ഛാർഖി-ദാദ്രി മുതൽ അഹമ്മദബാദ് വരെ; രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ

ഹരിയാനയിലെ ഛാര്‍ഖി-ദാദ്രി ഗ്രാമത്തില്‍ രണ്ട് വിമാനങ്ങള്‍ തകര്‍ന്ന് വീണുണ്ടായതാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ട വിമാനദുരന്തം
ahmedabad plane crash
അഹമ്മബാദ് ദുരന്തത്തിൻ്റെ ദൃശ്യങ്ങൾSource: X/ @FordaIndia
Published on
Updated on

അഹമ്മദാബാദിൽ ഉച്ചയോടെയുണ്ടായ വിമാനാപകടത്തിൻ്റെ ഞെട്ടലിലാണ് രാജ്യം. 242 ആളുകളുമായി ലണ്ടനിലേക്ക് പറന്ന വിമാനം, ടേക്ക് ഓഫിന് പിന്നാലെ നിലം പതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന് മുകളിൽ കട്ടിയുള്ള കറുത്ത പുകപടലങ്ങൾ കാണപ്പെട്ടിരുന്നു. ദുരന്തത്തിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹരിയാനയിലെ ഛാര്‍ഖി-ദാദ്രി ഗ്രാമത്തില്‍ രണ്ട് വിമാനങ്ങള്‍ തകര്‍ന്ന് വീണുണ്ടായതാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ട വിമാനദുരന്തം. 1996ലെ ഈ വിമാനാപകടത്തില്‍ 349 പേര്‍ കൊല്ലപ്പെട്ടിരുന്നു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനവും കസാഖിസ്ഥാന്‍ വിമാനവും കൂട്ടിയിടിച്ച് താഴെ വീണായിരുന്നു അപകടം. ആകാശത്ത് വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ ലോകത്ത് തന്നെ ഏറ്റവും വലിയവയില്‍ ഒന്നായിരുന്നു അത്.

charkhi dadri mid-air collision
ഛാര്‍ഖി-ദാദ്രി വിമാനാപകടംSource: Bureau of Aircraft Accidents Archives

രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ

  • 2020 ഓഗസ്റ്റ് 7: എയർ ഇന്ത്യ ദുബായ്- കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം- 18 മരണം

  • 2010 മേയ് 22: ദുബായ്- മംഗളൂരു എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ തകർന്നു- 158 മരണം

  • 2000 ജൂലൈ 17: പാട്നയിൽ അലയൻസ് എയർ ഫ്ലൈറ്റ് 7412 തകർന്നു- 60 മരണം

  • 1993 ഏപ്രിൽ 26: ഔറംഗബാദ് വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ വിമാനം ട്രക്കിലിടിച്ച് അപകടം- 55 മരണം

  • 1991 ഓഗസ്റ്റ് 16: എയർ ഇന്ത്യ വിമാനം ഇംഫാലിൽ തകർന്നുവീണു- 69 മരണം

  • 14 ഫെബ്രുവരി 1990: ബാംഗ്ലൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു- 92 മരണം

  • 1988 ഒക്ടോബർ 19: അഹമ്മദാബാദ് എയർപോർട്ടിൽ ഇന്ത്യൻ എയർലൈൻസ് ലാൻഡിങ്ങിനിടെ തകർന്നു- 130 മരണം

  • 1982 ജൂൺ 21: മോശം കാലവസ്ഥയെ തുടർന്ന് എയർ ഇന്ത്യ വിമാനം ബോംബെയിൽ തകർന്നുവീണു- 17 മരണം

  • 1978 ജനുവരി 1: മുംബൈ ബാന്ദ്ര തീരത്ത് എയർ ഇന്ത്യ വിമാനം തകർന്നു വീണു- 213 മരണം

  • 1976 ഒക്ടോബർ 12: തീപിടുത്തത്തെ തുടർന്ന് ഇന്ത്യൻ എയർലൈൻസ് വിമാനാപകടം- 95 മരണം

  • 1973 മെയ് 31: ഡൽഹി വിമാനത്താവളത്തിനടുത്ത് ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നുവീണു- 48 മരണം

  • 1972 ജൂൺ 14: ജപ്പാൻ എയർലൈൻസ് വിമാനം ഡൽഹി വിമാനത്താവളത്തിന് സമീപം തകർന്നുവീണു; 82 മരണം

  • 1963 ജൂലൈ 28: യുണൈറ്റഡ് അറബ് എയർലൈൻസ് വിമാനം മുംബൈ വിമാനത്താവളത്തിൽ തകർന്നുവീണു- 63 മരണം

  • 1962 ജൂലൈ 7: അലിറ്റാലിയ വിമാനം മുംബൈയുടെ വടക്കുകിഴക്കൻ കുന്നിലേക്ക് ഇടിച്ചുകയറി- 94 മരണം.

News Malayalam 24x7
newsmalayalam.com