കാറ്റിൽ ഇളകിയാടുന്നു, കൊല്‍ക്കത്തയില്‍ മെസി അനാച്ഛാദനം ചെയ്ത സ്വന്തം പ്രതിമ അപകട ഭീഷണിയില്‍; ഉടന്‍ നീക്കിയേക്കും

ശക്തമായ കാറ്റില്‍ പ്രതിമ ഇളകുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരിസരവാസികൾ ലേക് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കാറ്റിൽ ഇളകിയാടുന്നു, കൊല്‍ക്കത്തയില്‍ മെസി അനാച്ഛാദനം ചെയ്ത സ്വന്തം പ്രതിമ അപകട ഭീഷണിയില്‍; ഉടന്‍ നീക്കിയേക്കും
Published on
Updated on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ഥാപിച്ച ലയണല്‍ മെസിയുടെ 70 അടി നീളമുള്ള പ്രതിമയ്ക്ക് ബലക്ഷയമെന്ന് കണ്ടെത്തല്‍. പ്രതിമ ബലക്ഷയം മൂലം ഇളകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുരക്ഷ ചൂണ്ടിക്കാട്ടി പരിസരവാസികള്‍ രംഗത്തെത്തിയതോടെയാണ് ബലക്ഷയമുണ്ടെന്ന് എഞ്ചിനീയര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിമ തകര്‍ന്നു വീഴാനുള്ള സാധ്യത മുന്നില്‍ കണ്ട് ഉടന്‍ നീക്കാനും നടപടിയുണ്ടായേക്കും.

കൊല്‍ക്കത്തയില്‍ ടൂറിനെത്തിയപ്പോള്‍ മെസി തന്നെയാണ് തന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ലേക് ടൗണ്‍ ക്ലോക്ക് ടവറിലായിരുന്നു പ്രതിമ സ്ഥാപിച്ചിരുന്നത്. ഘടനാപരമായ ബലക്ഷയമാണ് പ്രതിമയ്ക്കുള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തി.

കാറ്റിൽ ഇളകിയാടുന്നു, കൊല്‍ക്കത്തയില്‍ മെസി അനാച്ഛാദനം ചെയ്ത സ്വന്തം പ്രതിമ അപകട ഭീഷണിയില്‍; ഉടന്‍ നീക്കിയേക്കും
"വിജയ്‌യോട് അസൂയ"; 15 വർഷം തെരുവിൽ അലഞ്ഞിട്ട് നേടാത്തത് വിജയ് കട്ടൗട്ടുകൾ ഉപയോഗിച്ച് നേടിയെന്ന് പവൻ കല്യാൺ

ശക്തമായ കാറ്റില്‍ പ്രതിമ ഇളകുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ലേക് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിമ സ്ഥാപിച്ച് അഞ്ച് മാസം മാത്രമേ ആകുന്നുള്ളു. അതിനിടെയാണ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാറ്റിൽ ഇളകിയാടുന്നു, കൊല്‍ക്കത്തയില്‍ മെസി അനാച്ഛാദനം ചെയ്ത സ്വന്തം പ്രതിമ അപകട ഭീഷണിയില്‍; ഉടന്‍ നീക്കിയേക്കും
പന്ത്രണ്ട് വർഷങ്ങൾ പന്ത്രണ്ട് നേട്ടങ്ങൾ; മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്ന് 12 വർഷം

ഇരുമ്പും ഫൈബര്‍ ഗ്ലാസും ഉപയോഗിച്ചാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. പരാതികള്‍ക്കിടെ പൊതുമരാമത്ത് വകുപ്പാണ് പ്രതിമയുടെ പരിശോധന നടത്തിയത്. മഴക്കാലത്ത് പ്രതിമ തകര്‍ന്ന് വീഴാനുള്ള സാധ്യതയും പരിശോധനയില്‍ എഞ്ചിനീയര്‍മാര്‍ തള്ളുന്നില്ല.

News Malayalam 24x7
newsmalayalam.com