ഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്പൈസ് ജെറ്റിൻ്റെ ചിറകിൻ്റെ ഒരു ഭാഗം പൊട്ടിയടർന്ന് ആകാശ എയർ വിമാനത്തിൻ്റെ ചിറകിൽ കുടുങ്ങിക്കിടക്കുകയാണ്
Akasa, SpiceJet Planes Collide At Delhi Airport
Published on
Updated on

ഡൽഹി: ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്താനിരുന്ന ആകാശ എയറിൻ്റെ നിർത്തിയിട്ടിരുന്ന ക്യുപി 1406 വിമാനത്തിൻ്റെ ചിറകിലേക്ക് മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിൻ്റെ ബി737-700 എന്ന വിമാനം വന്നിടിച്ചു. കൂട്ടിയിടിയിൽ ആകാശ എയർ വിമാനത്തിൻ്റെ വലതുവശത്തെ ചിറകിനും ഇടതുവശത്തെ തിരശ്ചീന സ്റ്റെബിലൈസറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വന്നിടിച്ച സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ ചിറകിൻ്റെ ഒരു ഭാഗം പൊട്ടിയടർന്ന് ആകാശ എയർ വിമാനത്തിൻ്റെ ചിറകിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ വിമാനങ്ങളിലും ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

Akasa, SpiceJet Planes Collide At Delhi Airport
വനിതാ സംവരണ ബില്‍ തിടുക്കപ്പെട്ട് നടപ്പാക്കുന്നത് ഗൂഢതന്ത്രം, പ്രധാനമന്ത്രി സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നു: ആനി രാജ

ആകാശ എയറിൻ്റെ യാത്രക്കാരെ എത്രയും വേഗം ഹൈദരാബാദിലേക്ക് എത്തിക്കുന്നതിന് വേണ്ട ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ആകാശ എയർ വക്താവ് വ്യക്തമാക്കി. അപകടത്തിൽ പെട്ട വിമാനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com