

യുഎക്കെതിരായ ആക്രമണങ്ങളില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. യുഎഇക്ക് ഇന്ത്യ സമ്പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും മോദി വ്യക്തമാക്കി.
യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാരെ സംരക്ഷിക്കുന്നതില്‍ അല്‍ നഹ്യാനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കണമെന്നും സുരക്ഷയും സ്ഥിരതയുമാണ് വേണ്ടതെന്നും നരേന്ദ്ര മോദി പറഞ്ഞു.
വിഷമമേറിയ കാലഘട്ടത്തിൽ യുഎഇയ്ക്കൊപ്പം നിൽക്കുന്നുവെന്നും മോദി വ്യക്തമാക്കി.
അതേസമയം, സമാധാന ചർച്ചകൾക്ക് ഇറാൻ സന്നദ്ധത അറിയിച്ചതായി ഒമാൻ. ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അറിയിച്ചു. ഇത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം ഒമാൻ നേതൃത്വം നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.