ്യ നികുതിയിളവ് കയ്യോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി നുണ പറയുന്നു എന്ന് മുന്‍ എക്‌സൈസ് മന്ത്രി എംബി രാജേഷ്. തെരഞ്ഞെടുപ്പ് കാരണം എല്‍ഡിഎഫ് നികുതിയിളവ് പ്രഖ്യാപിച്ചില്ല എന്ന വാദം നുണ. മൂന്ന് വര്‍ഷം ഫയലില്‍ തീരുമാനം എടുത്തില്ല. ഉമ്മന്‍ചാണ്ടിയുടെ അതേ മദ്യനയം എങ്കില്‍ ബാറുകള്‍ പൂട്ടുമോ എന്ന് ചോദ്യം

പിഎം ശ്രീ അപകടം

പിഎം ശ്രീ അപകടകരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ടത് എവിടെയും ചര്‍ച്ച ചെയ്യാതെയെന്ന് മറക്കരുത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ മുന്നണി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നും ഉണ്ണിത്താന്‍

കേന്ദ്ര സര്‍ക്കാരിന്റെ റേഷന്‍ പരിഷ്‌കരണം കേരളത്തിന് തിരിച്ചടി

അന്ത്യോദയ- അന്നയോജന പദ്ധതിയില്‍ അണുകുടുംബങ്ങള്‍ക്ക് ഉള്ള അരിവിഹിതം വെട്ടി കുറച്ചു. രണ്ടംഗ കുടുംബത്തിന് ലഭിക്കുന്ന അരിയുടെ അളവ് 35 കിലോയില്‍ നിന്ന് 14 കിലോ ആയി ചുരുങ്ങും. കേന്ദ്രനീക്കം ബാധിക്കുക കേരളത്തിലെ ആറ് ലക്ഷത്തോളം കുടുംബങ്ങളെ.

കരിപ്പൂരിൽ പൊലീസിൻ്റെ വൻസ്വർണ്ണവേട്ട

കരിപ്പൂരിൽ പൊലീസിൻ്റെ വൻ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് എമർജൻസി ലാംമ്പിൽ ഒളിപ്പിച്ചു കടത്തിയ 1.16 കിലോ സ്വർണം പൊലീസ് പിടികൂടി. ദുബൈയിൽ നിന്നും ഫ്ലൈ നാസ് വിമാനത്തിൽ എത്തിയ മലപ്പുറം കിഴിശ്ശേരി സ്വദേശി അസ്ലം ആണ് പോലീസ്പിടിയിലായത്. എമർജൻസി ലാംപിൽ 10 സ്വർണകട്ടികളാണ് ഒളിപ്പിച്ചു കടത്തിയത്.

തലയിൽ പായസം വീണതിൽ അസ്വാഭാവികതയില്ല: മന്ത്രി ബിന്ദു കൃഷ്ണ

തലയിൽ പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അത് കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്കും അതറിയാം. ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് മാത്രമാണ് ഉണ്ടായത്. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈതട്ടി തലയിൽ വീണു. പോലീസിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. തനിക്ക് പരാതിയില്ലെന്നും അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മേയർ വാഹനത്തിൽ കയറി

സിപിഐഎമ്മിന്റെ ഗുണ്ടായിസം എന്ന ബിജെപി

മേയറിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍. കൂക്കി വിളിച്ച് ഇടത് കൗണ്‍സിലര്‍മാരും

സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്ന എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് നീക്കുന്നു. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ടാണ് ധര്‍ണ.

എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രകടനമായി താഴേക്ക്. വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഒപ്പം. രാജേഷ് പുറത്തേക്ക്.തടഞ്ഞു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. രാജേഷിനെ സംരക്ഷിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍

സിപിഐഎം കൗൺസിലറുടെ തലയിൽ 4 സ്റ്റിച്ച്

ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു

ശിവൻകുട്ടിയും ജോയിയും ജനറൽ ആശുപത്രിയിൽ

പരിക്കേറ്റത് കാട്ടായിക്കോണം വാർഡ് കൗൺസിലർ സിന്ധു ശശിക്ക്. കോർപ്പറേഷനിലെ നികുതി കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണ്.

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐഎം-ബിജെപി കൗൺസിലർമാരുടെ സംഘർഷത്തിൽ നേതാക്കൾക്ക് പരിക്ക്. എൽഡിഎഫ് കൗൺസിലറായ സിന്ധു ശശിക്ക് തലയിൽ നാല് സ്റ്റിച്ച് ഇടേണ്ട മുറിവുണ്ടായി. മേയറെ തടഞ്ഞ് സിപിഐഎം കൗൺസിലർമാർ പ്രതിഷേധിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. കാപ്പ കേസ് പ്രതി ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മേയറുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ മർദിച്ചെന്ന് സിപിഐഎം ആരോപിച്ചു.

വി.വി.രാജേഷിനെ ഇടതുകൗൺസിലർമാർ തള്ളിയിട്ടെന്ന് ഡെപ്യുട്ടി മേയർ ആശാനാഥ് പറഞ്ഞു.

മേയർ വി.വി. രാജേഷും ചികിത്സയിൽ 

വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു

കോഴിക്കോട് പയ്യോളിയില്‍ ദേശീയ പാതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശി മോളി (52) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം

മേയർക്കെതിരെ കടകംപള്ളി 

തിരുവനന്തപുരത്ത് നടക്കുന്നത് ബിജെപിയുടെ ഗുണ്ടാരാജെന്ന് കടകംപള്ളി സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരുടെ കാലിന് പരിക്കേറ്റു. മേയറെ തടയാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ മേയര്‍ ഗുണ്ടകളെയും കൂട്ടി വന്ന് പ്രകോപനം ഉണ്ടാക്കി. എന്നിട്ട് മേയര്‍ ആശുപത്രിയില്‍ പോയിക്കിടക്കുന്നുവെന്നും കടകംപള്ളി.

എല്‍പിജി വാണിജ്യ സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ചു

യുദ്ധത്തിന് മുന്‍പുള്ള സമയത്ത് ലഭിച്ചപോലെ വാണിജ്യ സിലിണ്ടര്‍ വിതരണം നടത്താം. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

വിസി ആര്‍എസ്എസ് പരിപാടിയില്‍

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിസി ആര്‍എസ്എസ് പരിപാടിയില്‍. കാഞ്ഞങ്ങാട് നടന്ന ആര്‍എസ്എസ് പരിപാടിയിലാണ് കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല വിസി സിദ്ധു പി അല്‍ഗൂര്‍ മുഖ്യാഥിതിയായി എത്തിയത്.

"കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ ബജറ്റില്‍ ശ്രമം"

കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ ബജറ്റില്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ എന്ന ബജറ്റ് നിര്‍ദ്ദേശം കരിമണല്‍ ലോബിയുടെ താത്പര്യമാണ്. സുധീരന്റേത് വിമര്‍ശനം ബാലന്‍സ് ചെയ്യാനുള്ള ശ്രമമെന്നും പിണറായി. സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കിയത് എല്‍ഡിഎഫാണെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. സ്വകാര്യമേഖലയ്ക്ക് ഖനം നടത്താന്‍ അധികാരം നല്‍കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണെന്നും പിണറായി.

''എനിക്ക് ഡ്രൈവിങ് അറിയില്ല, ലൈസന്‍സുമില്ല''

വരുംകാലത്ത് എല്ലാവരും ഡ്രൈവിങ് പഠിച്ചിരിക്കണമെന്നും ലൈസന്‍സ് എടുത്തിരിക്കണമെന്നും ഗതാഗത മന്ത്രി സിപി ജോണ്‍. എന്നാല്‍ തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസന്‍സുമില്ലെന്നും നര്‍മത്തോടെ മന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

വീടിന് തീപിടിച്ചത് അറിഞ്ഞില്ല; ഉറങ്ങിക്കിടന്നയാൾ മരിച്ചു

വീടിന് തീപിടിച്ചത് അറിയാതെ ഉള്ളിൽ ഉറങ്ങിക്കിടന്നയാൾ മരിച്ചു. മലപ്പുറം വണ്ടൂർ പൂങ്ങോട് ദേശി പുള്ളിപ്പാടത്ത് കൊടുകൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന് തീപിടിച്ചത്. രാജു തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. അയൽവാസികൾ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂറിലധികം

അയോധ്യ സംഭാവന തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ

അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. മറ്റ് ആറ് പേർ കസ്റ്റഡിയിലുണ്ട്. ട്രസ്റ്റ് അംഗത്തിൻ്റെ പരാതിയിലാണ് യുപി പൊലീസ് കേസെടുത്തത്.

വീണയെ വീണ്ടും ചോദ്യം ചെയ്യും

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. അടുത്തയാഴ്ച എത്താൻ നിർദേശം.

News Malayalam 24x7
newsmalayalam.com