ഒടുവില്‍ ശാപമോക്ഷം; ഭോപ്പാലിലെ '90 ഡിഗ്രി പാലം' പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനം

അടുത്തിടെ നടന്ന ഉന്നതതല യോഗത്തിലാണ് പാലം പുനര്‍ രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനമായത്.
ഒടുവില്‍ ശാപമോക്ഷം; ഭോപ്പാലിലെ '90 ഡിഗ്രി പാലം' പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനം
Published on
Updated on

ഭോപ്പാല്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഏറെ വിമര്‍ശിക്കപ്പെട്ട മധ്യപ്രദേശിലെ 90 ഡിഗ്രി പാലം പുനര്‍ രൂപകല്‍പ്പന ചെയ്ത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം. തെറ്റായി രൂപകല്‍പ്പന ചെയ്തതിന്റെ പേരിലാണ് നിരവധി കളിയാക്കലുകളും വിമര്‍ശനങ്ങളും നേരിട്ടത്.

അടുത്തിടെ നടന്ന ഉന്നതതല യോഗത്തിലാണ് പാലം പുനര്‍ രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനമായത്. 90 ഡിഗ്രിയോടടുത്ത് അപകടകരമായ വളവ് വരുന്ന പാലം ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.

ഒടുവില്‍ ശാപമോക്ഷം; ഭോപ്പാലിലെ '90 ഡിഗ്രി പാലം' പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനം
ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ വളയ്ക്കുന്നത് ശ്രമകരമായിരിക്കും. മാത്രമല്ല, അത് അപകടങ്ങള്‍ സൃഷ്ടിക്കാനും സാധ്യത കൂടുതല്‍ ആണ്. പുതിയ പ്ലാന്‍ പ്രകാരം വളവ് രണ്ട് മുതല്‍ രണ്ടര മീറ്റര്‍ വരെയാക്കി ഉയര്‍ത്തും. ആ ഭാഗത്തെ പാലത്തിന്റെ വീതിയും 8.5 മീറ്ററില്‍ നിന്ന് 10.5 മുതല്‍ 11 മീറ്റര്‍ വരെയാക്കും. വളവും വീതിയും പുനര്‍നിര്‍മിക്കുന്നതോടെ വാഹനങ്ങള്‍ക്ക് സുഖകരമായി തന്നെ അതിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

വരുന്ന അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ പാലത്തിന്റെ ജോലികള്‍ ആരംഭിക്കും. റെയില്‍വേയില്‍ നിന്നുള്ള ഔദ്യോഗിക ക്ലിയറന്‍സ് കൂടിയാണ് ഇനി ലഭിക്കാനുള്ളത്.

ഒടുവില്‍ ശാപമോക്ഷം; ഭോപ്പാലിലെ '90 ഡിഗ്രി പാലം' പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനം
ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; ഹിന്ദുക്കൾ ചായ കുടിക്കരുതെന്ന് സാധ്വി ശ്രദ്ധ ഗോപാൽ

18 കോടി രൂപ ചെലവിട്ടാണ് 648 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് 90 ഡിഗ്രി വളവ് ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ ഏഴ് പിഡബ്ല്യുഡി എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com