
അമ്മ സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് അന്‍സിബ ഹസന്‍, മായാ വിശ്വനാഥ്, മാലാപാര്‍വ്വതി, ഉഷാഹസീന എന്നിവര്‍ ഇന്ന് മാധ്യമങ്ങളെ കാണും. സംഘടനയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശ്വേതാ മേനോന്റെയും രമേഷ് പിഷാരടിയുടെയും ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. സംഘടനയിലെ 17 അംഗ കമ്മറ്റി രാജിവച്ചതിന് തുടര്‍ന്നുണ്ടായ അഡ് ഹോക്ക് കമ്മിറ്റി ഹൈക്കോടതി ഇന്നലെ റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അഡ് ഹോക്ക് കമ്മറ്റിയിലെ കണ്‍വീനര്‍ സ്ഥാനം രമേശ് പിഷാരടി രാജിവെക്കുകയും ശ്വേത മേനോന്‍ നേരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.
125 ദിവസങ്ങള്‍ക്ക് ശേഷമാണ് ഖമനേയിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത്
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ പ്രതികളായ സിപിഐഎം നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. എംപി കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, നിലവിലെ സിപിഐഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാകേണ്ടത്.
പ്രതികള്‍ക്കെതിരെ ഇഡി ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ നേരിട്ട് കോടതിയില്‍ എത്തി കേസില്‍ ജാമ്യം എടുക്കാന്‍ നിര്‍ദേശിച്ചത്.
കേസില്‍ 55 പ്രതികള്‍ക്കെതിരെ ഇ.ഡി ആദ്യ കുറ്റപത്രം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് എ.സി.മൊയ്തീന്‍, കെ.രാധാകൃഷ്ണന്‍ എന്നിങ്ങനെ 28 പേരുള്‍പ്പെട്ട രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. കോഴിക്കോട് പുതിയ പാലത്ത് വച്ചാണ് തീപിടുത്തം. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതിന് പിന്നാലെ തീ പടരുകയായിരുന്നു. ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
'അമ്മ'യിലെ വിവാദങ്ങളിൽ പ്രതികരിച്ച് അംഗങ്ങൾ. അന്‍സിബയും മാലാ പാര്‍വതിയും ഉഷാ ഹസീനയുമാണ് മാധ്യമങ്ങളെ കണ്ടത്. ഒരുപാട് ആഗ്രഹത്തോടെ അമ്മ സംഘടനയിൽ വന്ന ആളാണ് ഞാനെന്ന് അൻസിബ ഹസൻ പറഞ്ഞു.
കഴിഞ്ഞ 'അമ്മ' ഭരണ സമിതിയിൽ നിന്ന് ഏൽക്കേണ്ടി വന്നിരുന്നു എന്ന് നടി ഉഷാ ഹസീന. സ്ത്രീകൾ നേതൃനിരയിൽ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുണ്ട്. ജയിക്കാൻ പല കുറുക്കു വഴികൾ ചെയ്താണ് ഭാരവാഹികൾ ആയത്. എന്നിട്ടും എന്നിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞു പൂർണ പിന്തുണ നൽകി. അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നതെന്നും ഉഷാ ഹസീന വ്യക്തമാക്കി.
അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവ്വതി പറഞ്ഞു. അൻസിബെ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻടസ്‌ട്രയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി.
ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്. ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി. ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ഇരുന്നത് എന്നും അൻസിബ ഹസൻ വ്യക്തമാക്കി.
കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനായുള്ള തിരച്ചിലിന് കഡാവർ നായ്ക്കളും എത്തും. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ തുമ്പ് ഉണ്ടാക്കിയ കഡാവർ നായ്ക്കളെയാണ് എറണാകുളത്ത് നിന്ന് എത്തിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഹൻദാസിനെ(70) കാണാതായത്.
പത്തനംതിട്ടയിൽ 13 വയസുകാരി പീഡനത്തിന് ഇരായായി. സഹപാഠികൾ ചേർന്ന് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി നേരിട്ട അനുഭവം തുറന്നുപറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ നിലവിൽ കേസ് എടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്ന് പൊലീസ് അറിയിച്ചു. സ്കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി.
തൃശൂരിൽ റോഡിന് കുറുകെ വീണ തെങ്ങിൽ ബൈക്ക് ഇടിച്ച് യാത്രികൻ മരിച്ചു. മോതിരക്കണ്ണി സ്വദേശി തളിയൻ തോമസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ശക്തമായ കാറ്റിൽ മോതിരക്കണ്ണി റോഡിൽ തെങ്ങ് വീണിരുന്നു. ഇത് മുറിച്ച് മാറ്റിയിരുന്നില്ല. പുലർച്ചെ ബൈക്കിൽ വരുകയായിരുന്ന തോമസ് തെങ്ങിൽ ഇടിച്ച് വീണ് മരിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ് വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ പോക്‌സോ കേസിൽ ലെഫ്റ്റനൻ്റ് കേണലിനെ വെറുതെവിട്ടു. 2020 മുതലുള്ള നിയമ പോരാട്ടത്തിന് ഒടുവിലാണ് നെയ്യാറ്റിൻകര പോക്സോ കോടതി വെറുതെ വിട്ടത്. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യവും സിഡബ്ല്യുസിയിൽ കുറ്റക്കാരനല്ല എന്ന മൊഴിയും അനുകൂലമായി. നെയ്യാറ്റിൻകര പോക്സോ കോടതി ആദ്യമായിട്ടാണ് ഒരു പ്രതിയെ വെറുതെ വിടുന്നത്
കൊട്ടാരക്കര വാഹനാപകടത്തിലേക്ക് നയിച്ചത് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ റിപ്പോർട്ട്. അപകട സമയത്ത് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇറക്കം ഇറങ്ങുമ്പോൾ 50 കിലോമീറ്റർ അധികമായിരുന്നു വാഹനത്തിൻ്റെ വേഗതയെന്നും കണ്ടെത്തി. എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി
കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിൽ ലഹരി വേട്ട. വിവിധ കേസുകളിലായി 10 പേരെ പിടികൂടി. കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയെയും കൂട്ടാളിയേയും പിടികൂടി. ദേശീയ പാതയിൽ കുമ്പള ആരിക്കാടി ടോൾ പ്ലാസക്കു സമീപത്ത് വച്ചാണ് കഞ്ചാവ് പിടികൂടിയത്.
അടിമാലി ബസ് സ്റ്റാൻഡിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയ യുവാവിനെ അടിമാലി പൊലീസ് 'പെപ്പർ സ്പ്രേ' ഉപയോഗിച്ച് കീഴ്‌പ്പെടുത്തി. സ്കൂൾ-കോളേജ് വിദ്യാർഥികൾ എത്തുന്ന സമയത്ത് ട്രാഫിക് പൊലീസ് പരിശോധനയ്ക്കായി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയത്താണ് യുവാവ് മദ്യലഹരിയിൽ സ്റ്റാൻഡിൽ ബഹളം വച്ചത്. സഹികെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ ഉണ്ടായിരുന്ന പെപ്പർ സ്പ്രേ യുവാവിന് നേരെ പ്രയോഗിക്കുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരങ്ങളുമായി വകുപ്പ് സെക്രട്ടറി. എല്ലാ സർവകലാശാലകളിലും ബി അശോക് നേരിട്ട് സന്ദർശനം നടത്തും. തിങ്കളാഴ്ച സാങ്കേതിക സർവകലാശാലയിൽ ആദ്യ സന്ദർശനം നടത്തും. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് സന്ദർശനം നടത്തുന്നത്. അതേസമയം, ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കം ചട്ടവിരുദ്ധമെന്ന് ആരോപണം ഉയരുന്നുണ്ട്. സർവകലാശാല വിഷയങ്ങളിൽ ഇടപെടാൻ സെക്രട്ടറിക്ക് കഴിയില്ലെന്നാണ് ആക്ഷേപം.
അച്ചൻകോവിലിൽ ഭാരക്കുറവോടെ ജനിച്ച കുഞ്ഞുങ്ങളുടെ ദുരവസ്ഥയിൽ ന്യൂസ് മലയാളം വാർത്ത ശരിവച്ച് പട്ടിക ജാതി-വർഗ വകുപ്പ് കെ.എ. തുളസി. എസ്‌ടി പ്രൊമോട്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ നേരിട്ടെത്തേണ്ട പ്രൊമോട്ടർ ഒരുതവണ പോലും അവിടെ എത്തിയില്ല. ഫീൽഡ് വർക്ക് ചെയ്യുന്ന ആളുകൾ നിർബന്ധമായും ചെയ്യേണ്ട ജോലി ചെയ്തുമില്ല. ദമ്പതികളുമായി സംസാരിച്ച ശേഷമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. വകുപ്പിന് കീഴിലുള്ള വീഴ്ചകളിലും പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയിലെ കൂട്ടപിരിച്ചുവിടൽ നടപടി മരവിപ്പിച്ചതിന് പിന്നാലെ ജീവനക്കാർക്ക് ശമ്പളം നൽകി കോറോ ഹെൽത്ത് കമ്പനി. പിരിച്ചുവിടൽ ധാരണ പ്രകാര മൂന്നുമാസത്തെ ശമ്പളമാണ് നൽകിയത്.
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളായ സിപിഐഎം നേതാക്കൾ കോടതിയിൽ ഹാജരായി. കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരാണ് കലൂരിലെ പിഎംഎൽഎ കോടതിയിൽ ഹാജരായത്.
അതിഥി തൊഴിലാളികൾ കേരളത്തിൻ്റെ പണം ചോർത്തുന്നു എന്ന വി.ഡി. സതീശൻ്റെ പ്രസ്താവനക്കെതിരെ കാന്തപുരം എ.പി വിഭാഗം. മുഖ്യമന്ത്രിയുടേത് നാക്ക്‌പിഴവോ, കണക്കിലെ പിഴവോ അല്ലെന്നും, അതിഥി തൊഴിലാളി വിരുദ്ധ പ്രസ്താവനയാണെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഫേസ്ബുക്കിൽ കുറിച്ചു.
നടി ലക്ഷ്‌മി പ്രിയയ്ക്കും തൃപ്പൂണിത്തുറ ഹിൽപാലസ് വനിത എസ് ഐ രേഷ്മയ്ക്കും എതിരായ കേസിൽ കോടതിയിൽ ഹാജരായി നടി അൻസിബ. ഇരുവർക്കുമെതിരെ മൊഴി നൽകാനാണ് അൻസിബ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. പൊലീസ് സ്റ്റേഷനിൽ താൻ നേരിടേണ്ടി വന്ന ദുരനുഭവം കോടതിയിൽ തുറന്ന് പറയുമെന്ന് അൻസിബ ന്യൂസ് മലയാളത്തോട് പറഞ്ഞു.
തൃശൂരിലെ കോൺഗ്രസ് വിമത മേയർ എം.കെ. വർഗീസിന് വീണ്ടും മെമ്പർഷിപ്പ്. എ.പി. അനിൽകുമാർ പങ്കെടുത്ത പരിപാടിയിലാണ് മെമ്പർഷിപ്പ് നൽകിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് താൻ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് എം.കെ. വർഗീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മെമ്പർഷിപ്പ് നൽകിയത്.
തിരൂരിൽ വീട് കയറി ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ ഒന്നും രണ്ടും പ്രതികൾ പിടിയിൽ. പിടിയിലായവരിൽ പ്രധാന പ്രതി ചിറക്കലങ്ങാടി സ്വദേശി സനൽ എന്ന പല്ലൻ സനലും രണ്ടാം പ്രതി നബീലും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെ തിരൂർ പുറത്തൂർ ചിറക്കലങ്ങാടിയിലെ 4 വീടുകളാണ് സനൽ ആക്രമിച്ചത് .
പാലക്കാട് നെല്ലിയാമ്പതിയിൽ കട്ടക്കൊമ്പൻ്റെ സാന്നിധ്യം. കൊട്ടേങ്കാട് ജനവാസമേഖലയിൽ എത്തി ചക്കയിട്ട് തിന്നുന്ന കട്ടക്കൊമ്പൻ്റെ ദൃശ്യം പുറത്തുവന്നു.ഇന്നലെ രാത്രിയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്.
ചേർത്തല താലൂക്ക് ഓഫീസിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് വൻ ദുരന്തം ഒഴിവായി. താലൂക്ക് ഓഫീസിലെ ഹൗസിങ് സെക്ഷനിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു കോൺക്രീറ്റ് പാളികൾ അടർന്നുവീണത്. കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാക്കൾക്ക് ജാമ്യം. കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം. എം വർഗീസ് അടക്കം 8 പ്രതികളാണ് കോടതിയിലെത്തി ജാമ്യം എടുത്തത്. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായാണ് പ്രതികൾ കോടതിയിൽ ഹാജരായത്. കുറ്റപത്രത്തിൻ്റെ പകർപ്പ് ലഭ്യമായ ശേഷം പ്രതികൾ വിടുതൽ ഹർജി നൽകും.
കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തെ ചൊല്ലി ബിജെപിയിൽ അതിരൂക്ഷ വിമർശനം. തീരുമാനത്തിനെതിരെ സംസ്ഥാന മാധ്യമ പാനലിസ്റ്റ് ഗ്രൂപ്പിൽ അംഗങ്ങൾ രംഗത്തെത്തി. പട്ടികയിൽ ഒരു ബിജെപിക്കാരനോ, ലീഗൽ സെൽ പ്രവർത്തകരോ ഇല്ലെന്ന് ശങ്കു ടി. ദാസ് അഭിപ്രായപ്പെട്ടു. പാർട്ടിക്കെതിരെ കള്ളപ്രചാരണം നടത്തിയ ആൾ പട്ടികയിൽ ഉൾപ്പെട്ടെന്ന് അഡ്വ. കെ.ആർ. ഹരി ആരോപിച്ചു.
മന്ത്രി കെ.എം. ഷാജിക്കെതിരെ എം.ബി. രാജേഷ്. കേരളത്തിൽ ഡംപിങ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനം ഞെട്ടിച്ചു എന്ന് രാജേഷ് പറഞ്ഞു. മാലിന്യം തള്ളാൻ ഡംപിങ് കേന്ദ്രങ്ങൾ നിർമിക്കുന്നത് നിയമവിരുദ്ധമാണ്. മന്ത്രി അറിയാതെ പറഞ്ഞതാകുമെന്ന് കരുതുന്നു എന്നും എം.ബി. രാജേഷ് വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ ഡംപിങ് കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടത്തി. പുതിയ ഡംപിങ് കേന്ദ്രങ്ങൾ തുടങ്ങാൻ അനുവദിക്കില്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. ബീമാപ്പള്ളി സ്വദേശി ഹംസ കണ്ണ് (57) ആണ് മരിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്കറിൻ്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അപ്പീൽ പോകണമെന്ന് ത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുൽകിഫിൽ. കാഫിർ സ്ക്രീൻഷോട്ട് കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയമുണ്ട്. റിബേഷിനെ പ്രതിചേർക്കാൻ എസ്ഐടി ഇതുവരെ തയാറായിട്ടില്ല. ജിതിന് സിപിഐഎം രാഷ്ട്രീയ സംരക്ഷണമൊരുക്കുകയാണെന്നും ദുൽകിഫിൽ
മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് പിതാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പെൺകുട്ടിയെ വിദേശത്ത് വച്ചും നാട്ടിൽ വച്ചും പിതാവ് പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ അമ്മ വിദേശത്ത് വച്ച് അസുഖബാധിതയായി മരിച്ചു. അമ്മയുടെ മരണശേഷം ആയിരുന്നു ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി.
പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നത് പോലെയാണ്. മന്ത്രിസഭയിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ആസൂത്രണ ബോർഡിൽ മാത്രമല്ല വിവിധ വകുപ്പുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്നും മന്ത്രി ആരോപിച്ചു.
ഇടുക്കി മറയൂരിൽ വാഹനാപകടം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് ലഭ്യമാകുന്ന വിവരം. പോണ്ടിച്ചേരിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്.
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽമാരെ രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റിയെന്ന് പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയെന്നും പരാതിയിൽ പറയുന്നു. പ്രിൻസിപ്പൽ നിയമനം ലഭിച്ച് മൂന്ന് മാസമായരും സ്ഥലം മാറ്റിയവരുടെ കൂട്ടത്തിലുണ്ട്. 27 പേരെയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയത്. ഇടത് അനുകൂലികളെ സ്ഥലം മാറ്റിയത് വിദൂര സ്ഥലങ്ങളിലേക്കാണ്. ഇടത്അനുഭാവിയും ചരിത്രകാരനുമായ വടകര മടപ്പള്ളി കോളേജ് പ്രിൻസിപ്പൽ പി.ജെ. വിൻസെൻ്റിനെ മൂന്നാറിലേക്കാണ് സ്ഥലംമാറ്റിയത്.
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. ഡിസിസി സെക്രട്ടറി സുധീർ കുമാറാണ് കസ്റ്റഡിയിലായത്. സുധീറിൻ്റെ വീടിന് മുന്നിൽ ഇബ്രാഹിം കുട്ടി ഹാജി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് പുറത്തുവന്നത്.
കാന്തപുരത്തിൻ്റെ പേരിൽ വ്യാജ പരാമർശം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി. ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മർകസ് മീഡിയ ജോയിൻ്റ് ഡയറക്ടർ പരാതി നൽകി. വിദ്വേഷവും അപകീർത്തിയും പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കി.
ഇരിഞ്ഞാലക്കുട പൊറത്തിശേരിയിൽ മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകി വീണ് നാശനഷ്ടംസംഭവിച്ചു. വീടുകളുടെ മുകളിലെ റൂഫ് ഷീറ്റ് പറന്നുപോയി. വീടിൻ്റെ അടുക്കളയും ഡൈനിങ് ഹാളും തകർന്നു.
കൊല്ലം പാരിപ്പള്ളി അക്ഷയ സെൻ്ററിൽ കവർച്ച. മോഷ്ടാവ് സ്ത്രീയുടെ മാലയും പൊട്ടിച്ച് കടന്നു കടന്നുകളഞ്ഞു. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്.
മലപ്പുറത്ത് കിണർ ഇടിഞ്ഞു താഴ്ന്നു.തേഞ്ഞിപ്പലം കടയ്ക്കാട്ടുപ്പാറ മുസ്തഫയുടെ വീടിനോട് ചേർന്നുള്ള കിണർ ആണ് ഇടിഞ്ഞ് വീണത്. വീടിന് അപകട ഭീഷണി ഉയർന്നതോടെ കുടുംബത്തെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
കൊച്ചിയിൽ സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം. അതുല്യ എന്ന ബസിൻ്റെ ജീവനക്കാരാണ് ആക്രമിച്ചത്. ഗുരുദേവൻ ബസിൻ്റെ ജീവനക്കാർക്ക് പരിക്കേറ്റു. മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയത്.
ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ കൊരട്ടി പൊലീസ് ഒത്തുകളിച്ചതായി ആരോപണം. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്താവുന്ന കേസിൽ, എഫ്ഐആർ പേരും വിലാസവും നൽകാതെ നിസാര വകുപ്പുകൾ മാത്രം ചുമത്തി. യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ സിപിഒ വിനുകുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പരാതിക്കാരൻ സിദ്ധാർഥ ഉദയകുമാർ പറഞ്ഞു.
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം സംബന്ധിച്ച് സെബിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്ന് പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടു. സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും സെബി റെഗുലേഷൻസ് പാലിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കത്തയക്കുന്നുന്നതെന്ന് പിണറായി വ്യക്തമാക്കി.
വയനാട് ടൗൺഷിപ്പിലെ വീട്ടിൽ മുഴുവൻ മക്കളുടെ ഓർമകളാണെന്ന് കെ. രാജൻ എംഎൽഎ. ആദ്യ ഘട്ടത്തിൽ കൈമാറിയ 178 കുടുംബങ്ങളും വീട്ടിലെത്തിച്ചേർന്നതിൽ സന്തോഷമുണ്ട്. ഭരണപക്ഷത്തിന്റെ ആക്രമണങ്ങളെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ധൈര്യമുണ്ട് എന്നും രാജൻ പറഞ്ഞു.
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ അഡ്മിനിസ്ട്രേഷൻ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു (Premature Retirement). ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിൽ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങി.വിവിധ ദ്വീപുകളിലെ സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്കിങ് സ്റ്റാഫ് (MSE/MTS) വിഭാഗങ്ങളിൽപെട്ട 47 ജീവനക്കാരാണ് കൂട്ടനടപടിക്ക് ഇരയായത്. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് നടപടിയെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം.
പരിയാരം: കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച്. എസ്എഫ്ഐ കഴിഞ്ഞ രണ്ട് തവണയും കെ എസ് യു -എം എസ് എഫ് സഖ്യത്തിനായിരുന്നു വിജയം. 16 ൽ 11 സീറ്റും എസ് എഫ് ഐ നേടി. എന്നാൽ ചെയർമാൻ സ്ഥാനം യുഡിഎസ്എഫാണ് നേടിയത്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
ഡൽഹി: 2020 ലെ ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദും ഷർജീൽ ഇമാമും സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി.കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കർകർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായാണ് രണ്ട് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്.
ഫണ്ട് വിവാദത്തിൽ തൃശൂരിലെ പുലികളി സംഘങ്ങളെ ചർച്ചയ്ക്ക് വിളിച്ച് സുരേഷ് ഗോപി. നാളെ വൈകിട്ട് തൃശൂർ രാമനിലയത്തിൽ വച്ചാണ് ചർച്ച നടക്കുക. കേന്ദ്രമന്ത്രി ഉറപ്പുനൽകിയ ധനസഹായം ലഭിക്കാതായതിനെത്തുടർന്ന് പ്രതിഷേധത്തിൽ ആയിരുന്നു പുലികളി സംഘങ്ങൾ. പ്രതിഷേധ പുലികളിയടക്കം നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി യോഗം വിളിച്ചത്.
തൃശൂർ: ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കൊരട്ടി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആരോപണം. സഹപ്രവർത്തകനെ രക്ഷിക്കാൻ കൊരട്ടി പൊലീസ് ഒത്തുകളിച്ചതായാണ് ആരോപണം. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്താവുന്ന കേസിൽ, എഫ്ഐആറിൽ പേരും വിലാസവും നൽകാതെ നിസാര വകുപ്പുകൾ മാത്രം ചുമത്തി. യുവാവിനെ ക്രൂരമായി മർദ്ദിച്ച സിപിഒ വിനു കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പരാതിക്കാരൻ സിദ്ധാർത്ഥ ഉദയകുമാർ പറഞ്ഞു. തൂഫാനിൽ കുടുക്കി കഞ്ചാവ് കേസിൽ അകത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ പറഞ്ഞു. സിദ്ധാർത്ഥിനെ വിനുകുമാർ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഭവത്തിൽ കേസെടുത്തു പിന്നാലെ വിനു കുമാറിനെ തൃശ്ശൂർ റൂറൽ എസ്പി സസ്പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ഈ മാസം 25 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 2357 വയറിളക്ക രോഗങ്ങൾ സ്ഥിരീകരിച്ചു. 120 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 10 പേർക്ക് എലിപ്പനിയും 29 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നുമാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 11151 പേരാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ 23 വർഷത്തിന് ശേഷം എസ്എഫ്ഐ തിരിച്ചുപിടിച്ചു. 16ൽ 13 സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കെ.ടി. ജലീലിന്റെ മകൾ ഡോ. സുമയ്യ ബീഗവും ജയിച്ചു.
നെയ്യാറ്റിൻകര വെള്ളറടയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ ആക്രമണം. ബൈക്കിൽ എത്തിയ യുവാവ് ബസിൻ്റെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു. ബസ് കണ്ടക്ടറുമായുള്ള വാക്കേറ്റമാണ് ആക്രമണത്തിന് പിന്നിൽ. വെള്ളറട സ്വദേശി വിഷ്ണവിനെ പൊലീസ് പിടികൂടി. വിഷ്ണു മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.
എറണാകുളം കൂത്താട്ടുകുളത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. മണ്ണത്തൂർ സ്വദേശി കെ.എ. ദാമോദരൻ ആണ് മരിച്ചത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വൈഭവ് സൂര്യവൻഷിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം. ഇന്ത്യക്കായി അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിൽ പതിനഞ്ചുകാരൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വൻ്റി 20യിൽ സഞ്ജു സാംസൺ പുറത്ത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.
തിരുവനന്തപുരം: സിനിമ മേഖലയിൽ നിന്ന് വരുന്നത് ആശ്വാസകരമായ കാര്യങ്ങളല്ലെന്നും സർക്കാർ ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ഇക്കാര്യങ്ങളിൽ സംഘടനയ്ക്ക് അകത്തുതന്നെ പരിശോധന വേണം. ആവശ്യപ്പെട്ടില്ലെങ്കിൽ പോലും സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകും.മലയാള സിനിമയിലെ പ്രശ്നങ്ങൾ തീരുന്നില്ല. എന്നുള്ളത് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ നടപടിയുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റും. തീരുമാനം രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കുമെന്ന ആരോഗ്യവകുപ്പിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. ജനറൽ ആശുപത്രിയിൽ അടിയന്തരമായി ക്യാന്റീൻ സജ്ജമാക്കണമെന്നും പുതിയ സി.ടി സ്കാൻ മെഷ്യൻ സ്ഥാപിക്കാനും നിർദേശം നൽകി.
തിരുവനന്തപുരം: തലസ്ഥാനത്തെ തട്ടുകടകളിൽ നഗരസഭ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. 12 ഇടങ്ങളിലാണ് പനഗരസഭ ഹെൽത്ത് സ്ക്വഡ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് നീക്കം. ലൈസൻസ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പൊതുജനാരോഗ്യം മുൻനിർത്തിയാണ് പരിശോധന നടത്തിയത്. വഴുതക്കാട് ഭാഗത്തെ നാല് കടകളിൽ നോട്ടീസ് നൽകി.ഈ മാസം പത്തിന് തട്ടുകടകൾ നടത്തുന്നവർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും. കോർപ്പറേഷന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിൽ വച്ചാണ് പരിശീലനം.
ഇടുക്കി: തങ്കമണിയിൽ ഇരുപതുകാരൻ ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. തങ്കമണി തമ്പുരാൻകുന്ന് റോയിയുടെ മകൻ അബിൻ ആണ് മരിച്ചത് . രാത്രി 7 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതിവീണാണ് അപകടം. ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർത്ഥിയായ അബിൻ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത് . മൃതദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിന് നേരെ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളറട സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബൈക്കിൽ എത്തിയ യുവാവ് ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. മാർത്താണ്ഡത്ത് നിന്ന് പനച്ചമൂടിലേക്ക് സർവീസ് നടത്തുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പാലക്കാട്: വനംവകുപ്പ് മുറിച്ചെടുത്ത ചന്ദന മരത്തിൻ്റെ തുക ലഭിച്ചില്ലെന്ന ഗൃഹനാഥൻ്റെ പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. അഗളി സ്വദേശി ബെന്നി ലൂക്ക മണ്ണാർക്കാട് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. വീടിന് ഭീഷണിയായി നിന്ന ചന്ദനമരം കഴിഞ്ഞ വർഷമാണ് വനം വകുപ്പ് മുറിച്ചുകൊണ്ടുപോയത്. എന്നാൽ ഇതിൻ്റെ തുക ലഭിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് ഓഫീസിന് മുന്നിൽ ബെന്നി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട മന്ത്രി ഷിബു ബേബി ജോൺ അന്വേഷണത്തിന് നിർദേശം നൽകി. തുടർന്നുണ്ടായ അന്വേഷണത്തിൽ ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. എ. സതീഷിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. മറയൂർ ഡിപ്പോയിൽ മരം എത്തിക്കുന്നതിൽ വീഴ്ച കണ്ടെത്തിയതോടെ ഈ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം സ്വർണ്ണം കള്ളൻ കൊണ്ടുപോയി. ക്വാർട്ടേഴ്സിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം.
തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണം വ്യാപകമനാകുന്നതായി പരാതി. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന് സമീപം കോളങ്കോട് സ്വദേശിയായ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇരു കാലിനും പരിക്കേറ്റ യുവതി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.അതേ സമയം ആറ്റിങ്ങലിൽ വാട്ടർ അതോറിറ്റി ജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഗതാഗത വകുപ്പ്. സ്വകാര്യ ബസ്സുകളുടെ നഷ്ടമടക്കം സമിതി പഠിക്കും.
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വർണ പണയ സ്‌ഥാപനത്തിൽ ഉണ്ടായ തിരിമറി ആരോപണത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമം. സ്ഥാപനത്തിലെ രണ്ട് വനിതാ ജീവനക്കാരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരാൾ മരിച്ചു. വെങ്ങാനൂർ സ്വദേശി അഞ്ചു (28 ) ആണ് മരിച്ചത്. പണം തിരിമറി നടത്തിയെന്ന് ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി ഒരാൾക്ക് പരിക്ക്. പരിശുറാം എക്സ്പ്രസ് ഇടിച്ചാണ് അപകടം.